ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡിനെതിരെ (CIBIL) 2022 ഏപ്രിൽ 1 നും 2023 മാർച്ച് 31 നും ഇടയിൽ RBI ഓംബുഡ്സ്മാൻ്റെ (ORBIOs) ഓഫീസുകൾ വഴി റിസർവ് ബാങ്ക് (RBI) 796 പരാതികൾ സ്വീകരിച്ചു.ആർ ബി ഐ റിപ്പോർട്ട് പ്രകാരം ക്രെഡിറ്റ് ബ്യൂറോയ്‌ക്കെതിരെ ഉയർന്ന പരാതികളാണ്യാ ഇത്. റിസർവ് ബാങ്ക് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതെങ്കിലും ഒരു വായ്പ എടുക്കണമെന്നുണ്ടെങ്കിൽ സിബില്‍ കനിയാതെ ഒരു രക്ഷയുമില്ല. അത്യാവശ്യത്തിന്  വായ്പ എടുക്കാൻ ബാങ്കിൽ ചെല്ലുമ്പോഴാകും നിലവിലെ വായ്പ കൃത്യമായി അടച്ചിട്ടും സ്കോർ ഇല്ല എന്നറിയുന്നത്. കാരണം ചോദിച്ചാൽ ബാങ്കുകൾ കൈ മലർത്തും.  ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡിനെതിരെ (CIBIL) 2022 ഏപ്രിൽ 1 നും 2023 മാർച്ച് 31 നും ഇടയിൽ RBI ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ്റെ ഓഫീസുകൾ വഴി റിസർവ് ബാങ്ക് (RBI) 796 പരാതികൾ സ്വീകരിച്ചിട്ടുണ്ട്. ആർ ബി ഐ  റിപ്പോർട്ട് പ്രകാരം ക്രെഡിറ്റ് ബ്യൂറോയ്‌ക്കെതിരെ ഉയർന്ന പരാതികളാണ് ഇത്.

റിസർവ് ബാങ്ക് - ഇൻ്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീമിന് (RB-IOS) കീഴിൽ ലഭിച്ച പരാതികളുടെ എണ്ണം 2022-23 ൽ 68.24 ശതമാനം ഉയർന്ന് 703,544 ആയി ഉയർന്നതായി ആർബിഐയുടെ വാർഷിക റിപ്പോർട്ട് പറയുന്നു. വായ്പകളും അഡ്വാൻസും ക്രെഡിറ്റ് കാർഡുകളും സംബന്ധിച്ച പരാതികളായിരുന്നു കൂടുതലും.

പരാതി എങ്ങനെ കൊടുക്കും?

ADVERTISEMENT

പലർക്കും സിബിൽ സംബന്ധിച്ച പരാതികൾ എങ്ങനെ എവിടെ കൊടുക്കണമെന്നറിയില്ല.

ഓൺലൈനായി പരാതി ഫയൽ ചെയ്യാൻ, വ്യക്തികൾക്ക് ഈ  വെബ്സൈറ്റ് https://cms.rbi.org.in സന്ദർശിക്കാം. അല്ലെങ്കിൽ  CRPC@rbi.org.in എന്ന ഇ-മെയിൽ വിലാസത്തിൽ ഇമെയിൽ വഴിയോ അല്ലെങ്കിൽ 14448 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ പരാതികൾ റജിസ്റ്റർ ചെയ്യാം. പരമ്പരാഗത രീതി ഇഷ്ടപ്പെടുന്നവർക്ക് ഒരു ഫോം പൂരിപ്പിച്ച് അയച്ചുകൊണ്ടും  പരാതികൾ സമർപ്പിക്കാം. ഇത്  വഴി ഉപഭോക്താക്കൾക്ക്  ക്രെഡിറ്റ് ബ്യൂറോകളുടെ ഭാഗത്തുനിന്നുള്ള പിഴവുകളും, പ്രശ്നങ്ങളും റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽ കൊണ്ടുവരാം. 

സിബിൽ സ്കോർ എങ്ങനെ കണക്കുകൂട്ടും?

വായ്പ നൽകുന്നതിന് മുൻപ് ബാങ്കുകൾ നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും പലിശയും മറ്റു കാര്യങ്ങളും തീരുമാനിക്കുക.മറ്റൊരു തരത്തിൽ പറഞ്ഞാൽ,  സിബിൽ സ്കോർ എന്നത് വായ്പ  യോഗ്യതയെ വിലയിരുത്തുന്ന 3  അക്ക സംഖ്യയാണ്. 300 നും 900 നും ഇടക്കാണ്  ഇതിന്റെ റേഞ്ച്. സിബിൽ സ്കോറിലെ 4  കാര്യങ്ങളുടെ ശതമാന മുൻ‌തൂക്കം(വെയിറ്റേജ്) ഇങ്ങിയാണ്‌.

പേയ്മെന്റ് ചരിത്രം (30 %)

ക്രെഡിറ്റ് കാർഡ് ബില്ലുകളും, വായ്പ ഇ എം ഐ കളും  മറ്റു കുടിശികകളും കൃത്യസമയത്തു അടച്ചിട്ടുണ്ടോയെന്നാണ് ഇത് പരിശോധിക്കുന്നത്. തുകകൾ കൃത്യ സമയത്തു അടയ്ക്കാതിരുന്നാൽ സിബിൽ സ്കോർ കുറയും. അടക്കേണ്ട നിശ്ചിത ദിവസം കഴിഞ്ഞുള്ള  30 ദിവസം കഴിഞ്ഞു അടക്കുന്നത് പോലും സിബിൽ സ്‌കോറിൽ 100 പോയന്റ്റ്  ഇടിയുവാൻ കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.

ക്രെഡിറ്റ് ഉപയോഗ അനുപാതം (25 %)
ക്രെഡിറ്റ് പരിധിക്ക് ആനുപാതികമായി ഉപയോഗിക്കുന്ന തുകയാണ് ക്രെഡിറ്റ് ഉപയോഗ അനുപാതം. അമിതമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ തിരിച്ചടവിനുള്ള കഴിവിനെ കുറിച്ച്  ബാങ്കിന് സംശയം വരാം. അതിനാൽ ക്രെഡിറ്റ് കാർഡ് പരിധിയുടെ 30 ശതമാനത്തിൽ ഉപയോഗം നിർത്തുന്നതാണ് നല്ലത്.

∙വായ്പ തരവും, കാലാവധിയും (25 %)

താരതമ്യേന സുരക്ഷിതമായ ഭവന  വായ്പ , കാർ വായ്പ എന്നിവയെടുത്തിട്ടുള്ളതും, ക്രെഡിറ്റ് കാർഡിൽ നിന്നെടുത്തിട്ടുള്ളതുമായ വായ്പകൾ പരിഗണിക്കും. ഇവ നിങ്ങൾ കൈകാര്യം ചെയ്തിരിക്കുന്ന രീതികളും, തിരിച്ചടവ് രീതികളും സിബിൽ സ്കോർ കണക്കാക്കുമ്പോൾ പരിഗണിക്കും.
∙മറ്റ് ഘടകങ്ങൾ (20 %)
ഒരേ സമയം നിങ്ങൾ ഒന്നിലധികം വായ്പക്കായി അപേക്ഷിക്കുന്നുണ്ടോയെന്നു പരിശോധിക്കും. എല്ലാം ഇപ്പോൾ ഓൺലൈൻ ലഭ്യമായതിനാൽ നിങ്ങളുടെ വായ്പ അപേക്ഷകൾ പരിശോധിക്കുവാൻ ബാങ്കുകൾക്ക് വളരെ എളുപ്പമാണ്. 'ക്രെഡിറ്റ് ബ്യൂറോ'യിൽ നിന്നുള്ള അന്വേഷണങ്ങളിലൂടെ അപേക്ഷകന്റെ  തനിനിറം ബാങ്കിന് മനസിലാക്കുവാൻ പറ്റും.

English Summary:

How to Complaint about Cibil Score Issues