കുട്ടിക്കുപ്പായങ്ങൾ നിർമിച്ചു വിൽക്കുന്ന ബിസിനസ് കുട്ടിക്കളിയല്ല. തങ്ങളുടെ കുഞ്ഞു മക്കൾക്ക് ഏറ്റവും നല്ലതു മാത്രം നൽകാനാണ് അച്ഛനും അമ്മയും അഗ്രഹിക്കുക. ഈ വികാരം കൃത്യമായി മനസിലാക്കി മികച്ച ഉൽപ്പന്നം നൽകാനാൽ തിരിഞ്ഞു നോക്കേണ്ടാത്ത ബിസിനസ് ആണ് കുട്ടിക്കുപ്പായത്തിന്റേത്. ഇൗ രംഗത്തെ തുടക്കക്കാരിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടിക്കുപ്പായങ്ങൾ നിർമിച്ചു വിൽക്കുന്ന ബിസിനസ് കുട്ടിക്കളിയല്ല. തങ്ങളുടെ കുഞ്ഞു മക്കൾക്ക് ഏറ്റവും നല്ലതു മാത്രം നൽകാനാണ് അച്ഛനും അമ്മയും അഗ്രഹിക്കുക. ഈ വികാരം കൃത്യമായി മനസിലാക്കി മികച്ച ഉൽപ്പന്നം നൽകാനാൽ തിരിഞ്ഞു നോക്കേണ്ടാത്ത ബിസിനസ് ആണ് കുട്ടിക്കുപ്പായത്തിന്റേത്-ഇൗ രംഗത്തെ തുടക്കക്കാരിയായ ചിഞ്ചു ൈഷൻ പറയുന്നു. കൊടുങ്ങല്ലൂരിലുള്ള റിമ്പോച്ചെ (Rimboche) ക്രിയേഷൻസ് ഉടമയാണിവർ. ആറു മാസം മുതൽ 15 വയസ്സുവരെയുള്ള കുട്ടികളുടെ വസ്ത്രങ്ങളാണു  ചെയ്യുന്നത്. പാർട്ടിവെയർ, കോട്ടൺ ഫ്രോക്ക്, അമ്മയ്ക്കും കുട്ടിക്കുമുള്ള പാർട്ടി വസ്ത്രങ്ങൾ എന്നിവയെല്ലാം തയാറാക്കും.

എന്തുകൊണ്ട് ഈ സംരംഭം?

ADVERTISEMENT

 കുട്ടിക്കുപ്പായങ്ങൾ വിൽക്കുന്ന ഒരു ടെക്സ്റ്റൈൽ ഷോപ്പ് പങ്കാളിത്ത വ്യവസ്ഥയിൽ നടത്തിയ പരിചയമാണ് സ്വന്തം നിലയിൽ സംരംഭമാരംഭിക്കാൻ ചിഞ്ചുവിന് പ്രേരണയായത്. ഫാഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമ നേടിയതും അനുകൂലമായി.ഫർണിച്ചറിനും മറ്റുമായി ഒന്നര ലക്ഷം രൂപയായി.  അത്രയും തന്നെ തുകയുടെ പ്രവർത്തന മൂലധനവും വേണ്ടി വന്നു. നാലു േപർക്ക്  തൊഴിൽ നൽകുന്നു.

തുന്നൽ പുറത്ത്

ADVERTISEMENT

തൊഴിലാളികൾ നാലു േപരും ഡിസൈനിങ്, കട്ടിങ് തുടങ്ങിയ ജോലികളാണു െചയ്യുന്നത്. തയ്യൽ ജോലികൾ പുറത്തുകൊടുത്തു ചെയ്യിക്കുന്നു. പീസ്റേറ്റിനാണ് ഇത്. 30 രൂപ മുതൽ 80 രൂപ വരെയാണ് ഒരു ഫ്രോക്ക് തുന്നുന്നതിനു നൽകേണ്ടി വരിക.

സ്വന്തം ഷോപ്പ്, വിതരണക്കാർ വഴി വിൽപന

ADVERTISEMENT

സ്വന്തം ഷോപ്പ് വഴിയും വിതരണക്കാർ വഴിയും വിൽപന നടത്താനാകും. ഓൺലൈൻ ബിസിനസും നടത്തും. മത്സരമുണ്ടെങ്കിലും മികച്ച വിപണിയാണുള്ളതെന്ന് ചിഞ്ചു പറഞ്ഞു.

നഴ്സിങ് കഴിഞ്ഞ് ഫാഷൻ ഡിസൈനിങ്

മികച്ച പിന്തുണയാണു കുടുംബത്തിൽ നിന്നു ലഭിക്കുന്നത്. ബിഎസ്‌സി നഴ്സിങ് കഴിഞ്ഞശേഷമാണ് ചിഞ്ചു ഫാഷൻ ഡിസൈനിങ് പഠിച്ചത്. നാലു പേർക്കു നേരിട്ടും ഒൻപതു പേർക്ക് ദിവസക്കൂലി അടിസ്ഥാനത്തിലും ജോലി നൽകുന്നു. പ്രതിമാസം നാലു ലക്ഷം രൂപയുടെ കുറഞ്ഞ വിൽപനയും 20 ശതമാനം, അതായത് 80,000 രൂപ ലാഭവും പ്രതീക്ഷിക്കുന്നു. നേരിട്ടു വിറ്റാൽ ലാഭം വിഹിതം ഇനിയും കൂടും.