സംരംഭം തുടങ്ങുന്നവർ അതില്‍ നിന്നു ലഭിക്കാനിടയുള്ള ലാഭത്തെക്കുറിച്ചാണ് ആദ്യം ചിന്തിക്കുക. തീര്‍ച്ചയായും ലാഭം വേണം. എന്നാൽ ലാഭത്തിനപ്പുറം തങ്ങളുടെ സംരംഭത്തിന് വിപണിയിലും സമൂഹത്തിലും എന്തു മാറ്റം ഉണ്ടാക്കാനാവും എന്നു കൂടി വിലയിരുത്തിയേ അതിനു തുടക്കം കുറിക്കാവൂ. എങ്കിലേ ദീര്‍ഘകാലാടിസ്ഥാനത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംരംഭം തുടങ്ങുന്നവർ അതില്‍ നിന്നു ലഭിക്കാനിടയുള്ള ലാഭത്തെക്കുറിച്ചാണ് ആദ്യം ചിന്തിക്കുക. തീര്‍ച്ചയായും ലാഭം വേണം. എന്നാൽ ലാഭത്തിനപ്പുറം തങ്ങളുടെ സംരംഭത്തിന് വിപണിയിലും സമൂഹത്തിലും എന്തു മാറ്റം ഉണ്ടാക്കാനാവും എന്നു കൂടി വിലയിരുത്തിയേ അതിനു തുടക്കം കുറിക്കാവൂ. എങ്കിലേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ ബിസിനസ് പടർന്നു പന്തലിക്കുകയുള്ളു. നിങ്ങളുടെ കൈയൊപ്പു അതിൽ പതിയൂ. ഇവിടെ ചിലകാര്യങ്ങൾ അറിഞ്ഞിരിക്കുക.

1. ഒരു ചെറിയ ആശയത്തില്‍ നിന്നാവുമല്ലോ ബിസിനസിന്റെ തുടക്കം. ഈ ആശയത്തെക്കുറിച്ചു കിട്ടാവുന്ന പരമാവധി വിവരങ്ങള്‍ ശേഖരിക്കണം. ബന്ധപ്പെട്ട എല്ലാ യാഥാർത്ഥ്യങ്ങളും ഉൾകൊള്ളണം. ഇതിനൊക്കെ മറ്റുള്ളവരുടെ സഹായം തേടാം. സഹായങ്ങള്‍ മാത്രം പ്രതീക്ഷിച്ചാവരുത് ചുവടുവെപ്പുകൾ.

ADVERTISEMENT

2. തെറ്റുകള്‍ സംഭവിക്കുന്നതും തുടക്കത്തില്‍ പരാജയങ്ങള്‍ ഉണ്ടാകുന്നതും സ്വാഭാവികം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രായോഗികമായി ചിന്തിച്ച് കൂടുതല്‍ അധ്വാനിക്കുക. സംഭവിച്ച തെറ്റ് വീണ്ടും ആവർത്തിക്കാതെ സൂക്ഷിക്കുന്നതിലാണ് വൈഭവം.

3. നിങ്ങളുടെ ബിസിനസിന്റെ വളര്‍ച്ചയില്‍ നിങ്ങള്‍ക്കു മാത്രമാവും താല്‍പ്പര്യം എന്ന സത്യം മനസിലാക്കണം. നിങ്ങള്‍ ആരംഭിക്കാനിരിക്കുന്ന സംരംഭക മേഖലയിലെ വിവിധങ്ങളായ സാധ്യതകള്‍ വിശകലനം ചെയ്യണം.

ADVERTISEMENT

4. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ സംരംഭകര്‍ പരമാവധി ഉപയോഗപ്പെടുത്തുക. സാങ്കേതികവിദ്യ എന്നും മാറിക്കൊണ്ടിരിക്കും. ചെലവു കുറക്കാനും ഉപഭോക്താക്കളെ ആകര്‍ഷിക്കാനും വിപുലമാക്കാനും എന്നു വേണ്ട ഏതു രംഗത്തും സാങ്കേതികവിദ്യാ മുന്നേറ്റം എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന് ചിന്തിക്കുക.

5. വിപണനത്തിനും തനതായ രീതികള്‍ കണ്ടെത്തണം. ഇവയിലെല്ലാം മറ്റുള്ളവരുടെ വിജയകഥകള്‍ മനസിലാക്കുന്നതു ഗുണം ചെയ്യുമെങ്കിലും എല്ലാ കാര്യങ്ങളിലും നിങ്ങളുടേതായ ഒരു രീതി കണ്ടെത്തുന്നത് ബിസിനസിനെ കൂടുതല്‍ ഉയരങ്ങളിലേക്കു എത്തിക്കും. 

ADVERTISEMENT

6. ഓണ്‍ലൈനിലൂടെ വ്യാപകമായും കുറഞ്ഞ ചെലവിലും  ഉല്‍പ്പന്നത്തിനോ സേവനത്തിനോ പരസ്യം നല്‍കാനും വിൽപ്പനാന്തര സേവനത്തിനുമുള്ള അവസരങ്ങൾ ഉപയോഗിക്കാം. ഇത്തരം മാറ്റങ്ങൾക്കൊപ്പം നിന്നില്ലെങ്കിൽ പിന്തള്ളപ്പെട്ടേക്കാം.

7. ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണോ എന്നു ഇടയ്ക്കു സ്വയം വിലയിരുത്തണം.