വീട്ടുജോലികൾ കഴിഞ്ഞുള്ള സമയം ഫലപ്രദമായി വിനിയോഗിച്ചാൽ ഏതൊരു വീട്ടമ്മയ്ക്കും മികച്ച വരുമാനം നേടാനാവുമെന്നതിന് തെളിവാണ് ഒ.കെ.ലക്ഷ്മിയുടെ വിജയകഥ. എന്താണു ബിസിനസ്? തേങ്ങ ഉണക്കി പൊടിച്ച് കോക്കനട്ട് പൗഡർ ഉണ്ടാക്കി വിൽക്കുന്നതാണ് ബിസിനസ്. കോഴിക്കോട് എൻഐടിക്ക് അടുത്തു നായർ കുഴിയിൽ ‘ലക്ഷ്മി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടുജോലികൾ കഴിഞ്ഞുള്ള സമയം ഫലപ്രദമായി വിനിയോഗിച്ചാൽ ഏതൊരു വീട്ടമ്മയ്ക്കും മികച്ച വരുമാനം നേടാനാവുമെന്നതിന് തെളിവാണ് ഒ.കെ.ലക്ഷ്മിയുടെ വിജയകഥ.

എന്താണു ബിസിനസ്?

ADVERTISEMENT

തേങ്ങ ഉണക്കി പൊടിച്ച് കോക്കനട്ട് പൗഡർ ഉണ്ടാക്കി വിൽക്കുന്നതാണ് ബിസിനസ്. കോഴിക്കോട് എൻഐടിക്ക് അടുത്തു നായർ കുഴിയിൽ ‘ലക്ഷ്മി കോക്കനട്ട് പ്രോഡക്ട്സ്’ എന്ന േപരിൽ  ഈ സംരംഭം തുടങ്ങുമ്പോൾ അതിന്റെ വിജയത്തെക്കുറിച്ച് ലക്ഷ്മിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇന്ന് ഏതൊരു വിജയവും എത്തിപ്പിടിക്കാൻ ചിട്ടയോടെയുള്ള പരിശ്രമം മാത്രം മതിയെന്ന് അവർ തെളിയിച്ചു കഴിഞ്ഞു. സ്വന്തം നിലയിൽ ഒരു സംരംഭം തുടങ്ങണമെന്ന ആഗ്രഹത്തോടൊപ്പം നാട്ടിൽ നാളികേരം സുലഭമായി ലഭിക്കുന്നതും ഇത്തരമൊരു ബിസിനസിലേക്കു തിരിയാൻ കാരണമായി. 

ലളിതമായ നിർമാണരീതി

ആർക്കും മനസിലാവുന്ന രീതിയിൽ ലളിതമാണ് കോക്കനട്ട് പൗഡർ അഥവാ തേങ്ങാപ്പൊടിയുടെ നിർമാണം. തേങ്ങ ശേഖരിച്ച് പൊതിച്ചെടുക്കുന്നു. അതു പൊട്ടിച്ച ശേഷം പുറത്തെ ചുവന്ന തൊലിയെല്ലാം ചീകിക്കളയും. പിന്നീട് നന്നായി കഴുകിയെടുക്കും. വെള്ളം വാർന്നു കഴിയുമ്പോൾ മെഷീനിലിട്ട് പൊടിക്കുന്നു. 

ഈ പൊടി പുറത്തെടുത്ത് ഡ്രയറിൽ ഇട്ട് ഉണക്കുന്നു. എഴുപത്–എൺപത് ഡ്രിഗ്രി സെൽഷ്യസിൽ ഏകദേശം രണ്ടു മണിക്കൂർ സമയം വേണ്ടി വരും ഇതിന്. അതിനു ശേഷം വീണ്ടും പൊടിക്കുന്നു.എന്നിട്ട് ചൂടാറിക്കഴിയുമ്പോൾ പായ്ക്കറ്റിലാക്കുന്നതോടെ തേങ്ങാപ്പൊടി വിൽപനയ്ക്കു തയാർ. 

ADVERTISEMENT

നിക്ഷേപം 15 ലക്ഷം രൂപ 

ഏകദേശം 15 ലക്ഷം രൂപയുടെ മെഷിനറി നിക്ഷേപമുണ്ട് സ്ഥാപനത്തിൽ. ഉടയ്ക്കുന്ന മെഷീൻ (കൈകൊണ്ട്), പൊടിക്കുന്ന മെഷീൻ, അഞ്ചു തട്ട് ഡ്രയർ, ബ്ലോവർ, 10 എച്ച്പി മോട്ടോർ, വിറക് കത്തിക്കുന്ന ഡ്രയർ സംവിധാനം, പൊടിക്കുന്ന മറ്റൊരു മെഷീൻ, പായ്ക്കിങ് മെഷീൻ എന്നിവയാണ് പ്രധാന മെഷിനറികൾ. സ്വന്തം സ്ഥലത്ത് നിർമിച്ച 1,500 ചതുരശ്രയടി കെട്ടിടത്തിലാണ് സ്ഥാപനം നടത്തുന്നത്

പ്രതിദിനം 5,000 നാളിേകരം

ഒരു ദിവസം 5,000 നാളിേകരമാണു പ്രോസസ് ചെയ്യുന്നത്. ഇതിൽ നിന്നു 450 കിലോഗ്രാം പൗഡർ കിട്ടും. കിലോഗ്രാമിന് 200 മുതൽ 300 രൂപവരെ വിലയ്ക്കാണു വിൽപന നടക്കുന്നത്. തേങ്ങാപാൽ അൽപംപോലും എടുക്കാതെയാണ് ഉൽപാദനം.  

ADVERTISEMENT

വിൽപന

ബേക്കറികൾക്കു നേരിട്ടു വിൽക്കുന്നുണ്ട്. അതോടൊപ്പം ബേക്കറിക്ക് വേണ്ട അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന ഷോപ്പുകളിലേക്കു ഹോൾസെയിൽ കച്ചവടവും ഉണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചാണു വിൽപന കൂടുതലും.കച്ചവടത്തിൽ കടം നൽകേണ്ടി വരാം. പക്ഷേ പണം പിരിഞ്ഞു കിട്ടാൻ അത്ര പ്രയാസം ഉണ്ടാകാറില്ല. ബിസിനസ് വർധിപ്പിക്കാൻ മികച്ച വിതരണക്കാരെ ലഭിച്ചാൽ നല്ലതാണ്. അതിനുള്ള ശ്രമത്തിലാണിപ്പോൾ. അറ്റാദായം 20 ശതമാനം വരെ തരുന്ന ബിസിനസാണ് ഇത്. 

പുതു സംരംഭകരോട്

പുതുതായി എന്തെങ്കിലും ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ നാട്ടിൽ ലഭിക്കുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള സംരംഭങ്ങൾ പ്ലാൻ‌ ചെയ്യുന്നതു നന്നായിരിക്കും. ബിസിനസിനൊപ്പം പ്രസ്തുത കൃഷി മേഖലയും ഉയർച്ച നേടുമല്ലോ. ചെറുതും ലളിതവുമായ പ്രക്രിയകളിലൂടെ ഉൽപന്നം ഉണ്ടാക്കാനും നല്ല വിപണി കണ്ടെത്താനും കഴിയണം. കുറഞ്ഞ നിക്ഷേപത്തിലും ഇത്തരം സംരംഭങ്ങൾ തുടങ്ങാൻ കഴിയും.