അഡ്വ ബി. പ്രസന്നകുമാർ കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയം 2000 ഒക്ടോബറിലാണ് ഈ പദ്ധതി ആരംഭിച്ചത്. ടെക്നോളജിയുടെ ഭാഗമായി വാങ്ങുന്ന യന്ത്രസാമഗ്രികളുടെ 12 ശതമാനം പരമാവധി സബ്സിഡിയാണ് ആദ്യകാലത്ത് നൽകിയിരുന്നത്. പിന്നീട് അത് 15 % മായി ഉയർത്തി. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പായെടുത്ത് യന്ത്ര സാമഗ്രികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയം 2000 ഒക്ടോബറിലാണ് ഈ പദ്ധതി ആരംഭിച്ചത്. ടെക്നോളജിയുടെ ഭാഗമായി വാങ്ങുന്ന യന്ത്രസാമഗ്രികളുടെ വിലയുടെ പരമാവധി  12 ശതമാനം സബ്സിഡിയാണ് ആദ്യകാലത്ത് നൽകിയിരുന്നത്. പിന്നീട് അത് 15 % മായി ഉയർത്തി. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പായെടുത്ത് യന്ത്രസാമഗ്രികൾ വാങ്ങുന്നവർക്ക് മാത്രമാണ് സബ്സിഡികൾക്ക് അർഹത. പരമാവധി സബ്സിഡി ലഭിക്കുന്നത് പ്ലാന്റിന്റെയും മെഷിനറിയുടെയും 15ശതമാനമോ അല്ലെങ്കിൽ 15 ലക്ഷം രൂപയോ ആണ്. കഴിഞ്ഞ 2 വർഷമായി നിർത്തലാക്കിയിരുന്ന ഈ പദ്ധതി കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയത്തിന്റെ ഇക്കഴിഞ്ഞ മാർ്ച്ചിലിറങ്ങിയ മെമ്മോറാണ്ടമനുസരിച്ചു പുനരാരംഭിക്കുവാൻ തീരുമാനിക്കുകയായിരുന്നു.

2017–18 മുതൽ 2019 –20 വരെയുള്ള 3 സാമ്പത്തിക വർഷത്തേക്കാണ് ഇത് നടപ്പിലാക്കുന്നത്. വായ്പാധിഷ്ഠിത മൂലധന പദ്ധതിക്കും അതുമായി ബന്ധപ്പെട്ട 7 ഘടകങ്ങൾക്കുമായി 2900 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനുള്ള വില മാത്രമാണ് സബ്സിഡിക്കായി കണക്കാക്കുന്നത്. സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനും ഉൽപ്പാദനം വർധിപ്പിക്കുന്നതിനും അതു വഴി ഗുണനിലവാരം ഉയർത്തുന്നതിനും വേണ്ടിയുള്ള യന്ത്ര സാമഗ്രികൾക്കാണ് ധനസഹായം ലഭിക്കുക.

ADVERTISEMENT

അതിനായി താഴെ പറയുന്ന മേഖലകളിലെ 1000ത്തോളം മെഷീനുകൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.പ്ലാസ്റ്റിക്, സ്റ്റീൽ ഫർണിച്ചർ,ജനറൽ എൻജിയറിങ്, പെയിന്റ് ,വാര്‍ണിഷ്, കയറും കയറുൽപ്പന്നങ്ങളും റെ‍ിമെയ്ഡ് വസ്ത്രങ്ങളും, ഐ ടി–ഹാർഡ് വെയർ– ഭക്ഷ്യസംസ്കരണം, വയർ, മിനറൽവാട്ടർ,മെഷിൻടൂൾസ്, ഡിജിറ്റൽ പ്രിന്റിങ് എന്നിവയൊക്കെ ഇതിൽപെടുന്നു കൂടുതൽ ഉല്‍പ്പന്നങ്ങൾ ഉൾപ്പെടുത്താൻ നടത്തിപ്പുകാർക്ക് അധികാരമുണ്ട്.നിർമാണ മേഖലയിലെ സംരംഭങ്ങൾക്ക് മാത്രമാണ് ഈ പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്നത്.

ഉടമസ്ഥതാ സ്ഥാപനം, പങ്കാളിത്ത സ്ഥാപനം, സഹകരണ സൊസൈറ്റി, പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്നിവർക്ക് അപേക്ഷിക്കാം. വനിതാ യൂണിറ്റുകൾക്ക് മുൻഗണനയുമുണ്ടാകും. പുതിയ യൂണിറ്റിനും, നിലവിലുള്ളവ വികസിപ്പിക്കുന്നതിനും ആനുകൂല്യം ലഭിക്കും.സിഡ്ബിയും നബാർഡുമാണ് പ്രധാന നോഡൽ ബാങ്കുകൾ. കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കോർപ്പറേഷൻ ബാങ്ക്,എന്നിവയെല്ലാം നോഡല്‍ ഏജൻസികളാണ്. എല്ലാ വാണിജ്യ ബാങ്കുകളും, സ്വകാര്യ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളുമൊക്ക വായ്പ ലഭ്യമാക്കും. സംരംഭകർ വായ്പ എടുക്കുന്ന ബാങ്കുകളെയാണ് ഇതുമായി ബന്ധപ്പെട്ട ആനുകൂല്യത്തിന് സമീപിക്കേണ്ടത്. ഓൺലൈൻ ട്രാക്കങിലൂടെയാണ്  നോഡല്‍ ബാങ്കുകൾ സബ്സിഡി ക്ലെയിം ചെയ്യേണ്ടത്.