‘ഉയർന്ന വരുമാനം നേടാനാവുന്ന മികച്ച പ്രഫഷനായി മാറുകയാണ് സിഎഫ്പി അഥവാ സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ.. സ്വതന്ത്രമായി ജോലി ചെയ്ത് മികച്ച വരുമാനമുണ്ടാക്കാവുന്ന നല്ലൊരു പ്രഫഷനാണോ ആഗ്രഹിക്കുന്നത്? അതോ നിലവിലെ ജോലിക്കൊപ്പം അധികവരുമാനം ഉണ്ടാക്കാനൊരു അവസരമോ? സിഎഫ്പി എന്ന മൂന്നക്ഷരത്തിൽ അറിയപ്പെടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വതന്ത്രമായി ജോലി ചെയ്ത് മികച്ച വരുമാനമുണ്ടാക്കാവുന്ന നല്ലൊരു പ്രഫഷനാണോ ആഗ്രഹിക്കുന്നത്? അതോ നിലവിലെ ജോലിക്കൊപ്പം അധികവരുമാനം ഉണ്ടാക്കാനൊരു അവസരമോ? സിഎഫ്പി എന്ന മൂന്നക്ഷരത്തിൽ അറിയപ്പെടുന്ന സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ ഇതിനെല്ലാമുള്ള ആകർഷകമായ അവസരമാണ്.

നാളേക്കുള്ള സാമ്പത്തിക കരുതൽ എല്ലാവർക്കും വേണം. നിലവിലുള്ള വരുമാനത്തിൽനിന്ന് എത്ര വീതം ഏതു പദ്ധതിയിൽ എത്ര കാലം നിക്ഷേപിച്ചാൽ ഇതു സാധ്യമാക്കാമെന്നു പറഞ്ഞുകൊടുക്കലാണ് സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറുടെ പ്രധാന ജോലി.

ADVERTISEMENT

ആർക്കെല്ലാം?

കണക്കിലും സാമ്പത്തിക വിഷയങ്ങളിലും താൽപര്യമുണ്ടെങ്കിൽ സിഎഫ്പിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താം. ബിരുദാനന്തര ബിരുദധാരിയാണെങ്കിൽ നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു പരീക്ഷ പാസായാൽ മതി. പ്ലസ് ടു പാസായവരെങ്കിൽ രണ്ടു മണിക്കൂർ വീതമുള്ള നാലെണ്ണം അടക്കം അഞ്ചു പരീക്ഷകൾ പാസാകണം.

ADVERTISEMENT

റെഗുലർ പാർട്ട്, ചാലഞ്ച് സ്റ്റാറ്റസ് പാർട്ട് എന്നിങ്ങനെ രണ്ടു ഘട്ടങ്ങളാണ് സിഎഫ്പിയിൽ ഉള്ളത്. പ്ലസ് ടു കഴിഞ്ഞവർക്ക് റഗുലർ പാർട്ടിൽ രണ്ടു മണിക്കൂർ വീതം ഉള്ള നാലു പേപ്പറുകളും നാലു മണിക്കൂർ ഉള്ള ഒരു പേപ്പറും പാസാകണം. മൂന്നു വർഷം പ്രവർത്തനപരിചയവും നേടണം. ചാലഞ്ച് സ്റ്റാറ്റസ് പാർട്ടിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് ഒരു പേപ്പർ പാസായാൽ മതി. ഇൻവെസ്റ്റ്മെന്റ് പ്ലാൻ, റിസ്ക് അനാലിസിസ് പ്ലാൻ(ഇൻഷുറൻസ് പ്ലാൻ), റിട്ടയർമെന്റ് അനാലിസിസ് പ്ലാൻ, ടാക്സ് ആൻഡ് എസ്റ്റേറ്റ് പ്ലാൻ എന്നിങ്ങനെ നാലുതരം പ്ലാനുകളാണ് തയാറാക്കി നൽകേണ്ടത്. രണ്ടു കൂട്ടർക്കും കേരളത്തിൽ പരിശീലനം ലഭ്യമാണ്. പരീക്ഷാഫീസ് 16,000 രൂപയോളം വരും. പരിശീലനത്തിനു ഓരോ സ്ഥാപനവും വ്യത്യസ്ത ഫീസാണ് ഈടാക്കുക. 20,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വരും ഇത്

ഫിനാൻഷ്യൽ പ്ലാനർക്ക് മികച്ച അവസരങ്ങൾ

ADVERTISEMENT

കേരളത്തിൽ ആകെ 50 ൽ താഴെ സിഎഫ്പികളെ ഉള്ളൂ. ഇന്ത്യയിലാകട്ടെ 1815 പേരും. വികസിത രാജ്യമായ യുഎസിൽ 4320 പേർക്ക് ഒരു സിഎഫ് പിയുണ്ട്. കാനഡയിൽ 2228 പേർക്ക് ഒന്നെന്ന കണക്കിലും. ഇതു വച്ചു നോക്കിയാൽ ഇന്ത്യയിൽ കുറഞ്ഞത് മൂന്നുലക്ഷം സിഎഫ്പികളെങ്കിലും േവണം. നിലവിൽ ഉള്ളതാകട്ടെ 1800 ഓളം മാത്രം. അതായത്, ഡിമാൻഡ് വളരെ വലുതാണ്. ലഭ്യത വളരെ കുറവും. വ്യക്തികളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഫിനാൻഷ്യൽ പ്ലാൻ തയാറാക്കി കൊടുക്കാം, വെൽത്ത് ക്രിയേഷൻ പ്ലാൻ ഡിസൈൻ ചെയ്യുകയുമാകാം.