പ്രധാന്‍ മന്ത്രി മുദ്ര യോജന എന്ന പദ്ധതിക്ക് കീഴില്‍ ചെറുകിട, സൂക്ഷ്മ സംരംഭങ്ങളുടെ വികസനത്തിന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാണ്. പ്രധാനമായും ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകള്‍ വഴിയാണ് പദ്ധതി പ്രകാരമുള്ള മുദ്ര ലോണ്‍ സംരംഭകര്‍ക്ക് ലഭിക്കുന്നത്. പുതിയ മൈക്രോ സംരംഭങ്ങള്‍ തുടങ്ങുന്നതിനും അടിസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാന്‍ മന്ത്രി മുദ്ര യോജന എന്ന പദ്ധതിക്ക് കീഴില്‍ ചെറുകിട, സൂക്ഷ്മ സംരംഭങ്ങളുടെ  വികസനത്തിന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാണ്. പ്രധാനമായും ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകള്‍ വഴിയാണ് പദ്ധതി പ്രകാരമുള്ള മുദ്ര ലോണ്‍ സംരംഭകര്‍ക്ക് ലഭിക്കുന്നത്. 

പുതിയ മൈക്രോ സംരംഭങ്ങള്‍ തുടങ്ങുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും മെഷിനറി വാങ്ങുന്നതിനും  പദ്ധതി പ്രകാരം വായ്പ ലഭിക്കും. പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്ക് ക്യാഷ് ക്രെഡിറ്റ് / ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാണ്.

ADVERTISEMENT

അര്‍ഹത ആര്‍ക്കൊക്കെ?

സ്ത്രീകള്‍, പുരുഷന്‍മാര്‍ തുടങ്ങി ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്കും  സ്വകാര്യ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനങ്ങള്‍, പങ്കാളിത്ത സംരംഭങ്ങള്‍, പ്രൈവറ്റ് ലിമിറ്റഡ്  സംരംഭങ്ങള്‍ എന്നിവ നടത്തുന്നവര്‍ക്കും ലോണിന് അപേക്ഷ നല്‍കാം. 

നെയ്ത്തുകാര്‍ക്കും കലാകാരന്‍മാര്‍ക്കും  സാമ്പത്തിക സഹായം ലഭിക്കും.സേവന, നിര്‍മാണ, റീട്ടെയ്ല്‍ മേഖലയിലെ സംരംഭങ്ങള്‍ക്കും ഭക്ഷ്യ മേഖലയിലെ സംരംഭങ്ങള്‍ക്കും വ്യവസായ യൂണിറ്റുകള്‍ക്കും ഉള്‍പ്പെടെ വായ്പ സൗകര്യം ലഭ്യമാണ്. ഇതിന് പ്രത്യേക ഈട് ആവശ്യമില്ല.

50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് ശിശു, കിഷോര്‍, തരുണ്‍ എന്നീ പദ്ധതികള്‍ക്ക് കീഴില്‍ വായ്പ ലഭിക്കുന്നത്. എങ്കിലും 60 ശതമാനം വായ്പാ വിതരണവും ശിശു പദ്ധതിക്ക് കീഴിലാണ്. 50,000 രൂപ വരെ  ഇത്തരത്തില്‍  ലഭിക്കും.

കിഷോര്‍:  50,000 രൂപ മുതല്‍ 5 ലക്ഷം വരെയുളള വായ്പകള്‍ ഈ സ്‌കീമിനു കീഴിലാണ് ലഭിക്കുക.

തരുണ്‍ : 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ ഈ പദ്ധതി പ്രകാരം ലഭിക്കും.

ലോണിന് അപേക്ഷിക്കുമ്പോള്‍  വേണ്ട പ്രധാന രേഖകള്‍

*നിര്‍ദ്ദിഷ്ട അപേക്ഷാ ഫോം( ബാങ്ക് ശാഖകള്‍ വഴിയോ ഓണ്‍ലൈനിലൂടെയോ ലഭ്യമാകും)

* ഐ.ഡി പ്രൂഫ്: പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ് ഇവയില്‍ ഏതെങ്കിലും

*അഡ്രസ് പ്രൂഫ്: ടെലിഫോണ്‍ ഇലക്ട്രിസിറ്റി ബില്‍, വോട്ടര്‍ ഐ.ഡി, പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും.

*സംരംഭത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ആവശ്യമായ ലൈസന്‍സിന്റെ കോപ്പി, മറ്റ് രേഖകള്‍

*കമ്പനിയുടെ അഡ്രസ്, ഐഡന്റിറ്റി പ്രൂഫ്

*കമ്പനിയുടെ ഘടന സംബന്ധിച്ച രേഖകള്‍/ വിശദാംശങ്ങള്‍

*അപേക്ഷകന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (2)

*വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്

*അവസാന ആറ് മാസങ്ങളിലെ സ്ഥാപനത്തിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്

*ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നുണ്ടെങ്കില്‍ അവസാനത്തെ രണ്ട് വര്‍ഷത്തെ കോപ്പികള്‍

*മറ്റെന്തെങ്കിലും ലോണ്‍ ഉണ്ടെങ്കില്‍ അതിന്റെ വിശദാംശവും രണ്ട് വര്‍ഷത്തെ ബാലന്‍സ് ഷീറ്റും

*സംവരണ \ ന്യൂനപക്ഷ വിഭാഗം ആണെങ്കില്‍ അത് തെളിയിക്കുന്ന രേഖകള്‍

(വിവിധ സ്‌കീമുകള്‍ക്ക് അനുസരിച്ച് സമര്‍പ്പിക്കേണ്ട രേഖകളില്‍ വ്യത്യാസം വരാം.)

കൂടുതല്‍ വിവരങ്ങള്‍ക്ക്:  www.mudra.org.in