ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പൂർവവിദ്യാർഥിയാണ് ഷാജി. ഒപ്പം കോളജ് അലുമിനി അസോസിയേഷനിലെ സജീവഅംഗവും. ഒരിക്കൽ അത്തരമൊരു സുഹൃത് വേദിയിൽ ഷാജി ഒരു ബിസിനസ് ആശയം അവതരിപ്പിച്ചു. നമ്മുടെ കപ്പയിൽനിന്നു ന്യൂഡിൽസ്, പാസ്ത തുടങ്ങിയ ഭക്ഷ്യഉൽപന്നങ്ങൾ നിർമിച്ചു വിൽക്കുക. ഒരു കോടിയോളം രൂപ ചെലവു വരുന്ന നല്ലൊരു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പൂർവവിദ്യാർഥിയാണ് ഷാജി. ഒപ്പം കോളജ് അലുമിനി അസോസിയേഷനിലെ സജീവഅംഗവും. ഒരിക്കൽ അത്തരമൊരു സുഹൃത് വേദിയിൽ ഷാജി ഒരു ബിസിനസ് ആശയം അവതരിപ്പിച്ചു. നമ്മുടെ കപ്പയിൽനിന്നു ന്യൂഡിൽസ്, പാസ്ത തുടങ്ങിയ ഭക്ഷ്യഉൽപന്നങ്ങൾ നിർമിച്ചു വിൽക്കുക. ഒരു കോടിയോളം രൂപ ചെലവു വരുന്ന നല്ലൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പൂർവവിദ്യാർഥിയാണ് ഷാജി. ഒപ്പം കോളജ് അലുമിനി അസോസിയേഷനിലെ സജീവഅംഗവും. ഒരിക്കൽ അത്തരമൊരു സുഹൃത് വേദിയിൽ ഷാജി ഒരു ബിസിനസ് ആശയം അവതരിപ്പിച്ചു. നമ്മുടെ കപ്പയിൽനിന്നു ന്യൂഡിൽസ്, പാസ്ത തുടങ്ങിയ ഭക്ഷ്യഉൽപന്നങ്ങൾ നിർമിച്ചു വിൽക്കുക. ഒരു കോടിയോളം രൂപ ചെലവു വരുന്ന നല്ലൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പൂർവവിദ്യാർഥിയാണ് ഷാജി ദാമോദരൻ. ഒപ്പം കോളജ് അലുമിനി അസോസിയേഷനിലെ സജീവഅംഗവും. ഒരിക്കൽ അത്തരമൊരു സുഹൃത് വേദിയിൽ ഷാജി ഒരു ബിസിനസ് ആശയം അവതരിപ്പിച്ചു. നമ്മുടെ കപ്പയിൽനിന്നു ന്യൂഡിൽസ്, പാസ്ത തുടങ്ങിയ ഭക്ഷ്യഉൽപന്നങ്ങൾ നിർമിച്ചു വിൽക്കുക.

ഒരു കോടിയോളം രൂപ ചെലവു വരുന്ന നല്ലൊരു പ്രോജക്ട്. സുഹ‍ൃത്തുക്കൾക്കെല്ലാം താൽപര്യമായി. അലുമിനി അസോസിയേഷൻ അംഗങ്ങളായ 12 േപർ ഈ പ്രോജക്ടിൽ പണം മുടക്കാൻ തയാറായി മുന്നോട്ടുവന്നു. അങ്ങനെ തൃശൂരിൽ ബ്രഹ്മ ഇൻഡിക് ന്യൂട്രിമെന്റ്സ് എന്ന സംരംഭം പിറവിയെടുത്തു.

ADVERTISEMENT

അമേരിക്കൻ മലയാളിയായ ദാസ് രാജഗോപാലാണ് ഇതില്‍ ഉയർന്ന തോതിൽ നിക്ഷേപം നടത്തിയത്. ലാഭവിഹിതം മാത്രം പ്രതീക്ഷിച്ചല്ല സുഹൃത്തുക്കളെല്ലാം വന്നത്. ജീവിതത്തിൽ വ്യത്യസ്ത തുറകളിലാണെങ്കിലും തങ്ങളുടെ സൗഹൃദം എന്നും നിലനിൽക്കണമെന്ന് അവർ ആഗ്രഹിച്ചു. ഈ സംരംഭം അതിന്റെ കെട്ടുറപ്പു വർധിപ്പിക്കുമെന്ന് അവർ കരുതി. ഇങ്ങനെ കൂട്ടായ്മയിൽ പണം കണ്ടെത്താനായതിനാൽ വായ്പയെ ആശ്രയിക്കാതെ സംരംഭം തുടങ്ങാൻ കഴിഞ്ഞു. നിലവിൽ പ്രവർത്തന മൂലധനത്തിനായി എടുത്ത ഓവർഡ്രാഫ്റ്റ് മാത്രമാണ് ബാധ്യതയായി ഉള്ളത്.

പാസ്തയും ന്യൂഡിൽസും

ആരോഗ്യത്തിന് ഹാനികരമല്ലാത്ത, നമ്മുടെ തനതായ കാർഷികവിളകൾ, ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, ഫലവർഗങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു സംരംഭം വേണമെന്ന ചിന്തയും ഇതിനു പിന്നിലുണ്ടായിരുന്നു. കപ്പയിൽനിന്നു ന്യൂഡിൽസ്, പാസ്ത, കപ്പ ചിപ്സ്, പക്കാവട എന്നിവയാണു നിർമിച്ചു വിൽക്കുന്നത്. പാസ്തയും ന്യൂഡിൽസുമാണ് കൂടുതലും ചെയ്യുന്നത്.

മൈദ ചേരാത്ത ന്യൂഡിൽസ്

ADVERTISEMENT

മൈദ ചേരാത്ത ന്യൂഡിൽസ്/പാസ്ത നിർമിച്ചു വിൽക്കുക എന്നത് തികച്ചും ശ്രമകരമായിരുന്നു. ആദ്യം ഉൽപന്നത്തിനു വേണ്ട ഫോർമുല ലഭിച്ചത് േദശീയ കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽനിന്നാണ്. േകരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽനിന്നു സാങ്കേതിക സഹായവും കിട്ടി. പക്ഷേ, ഈ ഫോർമുല ഉപയോഗിച്ച് മികച്ച ഉൽപന്നം നിർമിക്കണമെങ്കിൽ 10 ശതമാനം മൈദ കൂടി ചേർക്കണമായിരുന്നു. ജങ്ക് ഫുഡുകൾക്കെതിരെയുള്ള യുദ്ധത്തിൽ അതൊരു വെല്ലുവിളി തന്നെയായിരുന്നു.

എന്നാൽ കമ്പനിയുടെ ഷെയർ ഹോൾഡർ കൂടിയായ രാജേഷ് മേനോൻ നിരന്തര പരീക്ഷണത്തിലൂടെ മൈദയുടെ അളവ് പൂജ്യം ശതമാനത്തിലേക്കെത്തിച്ചു. ഇംഗ്ലണ്ടിലെ ഒരു മൾട്ടിനാഷനൽ കമ്പനിയിൽ സീനിയർ സയന്റിസ്റ്റാണ് അദ്ദേഹം. ഇസ്ബുൾ, ആരോ റൂട്ട്, െവള്ളക്കടല എന്നീ പൗഡറുകൾ പ്രത്യേക അനുപാതത്തിൽ മിക്സ് ചെയ്താണ് ൈമദയ്ക്കുള്ള പകരക്കാരനെ കണ്ടെത്തിയത്. അങ്ങനെ അൽപം പോലും മൈദ ചേർക്കാതെ പാസ്തയും ന്യൂഡിൽസും വിപണിയിലെത്തിക്കാനായി. ഇത്തരത്തിലുള്ള ഉൽപന്നം വിപണിയിലെത്തിക്കുന്ന ആദ്യസംരംഭമാണിത്.

വിപണനം

എറണാകുളം–തൃശൂർ ജില്ലകളിലാണ് ഇപ്പോൾ വിൽപനയുള്ളത്. അതിനു സ്ഥിരംവിതരണക്കാരെ ഏർപ്പെടുത്തിയിരിക്കുന്നു. സൂപ്പർമാർക്കറ്റുകൾ കൂടാതെ െവൽനസ് റസ്റ്ററന്റുകളിലും ഹോസ്പിറ്റലുകളിലെ ആരോഗ്യഭക്ഷണ കൗണ്ടറുകളിലും വിൽക്കുന്നുണ്ട്.

ADVERTISEMENT

മേന്മകൾ

∙ അംസ്കൃത വസ്തുക്കൾ നേരിട്ടു സംഭരിക്കുന്നു.

∙ ഇറ്റലിയിൽനിന്ന് ഇറക്കുമതി െചയ്ത മെഷീൻ.

∙ പ്രിസർവേറ്റീവ്/കളർ േചർക്കുന്നില്ല.

∙ മാവിലെ ജലാംശം വളരെക്കുറവു മാത്രം.

∙എളുപ്പത്തിൽ പാചകം ചെയ്യാം.

∙ മികച്ച പായ്ക്കിങ്ങിൽ ലഭിക്കുന്നു.

∙ എട്ടുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.

50 ലക്ഷം രൂപയുടെ മെഷിനറി

ഡ്രയർ, ന്യൂഡിൽസ് മെഷീൻ, പായ്ക്കിങ് മെഷീൻ, ഡ്രൈ ബ്ലന്റർ, ൈവറ്റ് ബ്ലന്റർ, നീഡർ തുടങ്ങിയ മെഷീനുകളാണ് ഉള്ളത്. ഏകദേശം 50 ലക്ഷം രൂപയുടെ നിക്ഷേപം ഇതിനായി വേണ്ടി വന്നു. ഏഴു തൊഴിലാളികൾ ഉണ്ട്. ഷാജി ദാമോദരൻ മാനേജിങ് ഡയറക്ടറും രമേഷ് മേനോൻ, ജ്യോതിഷ് കെ.യു. എന്നിവർ ഡയറക്ടർമാരുമായ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണിത്. ഷാജി കോളജ് ലക്ചറർ ആയിരുന്നു. ജോലി ഉപേക്ഷിച്ചാണ് സംരംഭകനായത്. ശ്രീലങ്കയിൽ ബേക്കറി ബിസിനസാണ് ഇദ്ദേഹത്തിന്റെ പിതാവിന്. അതുവഴിയുള്ള പരിചയവും സംരംഭകരംഗത്ത് സഹായകമായി.

വെല്ലുവിളികൾ

പുതിയൊരു ഉൽപന്നമായതിനാൽ വിപണി വളർത്തിയെടുക്കേണ്ട സാഹചര്യമാണുള്ളത്. അതിനായി കൂടുതൽ പരസ്യം നൽകണം. ഫണ്ടും അധികമായി കണ്ടെത്തേണ്ടതുണ്ട്. ജനങ്ങൾ ചോദിച്ചുവരുന്ന ഉൽപന്നമായി ഇതിനെ മാറ്റിെയടുക്കുകയാണ് ലക്ഷ്യമെന്നു ഷാജി പറയുന്നു. അതോടൊപ്പം ചില ഭാവിപദ്ധതികളും മനസ്സിലുണ്ട്. ശുദ്ധമായ കപ്പ പുട്ടുപൊടി വിപണിയിൽ ഇറക്കുന്നതാണു പ്രധാനം. കയറ്റുമതി പ്രോത്സാഹിപ്പിക്കാനും പരിപാടിയുണ്ട്.

സ്ഥാപനം തുടങ്ങിയിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല. അതുകൊണ്ടു കൃത്യമായ വിൽപന വിവരങ്ങൾ എടുക്കാൻ കഴിയുന്ന സ്ഥിതിയല്ല. എന്നാലും ഏകദേശം പത്തു ലക്ഷംരൂപ വരെ പ്രതിമാസ വിറ്റുവരവാണ് കണക്കുകൂട്ടുന്നത്. പത്തു മുതൽ 20 ശതമാനം വരെ അറ്റാദായവും ലഭിക്കുന്നു.

കപ്പയാണു താരം

പതിനാല് ഇനം ധാന്യങ്ങൾ ഇതിൽ േചർക്കുന്നുണ്ട്. എന്നാൽ മുഖ്യമായും കപ്പയാണ് ഉപയോഗിക്കുന്നത്. ഇത് 50 ശതമാനം വരും. െചറുധാന്യങ്ങളായ ചാമ, ചോളം, കുതിരവാലി, തിന, െചറുചണവിത്ത്, ഇസാബ്‌ബുൾ (നോർത്ത് ഇന്ത്യയിൽ ലഭിക്കുന്ന പ്രത്യേക ഇനം വിത്താണ്). ഗോവർഗം, ആരോ റൂട്ട്, മഞ്ഞൾപൊടി എന്നിവയാണ് ബാക്കി 50 ശതമാനം. അതുകൊണ്ടാണ് ഇത് മികച്ച സമീകൃതാഹാരമാകുന്നത്. ചക്കപ്പൊടിയും ഇതിൽ േചർക്കുന്നു.

കാർഷികവിഭവങ്ങൾ വിളയുന്നിടത്തുനിന്നു ശേഖരിച്ചു സംസ്കരിക്കുകയാണ് ഇവരുടെ രീതി. കപ്പ വാങ്ങി, ക്ലീൻ ചെയ്ത്, വെയിലത്തു വച്ച് ഉണക്കി പൊടിച്ചെടുത്താണ് ഉപയോഗിക്കുക. എല്ലാ ധാന്യങ്ങളും ഇങ്ങനെ തന്നെ പൊടിച്ചെടുക്കുന്നു. അതുകൊണ്ടു തനിമ നഷ്ടപ്പെടുന്നില്ല. സീസണിൽ ചക്ക ശേഖരിച്ച് ഉണക്കിപ്പൊടിച്ച് സ്റ്റോക്ക് ചെയ്യും.