യമ്മി യമ്മി ഹോം മെയ്ഡ് കേക്ക്സ്’ (Yammy Yammy Home Made Cakes) എന്ന പേരിൽ തൃശൂർ ജില്ലയിലെ പുറനാട്ടുകരയിൽ ഒരു ലഘുസംരംഭം നടത്തുകയാണ് ശ്രീലേഖ ഉണ്ണിക്കൃഷ്ണൻ. കാരറ്റ്, ഈന്തപ്പഴം, പുഡ്ഡിങ് കേക്കുകളാണ് ഉണ്ടാക്കി വിൽക്കുന്നത്. ഇതോടൊപ്പം കുക്കീസ്, ചോക്ലേറ്റ് എന്നിവയും ഹോംമെയ്ഡ് ഉൽപന്നങ്ങൾ എന്ന നിലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യമ്മി യമ്മി ഹോം മെയ്ഡ് കേക്ക്സ്’ (Yammy Yammy Home Made Cakes) എന്ന പേരിൽ തൃശൂർ ജില്ലയിലെ പുറനാട്ടുകരയിൽ ലഘുസംരംഭം നടത്തുകയാണ് ശ്രീലേഖ ഉണ്ണിക്കൃഷ്ണൻ. കാരറ്റ്, ഈന്തപ്പഴം, പുഡ്ഡിങ് കേക്കുകളാണ് ഉണ്ടാക്കി വിൽക്കുന്നത്. ഇതോടൊപ്പം കുക്കീസ്, ചോക്ലേറ്റ് എന്നിവയും ഹോംമെയ്ഡ് ഉൽപന്നങ്ങൾ എന്ന നിലയിൽ വിൽക്കുന്നു.

എന്തുകൊണ്ട് ഈ സംരംഭം?

ADVERTISEMENT

∙ കല്യാണം കഴിഞ്ഞപ്പോൾ നഴ്സിങ് ജോലി ഉപേക്ഷിക്കേണ്ടി വന്നു.

∙ പുതിയ ഒരു ജോലിയും വരുമാനവും ആവശ്യമായിരുന്നു.

∙ പ്രിസർവേറ്റീവ് ചേർക്കാത്ത നല്ല ബേക്കറി ഉൽപന്നങ്ങൾ ഉണ്ടാക്കണമെന്ന ആഗ്രഹം.

∙ സ്വന്തമായി ഒരു തൊഴിലും വരുമാനവും കണ്ടെത്താനായി ഭർത്താവിന്റെ പ്രോത്സാഹനം.

ADVERTISEMENT

വീട്ടിൽത്തന്നെ തുടങ്ങിയ ചെറുബിസിനസാണ്. തുടങ്ങിയിട്ട് രണ്ടുവർഷമേ ആയുള്ളൂ. വിപണിയിൽ നിന്നു മികച്ച പിന്തുണയാണ് ലഭിക്കുന്നത്. വ്യക്തിപരമായി ശ്രദ്ധ നൽകി ഉണ്ടാക്കാവുന്ന ഉൽപന്നം എന്നതുകൂടി പരിഗണിച്ചാണ് കേക്ക് നിർമാണത്തിലേക്കു കടക്കുന്നത്. ജോലിക്കാർ ആരുമില്ല. ഭർത്താവ് ഉണ്ണിക്കൃഷ്ണൻ പോസ്റ്റൽ ഡിപ്പാർട്മെന്റിലാണു ജോലി ചെയ്യുന്നത്. 

വിൽപന പ്രാദേശികമായി

പ്രാദേശിക വിൽപനയാണു കൂടുതലും നടക്കുന്നത്. ആളുകൾ നേരിട്ട് ഓർഡർ നൽകുകയും വാങ്ങുകയും ചെയ്യുന്നു. പ്രദർശനമേളകളിലും പങ്കെടുക്കാറുണ്ട്. വാട്സ് ആപ്, ഫെയ്സ് ബുക് എന്നിവ വഴി ഓർഡർ സ്വീകരിച്ചു വിൽക്കുന്നുണ്ട്.

പ്രത്യേകതകൾ

ADVERTISEMENT

∙ മികച്ച അസംസ്കൃത വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നു.

∙ രുചികരമായ ചേരുവകൾ.

∙ അതതു ദിവസം തന്നെ വിൽക്കുന്നു. 

∙ ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് ഉണ്ടാക്കുന്നു.

∙ കൃത്യസമയത്തു ഡെലിവറി.

∙ FSSAI മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നു.

കടം വിൽപന തീരെയില്ല. എന്നാൽ മത്സരം ഏറെയാണ്. വൻകിട നിർമാതാക്കൾ ഈ രംഗത്തുണ്ട്. പക്ഷേ, ഹോംമെയ്ഡ് ഉൽപന്നം എന്ന നിലയിൽ തനതായൊരു വിപണി നിലനിൽക്കുന്നു. സപ്ലൈകോയിലൂടെയും മറ്റും അവതരിപ്പിക്കാനും ഉദ്ദേശമുണ്ട്. 

കേക്കുകളുടെ വെറൈറ്റി ലഭ്യമാകുന്ന സ്ഥാപനം തുടങ്ങണമെന്നാണ് ആഗ്രഹം.പ്രതിമാസ വിൽപനയുടെ കൃത്യമായ കണക്ക് എടുത്തിട്ടില്ല. എന്തായാലും ശരാശരി 30,000 രൂപയോളം ഒരു മാസം അറ്റാദായമായി ലഭിക്കുന്നുണ്ടെന്നു ശ്രീലേഖ പറയുന്നു. 

വീട്ടിൽ തുടങ്ങി

വീടിന്റെ ഒരു ചെറിയ ഭാഗം ഒരുക്കിയാണ് സംരംഭം തുടങ്ങിയത്. ആവശ്യമായ മെഷിനറികൾ പഴയതു വാങ്ങുകയായിരുന്നു. ഉപയോഗിച്ച ഡക്ക് അവ്ൻ, മൈദ മിക്സർ, ഡൈസെറ്റ്, സീലർ മെഷീൻ എല്ലാം കൂടി ഒന്നര ലക്ഷം രൂപ ചെലവു വന്നു. അതാണ് ആകെയുള്ള നിക്ഷേപം.