പുതിയ കാലഘട്ടത്തില്‍ ഏതെങ്കിലും ഒരു തൊഴില്‍ മേഖലയില്‍ നിന്ന് കുറെ വര്‍ഷം വിട്ടു നില്‍ക്കേണ്ടി വന്നാല്‍ പിന്നീട് ആ രംഗത്ത് ആ രീതിയില്‍ തിരികെ കയറുക പ്രയാസമാണ്. മെഡിക്കല്‍ എഞ്ചിനീയറിംഗ് രംഗമടക്കം ഏത് പ്രൊഫഷണല്‍ മേഖലയാണെങ്കിലും പല കാരണങ്ങള്‍ക്കൊണ്ട് തൊഴിലില്‍ നിന്ന് വര്‍ഷങ്ങള്‍ വിട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ കാലഘട്ടത്തില്‍ ഏതെങ്കിലും ഒരു തൊഴില്‍ മേഖലയില്‍ നിന്ന് കുറെ വര്‍ഷം വിട്ടു നില്‍ക്കേണ്ടി വന്നാല്‍ പിന്നീട് ആ രംഗത്ത് ആ രീതിയില്‍ തിരികെ കയറുക പ്രയാസമാണ്. മെഡിക്കല്‍, എഞ്ചിനീയറിംഗ് രംഗമടക്കം ഏത് പ്രൊഫഷണല്‍ മേഖലയാണെങ്കിലും  പല കാരണങ്ങള്‍ക്കൊണ്ട് തൊഴിലില്‍ നിന്ന് വര്‍ഷങ്ങള്‍ വിട്ടു നില്‍ക്കേണ്ടി വരുന്നവര്‍ക്ക് ഈ പ്രശ്‌നം ഉണ്ടാകാറുണ്ടെങ്കിലും ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ഐ ടി മേഖലയിലുള്ളവരാണ്. പ്രത്യേകിച്ച് സ്ത്രീകള്‍. നല്ല സ്ഥാപനത്തില്‍ പഠിച്ച്് കാമ്പസ് ഇന്റര്‍വ്യൂ വഴിയും അല്ലാതെയും മികച്ച പ്ലേസ്‌മെന്റ് കിട്ടി നല്ല ശമ്പളത്തില്‍ ജോലി ചെയ്ത് വരവെയാണ് പെട്ടെന്ന് കല്യാണം വരുന്നത്. പിന്നെ ഭര്‍ത്താവിന്റെ വിദേശ ജോലി, പ്രസവം,കുട്ടികളെ വളര്‍ത്തല്‍ ഇതെല്ലാം ഒട്ടൊന്നു ഒതുങ്ങുമ്പോഴേക്കും ആറേഴ് വര്‍ഷം കടന്ന് പോയിരിക്കും. അപ്പോഴാണ് പെണ്‍കുട്ടികള്‍ നഷ്ടപ്പെട്ട ജോലിയുടെ സാധ്യതകളെ കുറിച്ചും സാമ്പത്തിക സ്വാതന്ത്ര്യത്തെ കുറിച്ചും ചിന്തിക്കുക. എന്നാല്‍ വൈകി പോയിരിക്കും. നിരന്തരം അപ്‌ഡേഷന് വിധേയമാകുന്ന ഐ ടി മേഖലയില്‍ ആറും ഏഴും വര്‍ഷമൊക്കെ വലിയ കാലയളവാണ്. 

ഇങ്ങനെ ജോലി മുടങ്ങിയ വനിതകള്‍ക്ക്് തൊഴില്‍ വീണ്ടെടുത്ത് നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐസിഫോസ് ഒരുങ്ങുന്നു. ഒരു സ്വതന്ത്രസോഫ്റ്റ് വേര്‍ സ്ഥാപനമാണ് ഇത്.( ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റവേര്‍ എന്നതാണ് പൂര്‍ണ രൂപം). ബാക്ക് ടു വര്‍ക്ക് എന്നാണ് പദ്ധതിയുടെ പേര്. വിവാഹം,മാതൃത്വം,മറ്റുത്തരവാദിത്വങ്ങള്‍,പ്രാദേശിക പരിമിതി എന്നിവയെല്ലാം മൂലം തൊഴില്‍ പാതിയില്‍ ഉപേക്ഷിക്കേണ്ടി വന്ന വനിതകള്‍ക്ക് വേണ്ടിയാണ് പദ്ധതി. വിവിധ സ്വതന്ത്ര സോഫ്റ്റ് വേര്‍ മേഖലകകളിലാണ് പരിശീലനം നല്‍കുക. ആദ്യബാച്ചില്‍ പരിശീലനം ലഭിച്ച 30 ല്‍ 14 പേര്‍ക്ക് പ്ലേസ്‌മെന്റ് ലഭിച്ചു.ആന്‍ഡ്രോയിഡ് ഡെവലപ്‌മെന്റിലാണ് പരിശീലനം നല്‍കുന്നത്. ആഴ്ചയില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി 12 ദിവസത്തെ വര്‍ക്ക് ഷോപ്പിന് താമസവും ഭക്ഷണവുമടക്കം 1500 രൂപയാണ് ഫീസ്.

ADVERTISEMENT

ഈ മാസം18ന് രണ്ടാം ബാച്ചിന്റെ ക്ലാസുകള്‍ ആരംഭിക്കും. തിരുവനന്തപുരം കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ്ബിലെ ഐസിഫോസ് പരിശീലന കേന്ദ്രത്തിലാണ് ക്ലാസ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 11 ആണ്. https://icfoss.in/events/back-to-work-for-women ഇവിടെ രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് 7356610110