സുരക്ഷ സംബന്ധിച്ച്‌ ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വാട്‌സ്‌ആപ്പിന്റെ പേമെന്റ്‌ സേവനം ഇന്ത്യയില്‍ തുടങ്ങുന്നതിന്‌ കാലതാമസം നേരിട്ടേക്കും. സോഷ്യല്‍ മീഡിയ കമ്പനികള്‍ വഴിയുള്ള പേമെന്റ്‌ സംബന്ധിച്ച്‌ സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചതാണ്‌ പ്രധാന കാരണം. സുരക്ഷാ ലംഘനം നടന്നുവെന്ന്‌ ആരോപിക്കപ്പെടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുരക്ഷ സംബന്ധിച്ച്‌ ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വാട്സാപിന്റെ പേമെന്റ്‌ സേവനം ഇന്ത്യയില്‍ തുടങ്ങുന്നതിന്‌ കാലതാമസം നേരിട്ടേക്കും. സോഷ്യല്‍ മീഡിയ കമ്പനികള്‍ വഴിയുള്ള പേമെന്റ്‌ സംബന്ധിച്ച്‌ സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചതാണ്‌ പ്രധാന കാരണം. സുരക്ഷാ ലംഘനം നടന്നുവെന്ന്‌ ആരോപിക്കപ്പെടുന്ന പെഗാസസ്‌ സ്‌പൈവെയര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വാട്സാപ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പേമെന്റ്‌ സേവനം തുടങ്ങുന്നതിന്‌ അനുവാദം നല്‍കുന്നതിനുള്ള അപകടസാധ്യതകളെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന്‌ സര്‍ക്കാര്‍ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയെയും നാഷണല്‍ പേമെന്റ്‌സ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയെയും ( എന്‍പിസിഐ) സമീപിച്ചു.

ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപില്‍ ഇസ്രയേലി സ്‌പൈവെയര്‍ പെഗാസസ്‌ കടന്നുകയറിയതായ ആരോപണം സര്‍ക്കാരിന്റെ ഉന്നത തലത്തില്‍ നിരീക്ഷിച്ചു വരികയാണ്‌. നിലവിലെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വാട്സാപിന്റെ പേമെന്റ്‌ സേവനം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കാലതാമസം നേരിട്ടേക്കുമെന്നാണ്‌ സൂചന. മാത്രമല്ല പേമെന്റ്‌ സേവനം തുടങ്ങുന്നതിനായി വാട്സാപ് രാജ്യത്തെ സാമ്പത്തിക അതോറിറ്റികളുടെ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ചു കഴിഞ്ഞിട്ടില്ല ഇതുവരെ.അതേസമയം എന്‍ഡ്‌-ടു-എന്‍ഡ്‌ മാതൃകയിലായതിനാല്‍ വാട്സാപ് പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കള്‍ തമ്മിലുള്ള മെസ്സേജിങ്‌ സുരക്ഷിതമാണന്ന്‌ വാട്സാപ് അറിയിച്ചു.