നാട് വിട്ട് അന്യസ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ആധാറില്‍ മാറ്റം അനുവദിച്ച് സര്‍ക്കാര്‍. നിലവില്‍ നാട്ടിലെ അഡ്രസ് ആണ് ആധാറിലുള്ളതെന്നതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലിനായി പോകുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് പോലുളളവ എടുക്കുന്നതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട് വിട്ട് അന്യസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവർക്ക് സൗകര്യപ്രദമായ രീതിയില്‍ ആധാറില്‍ മാറ്റം അനുവദിച്ച് സര്‍ക്കാര്‍. നിലവില്‍ നാട്ടിലെ അഡ്രസ് ആണ് ആധാറിലുള്ളതെന്നതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലിനായി പോകുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട്, ഗ്യാസ് കണക്ഷൻ പോലുളളവ എടുക്കുന്നതിന് തടസമുണ്ടായിരുന്നു. ജോലി ചെയ്യുന്ന സ്ഥലത്ത് അഡ്രസ് പ്രൂഫ് ഇല്ലാത്തത് പല പ്രതിസന്ധികളും സൃഷ്ടിച്ചിരുന്നു. പുതിയ മാറ്റമനുസരിച്ച് സത്യവാങ്മൂലം നല്‍കി ആധാറിലെ മേല്‍വിലാസം മാറ്റാം.

പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് (മെയിന്റനന്‍സ് ഓഫ് റിക്കോര്‍ഡസ്) റൂള്‍സ് പരിഷ്‌കരിച്ചാണ് പുതിയ ചട്ടം ഉള്‍പ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാര്‍ ഗസറ്റില്‍ പരസ്യപ്പെടുത്തിയ ചട്ടമനുസരിച്ച് തിരിച്ചറിയലിനായി ആധാര്‍ നമ്പറുള്ള ഒരാള്‍ക്ക്് നേരത്തെ നല്‍കിയ അഡ്രസില്‍ തൊഴില്‍പരമായ കാരണം കൊണ്ട്  മാറ്റം വരുത്താം. ഇതിനായി സ്വയം തയ്യാറാക്കിയ സത്യവാങ് മൂലം നല്‍കിയാല്‍ മതി. തൊഴില്‍ സ്ഥലത്ത് ജോലിയുമായി ബന്ധപ്പട്ടും മറ്റും പുതിയ ബാങ്ക് അക്കൗണ്ട് എടുക്കാന്‍ പുതിയ ഭേദഗതി സഹായിക്കും. ആധാറില്‍ വീട് അഡ്രസ് ഉള്ളവര്‍ക്ക് നിലവിലെ അഡ്രസായി തൊഴിലിടത്തിലെ അഡ്രസ് നല്‍കാം.