ഐസ്ക്രീം മികച്ചൊരു സംരംഭകമേഖലയാണ്. അതിൽ ഏതാനും വർഷങ്ങൾ കൊണ്ട് മികച്ച വിജയം നേടിയ ജോൺസൺ എന്ന സംരംഭകനെയും ആ വിജയത്തെയും അടുത്തറിയാം. ്വന്തമായി ഒരു തൊഴിലായിരുന്നു ലക്ഷ്യം. ഐസ് കാൻഡി ഉണ്ടാക്കിയിരുന്ന സ്ഥാപനത്തിലെ തൊഴിൽപരിചയമാണ് ഐസ്ക്രീമിനെക്കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ലാഭകരമായി ചെയ്യാൻ

ഐസ്ക്രീം മികച്ചൊരു സംരംഭകമേഖലയാണ്. അതിൽ ഏതാനും വർഷങ്ങൾ കൊണ്ട് മികച്ച വിജയം നേടിയ ജോൺസൺ എന്ന സംരംഭകനെയും ആ വിജയത്തെയും അടുത്തറിയാം. ്വന്തമായി ഒരു തൊഴിലായിരുന്നു ലക്ഷ്യം. ഐസ് കാൻഡി ഉണ്ടാക്കിയിരുന്ന സ്ഥാപനത്തിലെ തൊഴിൽപരിചയമാണ് ഐസ്ക്രീമിനെക്കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ലാഭകരമായി ചെയ്യാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐസ്ക്രീം മികച്ചൊരു സംരംഭകമേഖലയാണ്. അതിൽ ഏതാനും വർഷങ്ങൾ കൊണ്ട് മികച്ച വിജയം നേടിയ ജോൺസൺ എന്ന സംരംഭകനെയും ആ വിജയത്തെയും അടുത്തറിയാം. ്വന്തമായി ഒരു തൊഴിലായിരുന്നു ലക്ഷ്യം. ഐസ് കാൻഡി ഉണ്ടാക്കിയിരുന്ന സ്ഥാപനത്തിലെ തൊഴിൽപരിചയമാണ് ഐസ്ക്രീമിനെക്കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ലാഭകരമായി ചെയ്യാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐസ്ക്രീം മികച്ചൊരു സംരംഭകമേഖലയാണ്. അതിൽ ഏതാനും വർഷങ്ങൾ കൊണ്ട് മികച്ച വിജയം നേടിയ ജോൺസൺ എന്ന സംരംഭകനെയും ആ വിജയത്തെയും അടുത്തറിയാം.

സ്വന്തമായി ഒരു തൊഴിലായിരുന്നു ലക്ഷ്യം. ഐസ് കാൻഡി ഉണ്ടാക്കിയിരുന്ന സ്ഥാപനത്തിലെ തൊഴിൽപരിചയമാണ് ഐസ്ക്രീമിനെക്കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ലാഭകരമായി ചെയ്യാൻ കഴിയുമെന്ന തിരിച്ചറിവാണു   ഈ സംരംഭം തന്നെ തിരഞ്ഞെടുക്കാൻ കാരണം, 

ADVERTISEMENT

വയനാട് ജില്ലയിൽ മീനങ്ങാടിക്കടുത്ത് ‘അന്ന ഫുഡ് പ്രോഡക്ട്സ്’ എന്ന പേരിലാണ് സംരംഭം. ‘ഫിസി’(FIZZY) എന്ന ബ്രാൻഡിലാണ് വിൽപന. തുടക്കത്തിൽ ഒട്ടേറെ പ്രതിസന്ധികളുണ്ടായി. 

∙ വയനാട്ടിെല കാലാവസ്ഥയിൽ ഐസ്ക്രീം പോലൊരു സംരംഭം അതിജീവിക്കില്ലത്രെ.ഇക്കാരണം പറഞ്ഞ് ബാങ്കുകൾ PMEGP വായ്പയ്ക്കുള്ള അപേക്ഷ നിരസിച്ചു. അവസാനം വയനാട് ജില്ലാ സഹകരണ ബാങ്കാണ് 24 ലക്ഷം രൂപ വായ്പ അനുവദിച്ചത്.

∙ വൈദ്യുതി കണക്‌ഷനും പ്രശ്നം നേരിട്ടു. 2011 ൽ,ഉദ്ഘാടനം നിശ്ചയിച്ചു കഴിഞ്ഞപ്പോഴാണു പുതിയ കണക്‌ഷനുകൾ നൽകേണ്ടതില്ല എന്ന ഉത്തരവ് വരുന്നത്. അതോടെ എസ്റ്റിമേറ്റ് പ്രകാരം ഒൻപതു ലക്ഷം രൂപ ട്രാൻസ്ഫോർമറിനായി അടയ്ക്കാൻ നിർദേശിച്ചു.  

∙  ഇതോടെ കോടതിയെ സമീപിക്കേണ്ടി വന്നു. നേരത്തേ െകഎസ്ഇബിയുമായി എഗ്രിമെന്റ് ഉണ്ടായിരുന്നതിനാൽ കണക്‌ഷൻ നൽകാൻ കോടതി ഉത്തരവിട്ടു. ഇതിനെല്ലാം കൂടി ആറു മാസം സമയം എടുത്തു. അതിനിടയിൽ ബാങ്ക് കുടിശികയ്ക്കായി നോട്ടിസ് അയച്ചു. 

ADVERTISEMENT

ഇങ്ങനെ ഓരോന്നായി പ്രതിസന്ധികളെ തരണം ചെയ്താണ് 2011 അവസാനം സംരംഭം പ്രവർത്തിച്ചു തുടങ്ങിയത്. പ്രതീക്ഷിച്ചതിലും നന്നായി വിപണി കിട്ടി, വിൽപന നന്നായി നടന്നു. സ്ഥാപനം ലാഭത്തിലായി. ബാങ്കിന്റെ കുടിശികകൾ തീർത്തു. മൂന്നു വർഷം പിന്നിട്ടപ്പോഴേക്കും അടുത്ത ഘട്ടം  വികസനം നടത്താൻ കഴിഞ്ഞു. ഇപ്പോൾ എത്ര രൂപ േവണമെങ്കിലും വായ്പ തരാൻ ബാങ്കുകൾ സന്നദ്ധമാണ്.

60 തൊഴിലാളികൾ 

കർഷക കുടുംബത്തിൽ എട്ടു മക്കളിൽ ആറാമനാണ് ജോൺസൺ. രണ്ടു വർഷം ഗൾഫിൽ ജോലി െചയ്തു. സഹോദരനും ഭാര്യയും ഭാര്യാ സഹോദരനും ബിസിനസിൽ സജീവമായി ഒപ്പം നിൽക്കുന്നു. ഫാക്ടറിയിലെ ഉൽപാദനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും നോക്കുന്നതു ഭാര്യ ഷൈലയാണ്. ബികോം ബിരുദധാരിയായ ജോൺസൺ മാർക്കറ്റിങ് വിഭാഗം നോക്കുന്നു. 

അഞ്ചു തൊഴിലാളികളുമായി തുടങ്ങിയ സ്ഥാപനത്തിൽ ഇപ്പോൾ 60 തൊഴിലാളികൾ ജോലിയെടുക്കുന്നു. പാസ്ചറൈസർ, ഹോമോജിനൈസർ, സർഫസ് കൂളർ, ഏജിങ് വാറ്റ്, കണ്ടിന്യൂവസ് ഫ്രീസർ, കാൻഡി മേക്കിങ് മെഷീനുകൾ, പായ്ക്കിങ് മെഷീനുകൾ, കോൾഡ് സ്റ്റോറേജ്, കോഡിങ് മെഷീൻ തുടങ്ങി മെഷിനറികളുടെ സാധ്യത പൂർണമായും പ്രയോജനപ്പെടുത്തുന്നുണ്ട്. വിതരണ ആവശ്യത്തിലേക്കായി ഏതാനും ഗുഡ്സ് വാഹനങ്ങളും ഉണ്ട്. നിലവിൽ രണ്ടു കോടിയോളം രൂപയുടെ നിക്ഷേപമാണ് ഉള്ളത്. കൂടാതെ 4000 ചതുരശ്രയടി കെട്ടിടവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉണ്ട്. 20–30 ലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവും അതിലൂടെ 15–20 ശതമാനം അറ്റാദായവും ലഭിക്കുന്നു. സീസണുകൾ അനുസരിച്ച് വിറ്റുവരവ്/ലാഭം എന്നിവയിൽ വ്യത്യാസങ്ങൾ വരാം.

ADVERTISEMENT

ശുദ്ധമായ പാൽ മാത്രം

ഐസ്ക്രീമിനെ മികച്ചതാക്കുന്നത് ശുദ്ധമായ പാലാണ്. പ്രതിദിനം 600 ലീറ്റർ പാൽ ശേഖരിക്കുന്നു. കർഷകർ സൊസൈറ്റികളിൽ അളക്കുന്ന പാൽ നേരിട്ടു ശേഖരിക്കുന്നു (പാൽ ഉപയോഗിക്കാതെയും ഐസ്ക്രീം നിർമിക്കുന്ന സ്ഥാപനങ്ങൾ ഉണ്ട്). പഞ്ചസാര, ബട്ടർ, സ്റ്റെബിലൈസറുകൾ, കളറുകൾ, ഫ്ലേവറുകൾ, ചോക്കലേറ്റ്, സ്ൈപസസ്, നട്സ്, ഓയിൽ, പഴങ്ങൾ, ഉണക്കിയ പഴങ്ങൾ, േതൻ എന്നിവയാണു പുറമേനിന്നു വാങ്ങുന്ന മറ്റ് പ്രധാന അസംസ്കൃത വസ്തുക്കൾ. 

ബെംഗളൂരുവിലെ സ്വകാര്യ കച്ചവടക്കാരിൽനിന്നു പാൽപ്പൊടിയും ശിവകാശിയിൽനിന്നു പായ്ക്കിങ് സാമഗ്രികളും വാങ്ങുന്നു. ബാക്കിയുള്ളവ പ്രാദേശിക വിപണിയിൽ നിന്നുമാണു ശേഖരിക്കുന്നത്. ചക്ക, മാങ്ങ, കരിക്ക്, ൈപനാപ്പിൾ എന്നിവ കർഷകർ നേരിട്ടു നൽകുന്നു. ഇവ എല്ലാം തന്നെ സുലഭമായും, കുറഞ്ഞ വിലയ്ക്കും ലഭിക്കുന്നുണ്ട്.

ഇപ്പോൾ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിതരണക്കാർ ഉണ്ട്, വയനാട് ജില്ലയിൽ കൂടുതലും നേരിട്ടാണ് വിൽപന. മൈസൂർ, ഗൂഡല്ലുർ, ചെന്നൈ എന്നിവിടങ്ങളിലും വിതരണം ചെയ്യുന്നു. ഗുണമേന്മ മികച്ചതായതിനാൽ മൽസരം മറികടക്കാനാകുന്നുവെന്നു ജോൺസൺ പറയുന്നു.  

വിജയരഹസ്യങ്ങൾ

∙പഴങ്ങൾ വാങ്ങി പൾപ്പ് ആക്കിയ ശേഷമാണ് ഐസ്ക്രീമിൽ ചേർക്കുന്നത്. അതുവഴി സ്വാഭാവിക രുചി കിട്ടുന്നു. 

∙ബ്രാൻഡഡ് കമ്പനികളുമായി തട്ടിച്ചുനോക്കിയാൽ വില കുറവായിരിക്കും ഷോപ്പുകൾക്ക് ബോർഡുകൾ, ഫ്രീസറുകൾ എന്നിവ നൽകുന്നു. 

∙ടിവി ചാനൽ, സോഷ്യൽ മീഡിയ വഴി പരസ്യം നൽകുന്നുണ്ട്. 

∙സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്. സീസണുകളിൽ ഓർഡർ പ്രകാരം നൽകാൻ കഴിയാത്ത അവസ്ഥയുണ്ട്.

∙ഫ്രീസറുകളിൽ സൂക്ഷിക്കുന്ന നാച്ചുറൽ ഐസ്ക്രീം 9 മാസവും അല്ലാത്തവ 12 മാസവും േകടുവരാതെയിരിക്കും. 

∙ക്രെഡിറ്റ് പ്രശ്നം കാര്യമായി ബാധിക്കുന്നില്ല. 

∙വയനാടിന്റെ കാലാവസ്ഥ ഐസ്ക്രീം വിൽപനയ്ക്കു പറ്റിയതല്ല എന്ന ധാരണ തിരുത്താൻ കഴിഞ്ഞു. 

∙ഇപ്പോൾ എല്ലാ കാലാവസ്ഥയിലും വിൽപന നന്നായി നടക്കുന്നു. ഒപ്പം വിപണിയും വികസിക്കുകയാണ്.

പുതുസംരംഭകർക്ക് 

ഐസ്ക്രീം വളരെ ലാഭകരമായി ചെയ്യാൻ കഴിയുന്ന ബിസിനസാണ്. വളരെ ചെറിയ മുതൽമുടക്കിലും വലിയ തുക നിക്ഷേപിച്ചും ഈ രംഗത്തേക്കു കടന്നുവരാം. 10 ലക്ഷം രൂപ മെഷിനറിയിൽ മുടക്കിക്കൊണ്ട് ലഘു സംരംഭമായി തുടങ്ങാം. വിപണി വളരുന്നതനുസരിച്ചു നിക്ഷേപം കൂട്ടിയാൽ മതി. മൂന്നു ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം പിടിക്കാനായാൽ പോലും 60,000 രൂപ അറ്റാദായം ഉണ്ടാക്കാം. 5 േപർക്ക് തൊഴിലും നൽകാം.