'മില്ലിനിയല്‍'സിന് അറിയാന്‍ വഴിയില്ല, രണ്ട് പതിറ്റാണ്ട് മുമ്പ് വരെ കമ്പനികളില്‍ സജീവമായി നിലനിന്നിരുന്ന അപ്രന്റിസ്ഷിപ്പ് സമ്പ്രദായത്തെ കുറിച്ച്. എഞ്ചിനീയറിംഗ് സജീവമല്ലാതിരുന്ന അക്കാലത്ത് ഐ ടി സി -ഐ ടി ഐ കോഴ്‌സുകളും സാങ്കേതിക രംഗത്തെ ഡിപ്ലോമ കോഴ്‌സുകളും കഴിഞ്ഞ വിദ്യാര്‍ഥികള്‍ ഇത്തരം കമ്പനികളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'മില്ലിനിയല്‍'സിന് അറിയാന്‍ വഴിയില്ല, രണ്ട് പതിറ്റാണ്ട് മുമ്പ് വരെ കമ്പനികളില്‍ സജീവമായി നിലനിന്നിരുന്ന അപ്രന്റിസ്ഷിപ്പ് സമ്പ്രദായത്തെ കുറിച്ച്. എഞ്ചിനീയറിംഗ് സജീവമല്ലാതിരുന്ന അക്കാലത്ത് ഐ ടി സി-ഐ ടി ഐ കോഴ്‌സുകളും സാങ്കേതിക രംഗത്തെ ഡിപ്ലോമ കോഴ്‌സുകളും കഴിഞ്ഞ വിദ്യാര്‍ഥികള്‍ ഇത്തരം കമ്പനികളില്‍ അവരവരുടെ വിഷയത്തിനനുയോജ്യമായ വിഭാഗങ്ങളില്‍ ആറു മാസമോ, ഒരു വര്‍ഷമോ പണി പഠിക്കാന്‍ പോയിരുന്നു. സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്തിരുന്നു.

കാന്റീന്‍ ഭക്ഷണവും 400 രൂപയും

ADVERTISEMENT

അന്ന് കാന്റീന്‍ ഭക്ഷണവും നാനൂറോ അഞ്ഞൂറോ രൂപ സ്റ്റൈപന്റും നല്‍കിയാണ് ഇത്തരം നിയമനങ്ങള്‍ നടത്തിയിരുന്നത്. കമ്പനികള്‍ക്ക് ശമ്പളം ലാഭം. ഉദ്യോഗാര്‍ഥിക്ക് തൊഴിലും പഠിക്കാം. ഇതായിരുന്നു അപ്രന്റീസ്ഷിപ്പിന്റെ മെച്ചം. ഇന്ന് വിദേശത്തും സ്വദേശത്തും സാങ്കേതിക രംഗത്ത് തിളങ്ങുന്ന പലര്‍ക്കും അപ്രന്റീസ് പശ്ചാത്തലമുണ്ടാകും. എന്നാല്‍ പിന്നീട് ദാരിദ്ര്യം ഇല്ലാതായതും കുടുംബം ഒന്നോ രണ്ടോ മക്കളിലേക്ക് ചുരുങ്ങിയതും കുറഞ്ഞ കൂലിയും തൊഴിലവസരങ്ങളിലെ വര്‍ധനയും സകല മേഖലകളിലും കമ്പ്യൂട്ടറുകളുടെ അതിപ്രസരവും അപ്രന്റീസ് സംവിധാനത്തെ ഇല്ലാതാക്കി.

പണി പഠിക്കാനാളില്ല

ADVERTISEMENT

എങ്കിലും പൊതമേഖലാ കമ്പനികളില്‍ ആകെ തൊഴിലാളികളുടെ 2.5 ശതമാനം അപ്രന്റിസുമാര്‍ വേണമെന്നുണ്ടെങ്കിലും ആ ക്വാട്ട പൂര്‍ണമാവാറില്ല. കേരളത്തിലൊന്നും ആരും തിരിഞ്ഞ് നോക്കാറില്ലെന്നതാണ് വാസ്തവം. ഇതിനെയാണ് സര്‍ക്കാര്‍ പരിഷ്‌കരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഈ വിഹിതം 15 ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നു. ഇതോടെ രാജ്യത്തെ കാമ്പസ് വിട്ട 600,000 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സേവന വേതന വ്യവസ്ഥകളില്‍ സ്വഭാവികമായും മാറ്റങ്ങളുണ്ടാകും. നിലവില്‍ 300,000 പേര്‍ രാജ്യത്ത് അപ്രന്റീസുകളായി ജോലിയെടുക്കുന്നുണ്ട്. അടുത്ത ഏതാനം മാസങ്ങള്‍ക്കുള്ളില്‍ ഇത് മൂന്നിരട്ടി കണ്ട് വര്‍ധിപ്പിക്കാനാണ് വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴിലില്ലായ്മ അര നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയതോടെ സര്‍ക്കാരിനും അപ്രന്റീസ്ഷിപ്പ് പിടിവള്ളിയായി മാറും.

ADVERTISEMENT