ഈ വര്‍ഷംഓഹരി വിപണിയില്‍ നിന്നുള്ള ഇന്ത്യന്‍ കമ്പനികളുടെ ധനസമാഹരണം ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 2019 ല്‍ 20 ശതമാനം വര്‍ധനയാണ്‌ ധനസമാഹരണത്തില്‍ ഉണ്ടായത്‌. ഓഹരി വിപണിയില്‍ നിന്നും ഇന്ത്യന്‍ കമ്പനികള്‍ ഈ വര്‍ഷം 8.7 ലക്ഷം കോടി രൂപ സമാഹരിച്ചു. ധനസമാഹരണത്തിനായി കൂടുതല്‍ കമ്പനികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വര്‍ഷം  ഓഹരി വിപണിയില്‍ നിന്നുള്ള ഇന്ത്യന്‍ കമ്പനികളുടെ ധനസമാഹരണം ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 2019 ല്‍ 20 ശതമാനം വര്‍ധനയാണ്‌ ധനസമാഹരണത്തില്‍ ഉണ്ടായത്‌. ഓഹരി വിപണിയില്‍ നിന്നും ഇന്ത്യന്‍ കമ്പനികള്‍ ഈ വര്‍ഷം  8.7 ലക്ഷം കോടി രൂപ സമാഹരിച്ചു.

ധനസമാഹരണത്തിനായി കൂടുതല്‍ കമ്പനികളും തിരഞ്ഞെടുത്തത്‌ ഡെറ്റ്‌ വിപണിയാണ്‌ . ഇന്ത്യന്‍ കമ്പനികള്‍ ഈ വര്‍ഷം സമാഹരിച്ച 8.68 ലക്ഷം കോടി രൂപയില്‍ 6.2 ലക്ഷം കോടിയും ഡെറ്റ്‌ വിപണിയില്‍ നിന്നാണ്‌. 1.2 ലക്ഷം കോടി രൂപ വിദേശ ബോണ്ടുകളില്‍ നിന്നും ശേഷിക്കുന്ന 1.25 ലക്ഷം കോടി രൂപ ഓഹരി വിപണിയില്‍ നിന്നുമാണ്‌ സമാഹരിച്ചത്‌.
2018 ല്‍ ഇന്ത്യന്‍ കമ്പനികള്‍ ഓഹരി വിപണിയില്‍ നിന്നും മൊത്തം സമാഹരിച്ചത്‌ 7.25 ലക്ഷം കോടി രൂപയായിരുന്നു. ബിസിനസ്സ്‌ വിപുലീകരണം, വായ്‌പ തിരിച്ചടവ്‌ , പ്രവര്‍ത്തന മൂലധനം എന്നിവയ്‌ക്ക്‌ വേണ്ടിയാണ്‌ കമ്പനികള്‍ പ്രധാനമായും ഓഹരി വിപണിയില്‍ നിന്നും ധനസമാഹരണം നടത്തിയത്‌.
രാജ്യത്തെ പലിശ നിരക്ക്‌ കുറയുന്നതിനാല്‍ 2020 ലും ഡെറ്റ്‌ വിപണി ആകര്‍ഷകമായിരിക്കും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. വിപണി സാഹചര്യങ്ങള്‍, സാമ്പത്തിക വളര്‍ച്ച, യുഎസ്‌- ചൈന വ്യാപാര യുദ്ധം, കേന്ദ്ര ബജറ്റ്‌ എന്നിവ ആിരിക്കും പുതു വര്‍ഷത്തില്‍ കമ്പനികളുടെ ധനസമാഹരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍.