അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ഈ മാസം 24 ന് നടത്തുന്ന ഇന്ത്യ സന്ദര്‍ശനം ഇന്ത്യന്‍ കോഴികള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും പണി തരുമോ? പ്രധാന മന്ത്രി നരേന്ദ്ര മോദിയും ട്രംപും മുന്‍കൂട്ടി നിശ്ചയിച്ച റോഡ് ഷോയ്ക്ക് ശേഷം നടത്തുന്ന കൂടികാഴ്ചയില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് പുറത്ത് വരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ഈ മാസം 24 ന് നടത്തുന്ന ഇന്ത്യ സന്ദര്‍ശനം ഇന്ത്യന്‍ കോഴികള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും പണി തരുമോ? പ്രധാന മന്ത്രി നരേന്ദ്ര മോദിയും ട്രംപും മുന്‍കൂട്ടി നിശ്ചയിച്ച റോഡ് ഷോയ്ക്ക് ശേഷം നടത്തുന്ന കൂടികാഴ്ചയില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. വ്യാപാര ചര്‍ച്ചയുടെ ഭാഗമായി ഇന്ത്യയുടെ കോഴി ഇറച്ചി വിപണിയും ക്ഷീര വിപണിയും ഭാഗീകമായി അമേരിക്കയ്ക്ക് തുറന്ന് കൊടുത്തേക്കും. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ പാലുത്പാദക രാജ്യമായ ഇന്ത്യ എട്ടു കോടിയോളം വരുന്ന ഗ്രാമീണ കൂടുംബങ്ങളുടെ പരിരക്ഷ കരുതി ക്ഷീര വിപണി ഇതുവരെയും ഇറക്കുമതിക്ക് തുറന്ന് കൊടുത്തിട്ടില്ലായിരുന്നു. ചില ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതടക്കമുള്ള നീക്കങ്ങള്‍ക്ക് പകരമായി ചില വ്യാപാരാനുകൂല നടപടികള്‍ ട്രംപില്‍ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്.

ചിക്കന്‍ കാലുകള്‍

ADVERTISEMENT

ഇതിന്റെ ഭാഗമായി അമേരിക്കന്‍ ചിക്കന്‍ കാലുകളും ടര്‍ക്കി കോഴിയും കൂടാതെ ബ്ലൂബറി, ചെറി പോലുള്ള ഫലങ്ങളും ഇറക്കുമതിയ്ക്കുള്ള വാഗ്ദാനം ഇതിനകം തന്നെ കൈമാറിയിട്ടുണ്ടെന്നാണ് സൂചനകള്‍. ഇതിന് പുറമേയാണ് ക്ഷീരമേഖലയിലേക്കും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. ഇതോടെ 80 ദശലക്ഷം വരുന്ന കൂടുംബത്തിന്റെ ജീവിത സ്രോതസായ പാല്‍ വ്യവസായ മേഖലയില്‍ അതിന്റെ പ്രതിഫലനമുണ്ടാകും.

എന്നാല്‍ ഡെയറി ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി അനുവദിക്കണമെങ്കില്‍ മൃഗങ്ങളുടെ കുടലും മറ്റ് ആന്തരീകാവയവങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ഭക്ഷണമല്ല പാലിന്റെ ഉറവിടമെന്ന സര്‍ട്ടിഫിക്കറ്റ് വേണ്ടി വരും. കാരണം പാലിന്റെ ഉറവിടമായ പശു വെജിറ്റേറിയന്‍ ഭക്ഷണമാണ് കഴിക്കുന്നതെന്ന് സര്‍ട്ടിഫിക്കറ്റിലൂടെ ഉറപ്പു വരുത്തണം.

ADVERTISEMENT

തീരുവ 25 ശതമാനമാക്കിയേക്കും

നിലവില്‍ അമേരിക്കന്‍ ചിക്കന്‍ കാലിന് 100 ശതമാനമാണ് തീരുവ. ഇത് 25 ശമാനമാക്കി കുറയ്ക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ 10 ശതമാനമാക്കണമെന്നാണ് ആവശ്യം. തീരുവ കുറഞ്ഞ ചിക്കന്‍ കാലുകള്‍ യഥേഷ്ടമെത്തുന്നതോടെ ഇന്ത്യന്‍ ഇറച്ചി കോഴി വ്യവസായവും വലിയ സമര്‍ദം നേരിടും. ലക്ഷക്കണക്കിന് ആളുകളാണ് വീടുകള്‍ കേന്ദ്രീകരിച്ച് പൗള്‍ട്രി ഫാം ഒരുക്കി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. ഉയര്‍ന്ന കോഴികുഞ്ഞുകളുടെ വിലയും സാങ്കേതിക വിദ്യയുടെ അഭാവവും നിക്ഷേപമിറക്കാനുള്ള കുറഞ്ഞ പണലഭ്യതയും ഭാരിച്ച ചെലവും ഇവിടുത്തെ കോഴി വിലയെ ഉയര്‍ത്തി നിര്‍ത്തുന്നു. ഒരു പരിധിയില്‍ താഴെ വിലയ്ക്ക് അതുകൊണ്ട് തന്നെ കര്‍ഷകന് ഇത് നല്‍കാനാവില്ല.