മാന്ദ്യം സമ്പദ് വ്യവസ്ഥയെ വിടാതെ പിന്തുടരുന്നതിനാല്‍ രാജ്യത്തെ ബാങ്ക് വായ്പ വളര്‍ച്ചാ തോത് 58 വര്‍ഷത്തെ താഴ്ചയിലേക്ക്. ആര്‍ ബി ഐ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച് വായ്പ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.3 ശതമാനം മാത്രമാണ് ഉയര്‍ന്നത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇത് 6-7

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാന്ദ്യം സമ്പദ് വ്യവസ്ഥയെ വിടാതെ പിന്തുടരുന്നതിനാല്‍ രാജ്യത്തെ ബാങ്ക് വായ്പ വളര്‍ച്ച തോത് 58 വര്‍ഷത്തെ താഴ്ചയിലേക്ക്. ആര്‍ ബി ഐ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച് വായ്പ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്  6.3 ശതമാനം മാത്രമാണ് ഉയര്‍ന്നത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇത് 6-7 ശതമാനമായിരിക്കും. ഇതാകട്ടെ കഴിഞ്ഞ 58 വര്‍ഷത്തെ താഴ്ന്ന നിരക്കായിരിക്കുകയും ചെയ്യും.

കഴിഞ്ഞ സെപ്തംബര്‍ വരെ താഴ്ന്നു കൊണ്ടിരുന്ന വായ്പ തോത് പിന്നീട് സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് മെച്ചപ്പെട്ടെങ്കിലും രണ്ടക്കത്തിലേക്ക് കടക്കാത്തത് ആശങ്കയുളവാക്കുന്നു. വിപണിയില്‍ ഉപഭോക്താക്കളുടെ കൈയ്യില്‍ പണമില്ലാത്തതിനാന്‍ ഡിമാന്റിലുണ്ടായ കുറവിനെ തുടര്‍ന്ന് നിക്ഷേപമിറക്കാന്‍ മടിക്കുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം. 6.3 ശതമാനം വര്‍ധനയോടെ ആകെ ബാങ്ക് വായ്പ ഇപ്പോള്‍ ഏകദേശം 100.4 ലക്ഷം കോടിയാണ്. ഫണ്ട് പരിമിതികള്‍ മറികടക്കുന്നതിനായി ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും വായ്പയ്ക്കായി രംഗത്തെത്തിയതോടെ കഴിഞ്ഞ വര്‍ഷം വായ്പ തോത് ഉയര്‍ന്നിരുന്നു. എന്നാല്‍ സമ്പദ് വ്യവസ്ഥയിലെ മോശം പ്രകടനവും തുടര്‍ന്ന് പ്രവര്‍ത്തന മൂലധനത്തിന്റെ ആവശ്യം കുറഞ്ഞതും ഒപ്പം ധനകാര്യ സ്ഥാപനങ്ങളുടെ 'റിസ്‌ക'് ശങ്കകളുമാണ് വായ്പ തോത് വര്‍ധിക്കാതിരിക്കാന്‍ പ്രധാന കാരണങ്ങള്‍.