പിടിച്ച് നില്‍ക്കാന്‍ കഷ്ടപ്പെടുന്ന സൂക്ഷ്മ-ചെറുകിട സ്ഥാപനം നടത്തുന്നവരാണോ നിങ്ങള്‍? ഇത്തരം സ്ഥാപനങ്ങളെ കൊറോണ വൈറസില്‍ നിന്ന് പ്രതിരോധിച്ച് നിര്‍ത്താന്‍ ആശ്വാസ നടപടികള്‍ ഉണ്ടായേക്കും. നോട്ട് നിരോധനവും ജി എസ് ടി യും ഏല്‍പ്പിച്ച കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് അകമ്പടിയായി എത്തിയ മാന്ദ്യത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിടിച്ച് നില്‍ക്കാന്‍ കഷ്ടപ്പെടുന്ന സൂക്ഷ്മ-ചെറുകിട സ്ഥാപനം നടത്തുകയാണോ നിങ്ങള്‍? ഇത്തരം സ്ഥാപനങ്ങളെ കൊറോണ  വൈറസില്‍ നിന്ന് പ്രതിരോധിച്ച് നിര്‍ത്താന്‍ ആശ്വാസ നടപടികള്‍ ഉണ്ടായേക്കും. നോട്ട് നിരോധനവും ജി എസ് ടി യും ഏല്‍പ്പിച്ച കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് അകമ്പടിയായി എത്തിയ മാന്ദ്യത്തില്‍ കഷ്ടപ്പെടുമ്പോഴാണ് ഇത്തരം സ്ഥാപനങ്ങളുടെ അവസാന പ്രതീക്ഷയ്ക്ക് മേല്‍ കൊറോണ വൈറസ് പിടി മുറുക്കിയത്. ഇതോടെ രാജ്യത്താകെ ലക്ഷക്കണക്കിന് ചെറുകിട സ്ഥാപനങ്ങള്‍ തൽക്കാലത്തേക്കെങ്കിലും അടച്ചു പൂട്ടിക്കഴിഞ്ഞു. സൂക്ഷ്മ-ചെറുകിട- ഇടത്തരം മേഖലയില്‍ ഒരു കോടി പേരാണ് രാജ്യത്ത് തൊഴിലെടുക്കുന്നത്. ഫാക്ടറി ഉത്പന്നങ്ങളുടെ 45 ശതമാനവും ഈ മേഖലയുടെ സംഭാവനയാണ്. കയറ്റുമതിയുടെ 40 ശതമാനം എം എസ് എം ഇ ഉത്പന്നങ്ങളാണ്. ഇതിനകം തന്നെ രാജ്യത്തെ ലക്ഷക്കണക്കിന് എം എസ് എം ഇ ലോണുകള്‍ കിട്ടാക്കടത്തിന്റെ അക്കൗണ്ടുകളിലാണ്. അതുകൊണ്ട് ഇത്തരം സ്ഥാപനങ്ങള്‍ക്കായി കിട്ടാക്കടത്തിന്റെ ചട്ടങ്ങളിലും ഇളവ് പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൈത്താങ്ങ് നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണ് ധനമന്ത്രാലയം. തുടക്കം എന്ന നിലയില്‍ നികുതി ഇളവ് നല്‍കിയും വായ്പ തിരിച്ചടവില്‍ സാവകാശം നല്‍കിയും തത്കാലം കൈത്താങ്ങാകും.
 
ആഘാതം മറികടക്കുക എളുപ്പമല്ല

കോവിഡ്-19 ലോക രാജ്യങ്ങളുടെ സാമൂഹ്യ ആരോഗ്യത്തെക്കാളുപരി സാമ്പത്തിക ആരോഗ്യത്തെയാണ് കൂടുതല്‍ ബാധിക്കുന്നത്. ഭൂഖണ്ഡാന്തരങ്ങളിലേക്ക് പടര്‍ന്ന് കയറുന്ന വൈറസ് ബാധയെ പിടിച്ച് കെട്ടിയാലും ഇതു ലോകസമ്പദ് വ്യവസ്ഥയ്ക്ക്് ഏല്‍പ്പിക്കുന്ന ആഘാതം മറികടക്കുക എളുപ്പമല്ല എന്നാണ് നിഗമനം. അമേരിക്ക, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം തന്നെ കോറോണ പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ പ്രതിരോധിക്കാന്‍ നൂറുകണക്കിന് കോടി ഡോളറാണ് പമ്പ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. കൊറോണയെ പ്രതിരോധിക്കാന്‍ അമേരിക്ക 500 കോടി ഡോളറാണ് നികുതിദായകര്‍ക്ക് നല്‍കാന്‍ ഒരുങ്ങുന്നത്. വ്യാവസായിക വായ്പയായി മറ്റൊരു 500 കോടി ഡോളറിനുള്ള നിർദേശവും മുന്നോട്ട് വയ്ക്കുന്നു.
ചെറുകിട വ്യവസായത്തിന്റെ വായ്പ തിരിച്ചടവില്‍ പുനക്രമീകരണം, വായ്പ കാലാവധി നീട്ടികൊടുക്കല്‍, ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിലെ ജി എസ് ടി സസ്‌പെന്‍ഡ് ചെയ്യുക, വാണിജ്യ വാഹനങ്ങളുടെ വായ്പ തിരിച്ചടവില്‍ സാവകാശം, എന്‍പിഎ ചട്ടത്തില്‍ ആശ്വാസം നല്‍കല്‍  എന്നിവയാണ് ചെറുകിട ഇടത്തരം മേഖലയ്ക്കായി ഇന്ത്യ ഗവണ്‍മെന്റ് പരിഗണിക്കുന്നത്.