ചീറിപ്പായുന്ന ബൈക്കിൽ ഉലകം ചുറ്റുന്നതായി സ്വപ്നം കാണാത്ത ചെറുപ്പക്കാരുമുണ്ടാകില്ല.പിന്നീട് പലരും ആ സ്വപ്നങ്ങളിൽ നിന്ന് അകന്നു പോകും. പക്ഷെ പാലക്കാട്ടെ അർജുൻ അയ്യപ്പൻ അങ്ങനെ തന്റെ സ്വപ്നത്തെ വെറുതെ വിടാന്‍ ഒരുക്കമല്ലായിരുന്നു. അഞ്ചാം ക്ലാസുമുതൽ ബൈക്ക് ഓടിക്കാൻ പഠിച്ച അർജുന്റെ മനസിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചീറിപ്പായുന്ന ബൈക്കിൽ ഉലകം ചുറ്റുന്നതായി സ്വപ്നം കാണാത്ത ചെറുപ്പക്കാരുമുണ്ടാകില്ല.പിന്നീട് പലരും ആ സ്വപ്നങ്ങളിൽ നിന്ന് അകന്നു പോകും. പക്ഷെ പാലക്കാട്ടെ അർജുൻ അയ്യപ്പൻ അങ്ങനെ തന്റെ സ്വപ്നത്തെ വെറുതെ വിടാന്‍ ഒരുക്കമല്ലായിരുന്നു. അഞ്ചാം ക്ലാസു മുതൽ ബൈക്ക് ഓടിക്കാൻ പഠിച്ച അർജുന്റെ മനസിൽ നിന്നും ഒരിക്കലും തന്റെ പ്രിയ സൂപ്പർ ബൈക്കുകൾ ഇറങ്ങിപ്പോയില്ല. തൊഴിലിനായി ദുബായിൽ ചെന്നപ്പോഴും ബൈക്കു പ്രേമം കൊണ്ട് വശംവദനായി തിരികെ നാട്ടിലെത്തിയ അർജുൻ സൂപ്പർ ബൈക്കിനോടുള്ള പ്രണയം ജീവിതമാർഗം തന്നെയാക്കി മാറ്റുകയായിരുന്നു, അതും തന്റെ 24ാമത്തെ വയസിൽ.

സുരക്ഷയിൽ സംശയം വേണ്ട

സൂപ്പർ ബൈക്കുകൾക്കിടയിലെ ഏറ്റവും ജനപ്രിയ ബ്രാൻഡായ കെ ടി എമ്മിന്റെ മണ്ണുത്തിയിലെയും ചാലക്കുടിയിലെയും എ വി ഓട്ടോമൊബൈൽ എന്ന ഷോറുമുകൾ അദ്ദേഹത്തിന്റേതാണ്.നാലു വർഷമെന്ന കുറഞ്ഞ സമയത്തിനുള്ളില്‍ ബൈക്കിനോടുള്ള പ്രണയത്തോടൊപ്പം സൂപ്പർ ബൈക്കിങിൽ ഉത്തരവാദിത്തമുള്ള ട്രെയിനറുമായിട്ടുണ്ട് അർജുൻ.''പാഷനു വേണ്ടിയാണ് എല്ലാവരും സൂപ്പർ ബൈക്ക് ഓടിക്കുന്നത്. മികച്ച ടെക്നോളജിയും സുഖകരമായ ഡ്രൈവിങും അവയുറപ്പാക്കുന്നുമുണ്ട്. എന്നാൽ അപക്വമായ ധാരണകളാണ് സൂപ്പര്‍ബൈക്കുകളുടെ ഉപയോഗം അപകടത്തിൽ കൊണ്ടെത്തിക്കുന്നത്.ബൈക്കു വാങ്ങിയ ചെറുപ്പക്കാർ അത് കൂട്ടുകാർക്ക് ഓടിക്കാൻ കൊടുക്കുമ്പോൾ അശ്രദ്ധയോടെ ഓടിക്കാനുള്ള ത്വരയുണ്ടാകുന്നു ഇതാണ് പലപ്പോളും അപകടത്തിൽ കൊണ്ടെത്തിക്കുന്നത്. സൂപ്പർ ബൈക്കുകൾക്ക് സുരക്ഷാഘടകങ്ങൾ ഒരു പാടുണ്ട്. അതെല്ലാം കൃത്യമായി പാലിക്കാൻ കഴിഞ്ഞാൽ ഈ വണ്ടികൾ സുരക്ഷയുറപ്പാക്കുമെന്നതിൽ സംശയമില്ല'' അർജുൻ പറയുന്നു. ഷോറൂമിൽനിന്നും വണ്ടി നൽകുമ്പോൾ തന്നെ വണ്ടിയുടമകളായ ചെറുപ്പക്കാര്‍ക്കും അവരുടെ മാതാപിതാക്കൾക്കും കൃത്യമായ അവബോധവും മാർഗനിർദേശവും നൽകാറുണ്ട്.

റേസിങ് പരിശീലനം

എന്നാലും സ്പീഡിനോട് അമിത പ്രണയമുള്ളരെ നിയന്ത്രിക്കാൻ ട്രാക്കിൽ പരിശീലനം നൽകുകയാണ് മാർഗം. ഷോറൂമിൽനിന്ന് സൗജന്യമായി കോയമ്പത്തൂരിലെ റേസിങ് ട്രാക്കിൽകൊണ്ടുപോയി വിദഗ്ധ പരിശീലനം നല്‍കും ഇതിൽ മികവ് കാട്ടുന്നവരെ കെടിഎം റേസിനും മറ്റും അയക്കാറുണ്ട്. മികച്ച പ്രൊഫഷണൽ ബൈക്ക് സ്റ്റൻണ്ടർ കൂടിയായ അർജുൻ വിശദീകരിച്ചു. കെടിഎം ഉടമകൾക്ക് വണ്ടി വാങ്ങുമ്പോൾ ഹെൽമറ്റും ജാക്കറ്റും ഉൾപ്പടെയുള്ള അക്സസറീസ് ലഭ്യമാക്കും. വണ്ടി ഉപയോഗിക്കുന്നതിനുള്ള മാർഗ നിർദേശങ്ങളും അർജുൻ നേരിട്ടു തന്നെ നൽകും. അങ്ങനെ ഇടപാടുകാരുമായി അടുത്ത ബന്ധമുള്ളതിനാൽ ഏതു സമയത്തും വാഹന സംബന്ധിയായ ഏതു കാര്യവും അവർക്ക് അർജുനുമായി പങ്കു വെക്കാനാകും. അവരുമായി ചേർന്ന് ഇടയ്ക്ക് ഗോവ ഉൾപ്പടെയുള്ള സ്ഥലങ്ങളിലേക്ക് റൈഡും നടത്താറുണ്ട് അർജുൻ.

വേഗതയാകാം, കരുതലോടെ

സൂപ്പർ ബൈക്ക് വാങ്ങിയിട്ട് സ്പീഡിൽ പോയില്ലെങ്കിൽ എന്തു കാര്യം? എന്നു ചോദിച്ചാൽ അർജുന് കൃത്യമായ ഉത്തരമുണ്ട്. വേഗതയാകാം, പക്ഷേ നമുക്ക് സുരക്ഷിതമെന്ന് തോന്നുന്ന ഇടങ്ങളിൽ മാത്രം .ഹൈവേയിലെ  നാലുവരി പാതയിൽ അടുത്തുള്ള ലെയിനുകളിൽ ആരും വരുന്നില്ലെങ്കിൽ പൂർണ നിയന്ത്രണമുണ്ടെന്ന് ഉറപ്പാണെങ്കിൽ വേഗതയെടുക്കാം അർജുൻ പറയുന്നു.പക്ഷെ അത്തരം കാട്ടിക്കൂട്ടലുകൾ സിറ്റിഡ്രൈവിങിൽ പാടില്ല അർജുൻ വീണ്ടും ഓർമപ്പെടുത്തുന്നു. ഡ്യൂക്ക് ഉൾപ്പടെ 1.5 ലക്ഷം മുതൽ 3.80 ലക്ഷം വരെ വില വരുന്ന 7 മോഡൽ ബൈക്കുകളാണ് കെടിഎമ്മിനുള്ളത്. . കെടിഎമ്മിന്റെ തന്നെ 2 ലക്ഷം രൂപ വില വരുന്ന ഹസ്ക്വർണ എന്ന പുതിയ മോഡലും ഇപ്പോൾ എത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഉള്ള ഏക കവസാക്കി zx10rനിഞ്ച എന്ന സൂപ്പർബൈക്ക് ഉടമ കൂടിയാണ് അർജുൻ

English Summery:A Super Biker Turned his Passion to Business