അതിമനോഹര ഭാഷയില്‍ വ്യക്തമായ കാഴ്ചപ്പാടോടെ കോവിഡ് 19 തളര്‍ത്തിയ ഇന്ത്യന്‍ സമ്പദ്ഘടന വീണ്ടും പുനരുജ്ജീവിപ്പിക്കുന്നതിന് തികച്ചും സമഗ്രമായ ഇടപെടല്‍ വരുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്തു പറഞ്ഞത്. പ്രധാനമന്ത്രി ജനങ്ങളിലും വിപണിയിലും തൊടുത്തുവിട്ട

അതിമനോഹര ഭാഷയില്‍ വ്യക്തമായ കാഴ്ചപ്പാടോടെ കോവിഡ് 19 തളര്‍ത്തിയ ഇന്ത്യന്‍ സമ്പദ്ഘടന വീണ്ടും പുനരുജ്ജീവിപ്പിക്കുന്നതിന് തികച്ചും സമഗ്രമായ ഇടപെടല്‍ വരുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്തു പറഞ്ഞത്. പ്രധാനമന്ത്രി ജനങ്ങളിലും വിപണിയിലും തൊടുത്തുവിട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിമനോഹര ഭാഷയില്‍ വ്യക്തമായ കാഴ്ചപ്പാടോടെ കോവിഡ് 19 തളര്‍ത്തിയ ഇന്ത്യന്‍ സമ്പദ്ഘടന വീണ്ടും പുനരുജ്ജീവിപ്പിക്കുന്നതിന് തികച്ചും സമഗ്രമായ ഇടപെടല്‍ വരുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്തു പറഞ്ഞത്. പ്രധാനമന്ത്രി ജനങ്ങളിലും വിപണിയിലും തൊടുത്തുവിട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിമനോഹര ഭാഷയില്‍ വ്യക്തമായ കാഴ്ചപ്പാടോടെ കോവിഡ് 19 തളര്‍ത്തിയ ഇന്ത്യന്‍ സമ്പദ്ഘടന വീണ്ടും പുനരുജ്ജീവിപ്പിക്കുന്നതിന് തികച്ചും സമഗ്രമായ ഇടപെടല്‍ വരുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്തു പറഞ്ഞത്. പ്രധാനമന്ത്രി ജനങ്ങളിലും വിപണിയിലും തൊടുത്തുവിട്ട ഉത്സാഹവും ആവേശവും അതേ രീതിയില്‍ നിലനിര്‍ത്താന്‍ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളുടെ ഒന്നാം ഭാഗത്തിന് സാധിച്ചില്ലെങ്കിലും തദ്ദേശീയ സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ചില സുപ്രധാന നടപടികള്‍ ഉണ്ട്.

സംരംഭകരെ ചിട്ടപ്പെടുത്തി

സൂക്ഷ്മ-ചെറുകിട-ഇടത്തര സംരംഭങ്ങളെ ഉല്‍പ്പാദനമേഖലയെന്നോ സേവനമേഖലയെന്നോ തരംതിരിച്ച് രണ്ട് തട്ടിലാക്കിയിരുന്നത് പൂര്‍ണ്ണമായും ഒഴിവാക്കിയത് നന്നായി.  ഇതോടൊപ്പം നിക്ഷേപം, വിറ്റുവരവ്, ഇതിലേതെങ്കിലും ഒരു മാനദണ്ഡം ഉപയോഗിച്ച് സംരംഭങ്ങളെ സൂക്ഷ്മമെന്നും ചെറുകിട എന്നും മറ്റും തരം തിരിയ്ക്കുന്നതിലും വ്യക്തത വരുത്തി. ഒരുകോടി വരെ നിക്ഷേപവും അഞ്ച് കോടി വരെ വിറ്റുവരവും ഇതില്‍ ഏതെങ്കിലും ഒന്നാണ് സൂക്ഷ്മ സംരംഭമായി കണക്കാക്കാനുള്ള മാനദണ്ഡം. ഒരു നിര്‍വചനത്തില്‍ എന്തിരിക്കുന്നു എന്ന ചോദ്യം സ്വാഭാവികം. സംരംഭകന് ഉയരാവുന്ന സംരംഭകത്വ പടവുകളെന്തൊക്കെയാണെന്ന് വ്യക്തത വരുത്തിയിരിക്കുന്നു.

കോവിഡ് 19 പ്രത്യേക വായ്പ

നിലവില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന സംരംഭങ്ങള്‍ക്ക് ലോക്ഡൗണ്‍ തളര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാനായി ഒരു ഡോസ് കോവിഡ് വായ്പയാകാം. ആദ്യത്തെ 12 മാസം വായ്പ തിരിച്ച് അടയ്‌ക്കേണ്ടതില്ല എന്നുള്ളതായിരിക്കും ധനമന്ത്രി മോറട്ടോറിയം കൊണ്ട് ഉദ്ദേശിച്ചത്. വായ്പയുടെ തിരിച്ചടവ് കാലാവധി നാല് വര്‍ഷമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വായ്പകള്‍ക്ക് അധിക ജാമ്യം അഥവാ കൊളാറ്ററല്‍ സെക്യൂരിറ്റി ഒഴിവാക്കിയിട്ടുമുണ്ട്. അധിക വസ്തു ജാമ്യം പുറത്ത് നിന്നുള്ളവരുടെ ആള്‍ ജാമ്യം ഇതൊന്നും ആവശ്യപ്പെടില്ല. വായ്പ ഉപയോഗിച്ച് വാങ്ങുന്ന ആസ്തികളുടെ ജാമ്യത്തില്‍ വായ്പ നല്‍കും.

പീഢിത സംരംഭങ്ങള്‍ക്കും സഹായം

ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ഒട്ടനവധി സംരംഭങ്ങള്‍ വ്യത്യസ്ത കാരണങ്ങളാല്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവയാണ്. ഇവരില്‍ പലരുടേയും ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങുകയും ബാങ്കുകാര്‍ അവയെ നിഷ്‌ക്രിയ ആസ്തികള്‍ എന്ന് കണക്കാക്കുകയുമായിരുന്നു. ഇത്തരം സംരംഭങ്ങള്‍ക്ക് തങ്ങളുടെ ബാലന്‍സ്ഷീറ്റിലെ സബോര്‍ഡിനേറ്റ് ഡെറ്റ് എന്ന രീതിയില്‍ വായ്പ ലഭ്യമാക്കും. ഇതിന്റെ നടത്തിപ്പ് രീതിയും മാനദണ്ഡങ്ങളും പുറത്ത് വന്നാലേ ഗുണകരമാണോ എന്ന് വിലയിരുത്താനാവൂ. എന്തായാലും അടച്ച് പൂട്ടലിലേയ്ക്ക് തള്ളി വിടാതെ ഇത്തരം സംരംഭങ്ങളെ ജീവവായു കൊടുത്ത് പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശ്‌ളാഘനീയമാണ്. സംരംഭങ്ങള്‍ പൂട്ടാന്‍ എളുപ്പമാണ്. എന്നാല്‍ ഒന്ന് തുടങ്ങി കിട്ടാന്‍ അദ്ധ്വാനം ഏറെ വേണം.

മിടുക്കന്മാര്‍ക്ക് കടുക്കന്‍

വിജയസാധ്യതയുള്ള, നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് ഒരുകൈ കൂടുതല്‍ സഹായമാണ് 'ഫണ്ട് ഓഫ് ഫണ്ട്' എന്ന നിര്‍ദ്ദേശം. സംരംഭങ്ങളുടെ മൂലധന നിക്ഷേപം വളര്‍ത്തുന്നതിനുള്ള സഹായമായിരിക്കും ഇത്. സൂക്ഷ്മ ഗണത്തില്‍ നിന്ന് ചെറുകിട രംഗത്തേയ്ക്കും അവിടെ നിന്ന് ഇടത്തര സംരംഭങ്ങളായും ക്രമമായി വളരാന്‍ ഇത് ഉപകരിക്കും. സംരംഭങ്ങളുടെ ഓഹരികളും മറ്റ് സെക്യുരിറ്റികളും പ്രാഥമിക - ദ്വീതിയ വിപണികളില്‍ പട്ടികപ്പെടുത്താനും ക്രയവിക്രയം ചെയ്യാനും മൂലധന നിക്ഷേപ സഹായ പദ്ധതി ഉപകരിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇനിയുമുണ്ട് സഹായങ്ങള്‍

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപകരണങ്ങളും സേവനങ്ങളും വാങ്ങുമ്പോള്‍ തദ്ദേശീയമായി ടെന്‍ഡര്‍ വിളിക്കേണ്ട പരിധി 200 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. അന്തര്‍ദേശീയ ടെന്‍ഡര്‍ നടപടികളാണെങ്കില്‍ രാജ്യത്തിനകത്തുള്ള സംരംഭകര്‍ക്ക് സംരക്ഷണമോ പ്രത്യേക പരിഗണനയോ ലഭിക്കുന്നില്ല. തദ്ദേശീയ സംരംഭകരുടെ വിറ്റുവരവ് ഉയര്‍ത്തിക്കൊണ്ട് വരാന്‍ ഈ നടപടി ഉപകരിക്കും. സംരംഭങ്ങളുടെ വിപണന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഓണ്‍ലൈന്‍ സംവിധാനങ്ങളുള്‍പ്പെടെ ഇ-മാര്‍ക്കറ്റ് സങ്കേതങ്ങള്‍ വ്യാപകമാക്കും. വിപണികളിലെ സാങ്കേതിക ഇടപെടലുകളില്‍ നിന്ന് മാറി നില്‍ക്കുന്ന സംരംഭങ്ങള്‍ പൂട്ടിപ്പോകുമെന്നതിനാല്‍ ഇതിനൊക്കെ പ്രത്യേക പാക്കേജ് ആവശ്യമില്ലല്ലോ.

English Summery:Financial Package Announcements will be Beneficial for Enterprises