ലോക്ഡൗണ്‍ കാലത്തെ പ്രതിസന്ധികള്‍ മറികടക്കാനുള്ള ശ്രമങ്ങള്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങളിലെ യുപിഐ വഴിയുള്ള പണമിടപാടുകള്‍ വര്‍ധിക്കുവാന്‍ വഴിയൊരുക്കി. യുപിഐ പോലുള്ള ഡിജിറ്റല്‍ ഇടപാടുകളുടെ കാര്യത്തില്‍ വലിയ താല്‍പ്പര്യം കാണിക്കാതിരുന്ന ചെറുകിട കച്ചവടക്കാര്‍ ലോക്ഡൗണും സാമൂഹിക അകലവും സംബന്ധിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗണ്‍ കാലത്തെ പ്രതിസന്ധികള്‍ മറികടക്കാനുള്ള ശ്രമങ്ങള്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങളിലെ യുപിഐ വഴിയുള്ള പണമിടപാടുകള്‍ വര്‍ധിക്കുവാന്‍ വഴിയൊരുക്കി. യുപിഐ പോലുള്ള ഡിജിറ്റല്‍ ഇടപാടുകളുടെ കാര്യത്തില്‍ വലിയ താല്‍പ്പര്യം കാണിക്കാതിരുന്ന ചെറുകിട കച്ചവടക്കാര്‍ ലോക്ഡൗണും സാമൂഹിക അകലവും സംബന്ധിച്ച നിയന്ത്രണങ്ങളെ തുടര്‍ന്നാണ് ഇതില്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചതെന്ന് നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പ്രവീണ റായ് പറയുന്നത്.

ഫോണിലൂടെ ഓര്‍ഡര്‍ ചെയ്യാനും പണം നല്‍കാനും സഹായം

ലോക്ഡൗണ്‍ കാലത്ത് പല ചെറുകിട കച്ചവടക്കാരും അടുത്തുള്ളവർക്കു പോലും ഫോണില്‍ വിളിച്ചു പറയുന്നതനുസരിച്ച് സാധനങ്ങള്‍ നല്‍കുകയായിരുന്നു. ഇവിടെ സ്പര്‍ശന രഹിത വിതരണം സാധ്യമാക്കാന്‍ യുപിഐ വഴിയുള്ള പണം വാങ്ങല്‍ നടത്തുകയും കടയിലെ ജീവനക്കാര്‍ സാധനങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടില്‍ എത്തി സ്പര്‍ശന രഹിതമായി വിതരണം ചെയ്യുകയുമായിരുന്നു എന്ന് പ്രവീണ ചൂണ്ടിക്കാട്ടി.  ഇതിനായി എസ്എംഎസ് അധിഷ്ഠിത സംവിധാനങ്ങളാണ് പലരും ഉപയോഗിച്ചത്.

ADVERTISEMENT

യുപിഐ വഴിയുള്ള ഇടപാടുകൾ കൂടും

ഭാവിയിൽ യുപിഐ വഴിയുള്ള ഇടപാടുകൾ കൂടുതൽ പേർ ഉപയോഗപ്പെടുത്തുമെന്നതിൽ സംശയമില്ലെന്ന് അവർ അവകാശപ്പെട്ടു.അപ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക: മികച്ച കച്ചവട സ്ഥാപനങ്ങള്‍ വഴി മാത്രം ഓണ്‍ലൈനായുള്ള വാങ്ങലുകള്‍ നടത്തുക, ഇടപാടുകള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ എസ്എംഎസ് പരിശോധിക്കുക, യുപിഐ ആപ്പുമായി ബന്ധപ്പെട്ട സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ പൊതുവായ കാര്യങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്ന് പ്രവീണ വ്യക്തമാക്കി.

ഒരു ലക്ഷം രൂപ വരെ ഇടപാട് പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ നിന്ന് യുപിഐ ആപ്പ് ഡൗണ്‍ലോഡു ചെയ്ത് അത് ഉപയോഗിച്ചു തുടങ്ങാം. ബാങ്കിന്റെ പ്രവര്‍ത്തന സമയം കണക്കിലെടുക്കാതെ എല്ലാ ദിവസവും മുഴുവന്‍ സമയവും യുപിഐ ഇടപാടുകള്‍ നടത്തുകയുമാവാം. പ്രതിദിനം ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകളാണ് നിലവില്‍ ഇതിലൂടെ നടത്താനാവുക. എന്നാല്‍ ഇക്കാര്യത്തില്‍ വിവിധ ബാങ്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ടാകും. ഐപിഒ അപേക്ഷ പോലുള്ളവയ്ക്ക് രണ്ടു ലക്ഷം രൂപ വരെയാണ് പരിധി. അക്കൗണ്ടുകള്‍ വഴിയുള്ള പണമയക്കലിനു പുറമെ സ്‌കാന്‍ ചെയ്ത് പണം നല്‍കാനും ഇതില്‍ സംവിധാനമുണ്ട്. ഇത്തരം നിരവധി സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.