മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സർക്കാരും വിവിധ സംഘടനകളും പല പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ജോലി നഷ്ടപ്പെട്ടു വരുന്നവർ, ബിസിനസ് ഉപേക്ഷിച്ചു വരുന്നവർ, പ്രൊഫഷണലുകൾ തുടങ്ങി വ്യത്യസ്തങ്ങളായ കഴിവുകളും അഭിരുചിയും അനുഭവ സമ്പത്തുമുള്ളവരാണ് തിരികെയെത്തുന്നത്. അവരിൽ ഒരു ന്യൂനപക്ഷത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സർക്കാരും വിവിധ സംഘടനകളും പല പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ജോലി നഷ്ടപ്പെട്ടു വരുന്നവർ, ബിസിനസ് ഉപേക്ഷിച്ചു വരുന്നവർ, പ്രൊഫഷണലുകൾ തുടങ്ങി വ്യത്യസ്തങ്ങളായ കഴിവുകളും അഭിരുചിയും അനുഭവ സമ്പത്തുമുള്ളവരാണ് തിരികെയെത്തുന്നത്. അവരിൽ ഒരു ന്യൂനപക്ഷത്തിന് മാത്രമേ തൊഴിൽ നേടാൻ അവസരമുള്ളു.

വലിയ മുതൽ മുടക്കില്ലാത്ത, എന്നാൽ വിജയസാധ്യതയുള്ള സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുകയാണ് പലർക്കും നല്ലത്. മോശമല്ലാത്ത വരുമാനം നേടിത്തരുന്ന നിരവധി വ്യവസായ അവസരങ്ങൾ കേരളത്തിന് യോജിച്ചതായുണ്ട്. അങ്ങനെയുള്ള ചില സ്റ്റാർട്ടപ്പ് സംരംഭങ്ങളെക്കുറിച്ചറിയാം. 

ADVERTISEMENT

1. കാർഷിക ഉൽപ്പന്നങ്ങൾക്കായി വെയർ ഹൗസ്

കേരളീയർക്കിപ്പോൾ കൃഷിയോട് താല്‍പ്പര്യം ഏറിയിട്ടുണ്ട്. കാർഷിക ഉല്‍പ്പന്നങ്ങൾ വർഷത്തിൽ എല്ലാ സീസണിലും ലഭ്യമാക്കാൻ ആവശ്യമായത്ര വെയർ ഹൗസ് സൗകര്യം ഇപ്പോൾ നിലവിലില്ല. സ്വന്തമായി സ്ഥലമുള്ളവർക്ക് കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഇത് നടപ്പാക്കാം.നബാർഡ് സബ്സിഡിയും ലഭ്യമാണ്.

2. ഫലവൃക്ഷങ്ങള്‍ കൃഷിചെയ്യാം

കൃഷി ലാഭകരമല്ല എന്നതാണല്ലോ നാം എപ്പോഴും കേൾക്കുന്ന പല്ലവി. പതിവ് രീതിയിൽ നിന്നു കളം മാറി ചിന്തിക്കാത്തതാണ് കാരണം. പ്ലാവ്, മാവ്, റംബുട്ടാൻ, മാതളനാരകം, വിദേശ ഇനം ഫലവൃക്ഷങ്ങൾ എന്നിവയുടെ കൃഷി വളരെ ലാഭകരമായി ചെയ്യുന്ന ധാരാളം ഫാമുകൾ ഇന്നു കേരളത്തിലുണ്ട്. സ്വന്തമായി ഭൂമിയുള്ളവർക്ക് തീർച്ചയായും ആദായകരമായി നടത്താം. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാവുന്നതാണ്.

ADVERTISEMENT

3. ഭക്ഷ്യ സേവനദാതാവ്

മുട്ട, പാലുല്‍പ്പന്നങ്ങൾ, വീട്ടിൽ പാകം ചെയ്ത ആഹാര സാധനങ്ങൾ , വിവിധയിനം പലഹാരങ്ങൾ എന്നിവ പായ്ക്ക് ചെയ്ത് ഹോം ഡെലിവറി നടത്തുന്നതിനു ഒരു ആപ്പ് വികസിപ്പിച്ചാൽ ഇതു സാദ്ധ്യമാവും. ഗുണനിലവാരം ഉറപ്പുവരുത്താനായാൽ  ബ്രാൻഡാകാനും കയറ്റുമതി നടത്തുന്ന കമ്പനിയായി വളരാനും ഒക്കെയുള്ള സാദ്ധ്യതകളുണ്ട്.

4. പ്രോപ്പർട്ടി (എസ്റ്റേറ്റ്)  മാനേജ്മെന്റ് സർവീസ്

സ്വന്തം സ്ഥാവര ജംഗമ വസ്തുക്കൾ നോക്കി നടത്താൻ സമയമില്ലാത്തവരോ,  സ്ഥലത്തില്ലാത്തവരോ ആയ ധാരാളം ആളുകൾ കേരളത്തിലുണ്ട്. അവരുടെ വീടിന്റെയും , വസ്തുവകകളുടെയും മെയിന്റനൻസ്, വില്പന , വാടകയ്ക്ക് കൊടുക്കൽ തുടങ്ങിയ സേവനങ്ങൾ നടത്തുന്ന ഏജൻസി  ലാഭകരമായി നടത്താകും. എൻജിനിയറിംഗ്, മാർക്കറ്റിങ്, അഡ്മിനിസ്ട്രേഷൻ തുടങ്ങിയ തലങ്ങളിൽ പ്രവീണരായ പ്രൊഫഷണലുകൾക്ക് അനായാസം തുടങ്ങാവുന്ന ഒരു സംരംഭം. 

ADVERTISEMENT

5. മൊബൈൽ ആപ് സേവന സംരംഭങ്ങൾ

പ്ലംബർ മാർ, ഇലക്ട്രീഷ്യൻമാർ, എസി മെക്കാനിക്കുകൾ തുടങ്ങിയ വിദഗ്ധ തൊഴിലാളികൾക്ക്  അവർ വിദേശത്തു നിന്നു സ്വായത്തമാക്കിയ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഒറ്റയ്ക്കോ കൂട്ടായോ മൊബൈൽ ആപ് സേവന സംരംഭങ്ങൾ തുടങ്ങാവുന്നതാണ്. അതോടൊപ്പം റീട്ടെയ്ൽ ഷോപ്പ് തുടങ്ങുന്നതും പരിഗണിക്കാവുന്നതാണ്. 

ഇതു പോലെ തിരികെയെത്തുന്ന ഡോക്ടർമാർ, നഴ്സുമാർ, അദ്ധ്യാപകർ, ബ്യൂട്ടീഷ്യന്മാർ, ഫാഷൻ ഡിസൈനർമാർ, കലാകാരന്മാർ എന്നിങ്ങനെ എല്ലാവർക്കും ധാരാളം സംരംഭങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ തുടങ്ങാനാകും. 

(ലേഖകൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഡെപ്യൂട്ടി ജനറൽ മാനേജരും സെഞ്ചൂറിയൻ ഫിൻടെക്കിൻെറ സീനിയർ കൺസൾട്ടൻറുമാണ്)

English Summery: Opportunities for NRI Returnees