തൃശൂരിൽ മണ്ണുത്തിക്കടുത്ത് ജിഎസ്ബി വെൻച്വർ എന്ന പേരിൽ ഒരു സംരംഭം നടത്തുകയായിരുന്നു വിനയ. 2005 മുതൽ ദിനംപ്രതി നൂറിേലറെപ്പേർക്ക് ആരോഗ്യകരമായ ഭക്ഷണം നിർമിച്ചു വിതരണം ചെയ്യുന്ന ഒരു സ്ഥാപനം വിജയകരമായി മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. പക്ഷേ കോവിഡ് ബിസിനസിനെ കാര്യമായി ബാധിച്ചു. അൽപംപോലും

തൃശൂരിൽ മണ്ണുത്തിക്കടുത്ത് ജിഎസ്ബി വെൻച്വർ എന്ന പേരിൽ ഒരു സംരംഭം നടത്തുകയായിരുന്നു വിനയ. 2005 മുതൽ ദിനംപ്രതി നൂറിേലറെപ്പേർക്ക് ആരോഗ്യകരമായ ഭക്ഷണം നിർമിച്ചു വിതരണം ചെയ്യുന്ന ഒരു സ്ഥാപനം വിജയകരമായി മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. പക്ഷേ കോവിഡ് ബിസിനസിനെ കാര്യമായി ബാധിച്ചു. അൽപംപോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂരിൽ മണ്ണുത്തിക്കടുത്ത് ജിഎസ്ബി വെൻച്വർ എന്ന പേരിൽ ഒരു സംരംഭം നടത്തുകയായിരുന്നു വിനയ. 2005 മുതൽ ദിനംപ്രതി നൂറിേലറെപ്പേർക്ക് ആരോഗ്യകരമായ ഭക്ഷണം നിർമിച്ചു വിതരണം ചെയ്യുന്ന ഒരു സ്ഥാപനം വിജയകരമായി മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. പക്ഷേ കോവിഡ് ബിസിനസിനെ കാര്യമായി ബാധിച്ചു. അൽപംപോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂരിൽ മണ്ണുത്തിക്കടുത്ത് ജിഎസ്ബി വെൻച്വർ എന്ന പേരിൽ ഒരു സംരംഭം നടത്തുകയായിരുന്നു വിനയ.

2005 മുതൽ ദിനംപ്രതി നൂറിേലറെപ്പേർക്ക് ആരോഗ്യകരമായ ഭക്ഷണം നിർമിച്ചു വിതരണം ചെയ്യുന്ന ആ സ്ഥാപനം വിജയകരമായി മുന്നോട്ടു പോകുകയായിരുന്നു. പക്ഷേ കോവിഡ് ബിസിനസിനെ കാര്യമായി ബാധിച്ചു. അൽപംപോലും മുന്നോട്ടു പോകാനാകാത്ത സ്ഥിതിയായി. അതോടെയാണ് ബിസിനസ് മേഖല ഒന്ന് മാറ്റിപ്പിടിക്കാൻ വിനയ തയാറാകുന്നത്. 

ADVERTISEMENT

എന്താണു ബിസിനസ്? 

നെല്ലിക്ക–കാന്താരി സ്ക്വാഷ്, പുളി ജ്യൂസ്, ഇഞ്ചി–നാരങ്ങ കോൺസൻട്രേറ്റ്, പിണ്ടിനീര് ജ്യൂസ്, കുമ്പളങ്ങാ, താമരപ്പൂ, ചെമ്പരത്തി സിറപ്പുകൾ, കൊണ്ടാട്ടങ്ങൾ, പഴങ്ങളിൽനിന്നുള്ള തേൻ തുടങ്ങി വൈവിധ്യമാർന്ന 20 ൽപരം ഉൽപന്നങ്ങൾ ഉണ്ടാക്കി വിൽക്കാനായിരുന്നു തീരുമാനം.

അവയൊക്കെ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നു വിനയയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി. വ്യവസായ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ ജനിച്ച ആളല്ല വിനയ. ഭർത്താവാകട്ടെ സ്വകാര്യകമ്പനിയിൽ‌നിന്നു റിട്ടയറായി. ഏക മകളെ വിവാഹം ചെയ്ത് അയയ്ക്കുകയും ചെയ്തു. അത്തരമൊരു സാഹചര്യത്തിൽ‌ സമയം ചെലവഴിക്കാനൊരു വഴിയെന്ന നിലയിലാണ് സംരംഭകരംഗത്തേക്കു കടന്നുവരുന്നത്.

വീട്ടിലെ സൗകര്യങ്ങൾ മതി

ADVERTISEMENT

വീടു തന്നെ വ്യവസായ സ്ഥാപനമാക്കിയായിരുന്നു തുടക്കം. വീട്ടിൽ ഉപയോഗിച്ചു കൊണ്ടിരുന്ന മിക്സി, പാത്രങ്ങൾ, ഫ്രിഡ്ജ്, ജ്യൂസർ എന്നിവയെല്ലാം പ്രയോജനപ്പെടുത്തി. ഇപ്പോൾ പ്രധാന ഉൽപന്നങ്ങളും പ്രോസസിങ്ങും മറ്റൊരു സ്ഥാപനത്തിൽ ചെയ്യിക്കുകയാണ്.

പൾപ്പർ മെഷീനിന്റെ സഹായത്താലാണ് ജ്യൂസ് കോൺസൻട്രേറ്റ് തയാറാക്കുന്നത്. അനുപാതം നിശ്ചയിച്ച് മിക്സ് ചെയ്ത് ബോട്ടിലിൽ ആക്കുകയാണ് വിനയ വീട്ടിൽ ചെയ്യുന്ന ജോലി. അതുകൊണ്ടു തന്നെ കാര്യമായ നിക്ഷേപങ്ങൾ ഒന്നും ഇല്ലാതെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാനാകുന്നുണ്ട്.

വിൽപന എക്കോ ഷോപ്പുകൾ വഴി

തൃശൂർ ജില്ലയിലെ 20 ൽ പരം എക്കോഷോപ്പുകൾ വഴിയാണ് വിൽപന. കൂടാതെ ഓൺലൈനിൽ ആമസോൺ, സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴിയും ഓർഡർ സ്വീകരിച്ച് വിൽക്കുന്നു. കോവിഡ് കാലത്തും നല്ല ഓർഡർ ലഭിക്കുന്നുണ്ട്. ഖാദി ബോർഡ് ഷോറൂം വഴിയും വിൽപന നടക്കുന്നു.

ADVERTISEMENT

മകൾ ലക്ഷ്മിയാണ് മാർക്കറ്റിങ്ങിൽ സഹായിക്കുന്നതും കച്ചവടത്തിന്റെ പൂർണ ചുമതല വഹിക്കുന്നതും. പാക്കിങ്ങിനും മറ്റും രണ്ടു സഹായികളുണ്ട്. റെഡി കാഷ് കച്ചവടം മാത്രമേ ഇപ്പോൾ നടത്തുന്നുള്ളൂ. ചില ഇനങ്ങൾക്ക് ഉദാ: നെല്ലിക്ക, കാന്താരി സ്ക്വാഷ് എന്നിവയിലെല്ലാം വിപണിയിൽ മത്സരം നിലനിൽക്കുന്നു.ഇത്തരം ഉൽപന്നങ്ങൾക്ക് ഇപ്പോൾ മികച്ച ഡിമാൻഡ് ഉണ്ട്. പറഞ്ഞറിഞ്ഞാണ് നേരിട്ടുള്ള കച്ചവടങ്ങൾ കൂടുതലായും കിട്ടുന്നത്. വലിയ അളവിൽ ഉണ്ടാക്കിയാലും വിൽക്കാൻ കഴിയുന്ന ഓർഡർ എപ്പോഴും ഉണ്ട്.

എടുത്തു പറയേണ്ട മേന്മകൾ

∙ തികച്ചും ഔഷധഗുണമുള്ള ഉൽപന്നങ്ങൾ.

∙ പ്രകൃതിദത്ത രീതിയിൽ ചെയ്തു വരുന്നു.

∙ കളർ/പ്രിസർവേറ്റീവ്സ് എന്നിവയില്ല. 

∙ പ്രഷർ/ഷുഗർ എന്നിവയെ നിയന്ത്രിക്കുന്ന ഉൽപന്നങ്ങളാണ്.

∙ ആവശ്യക്കാർക്ക് നേരിട്ടും തപാൽ വഴിയും എത്തിച്ചു നൽകുന്നു.

∙ ഗുണമേന്മ പരീക്ഷിച്ചു നോക്കി വാങ്ങാൻ അവസരമുണ്ട്.

60,000 രൂപയുടെ കച്ചവടം

ആഴ്ചയിൽ 60,000 രൂപയുടെ കച്ചവടമാണ് നടക്കുന്നത്. വിതരണക്കാർ പലരും ഏറ്റെടുക്കാൻ തയാറായി വരുന്നുണ്ട്. 40 ശതമാനം വരെ അറ്റാദായം ലഭിക്കുന്നവയാണ് ഉൽപന്നങ്ങൾ. ഗൗഡസാരസ്വത ബ്രാഹ്മൺ സഭയുടെ ലേബലും വിൽപനയ്ക്കായി ഉപയോഗിക്കുന്നു. അംഗങ്ങളിൽ പലരും ഈ സംരംഭവുമായി സഹകരിക്കുന്നുണ്ട്.ജനശിഷൻ സംസ്ഥാനിന്റെ (JSS) ഭക്ഷ്യസംസ്കരണം, പ്രിസർവേഷൻ, ക്യാനിങ് എന്നിവയിലെ ഫാക്കൽറ്റി കൂടിയാണ് വിനയ.

പുതിയ പ്രതീക്ഷകൾ

പുതിയ പൾപ്പർ മെഷീൻ, ബോട്ടിലിങ് മെഷീൻ തുടങ്ങിയവ വാങ്ങി സ്വന്തം നിലയിൽ ഉൽപാദനം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് വിനയയും മകളും. ഇതിനായി 7.5 ലക്ഷം രൂപയുടെ വായ്പയും പാസായി കഴിഞ്ഞു. കൊറോണക്കാലം കഴിയുന്നതോടെ സ്ഥാപനം വിപുലീകരിച്ച് ഉൽപാദനം വർധിപ്പിക്കാനാണ്  ഈ സംരംഭക തയാറെടുക്കുന്നത്. 

English Summary: Earn One Lakh per Month from Home