170 വർഷത്തെ പാരമ്പര്യം പിന്തുടരുന്ന കൊശമറ്റം ഗ്രൂപ്പ് മലയാളക്കര കടന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്കു പടർന്നു പന്തലിച്ചിരിക്കുകയാണ്. വിശ്വാസം എന്ന മൂന്നക്ഷരമാണ് സാമ്പത്തിക ഇടപാടുകളുടെ അടിത്തറ. പാരമ്പര്യ മൂല്യങ്ങളോടൊപ്പം കൊശമറ്റം കൈമുതലായി ഇന്നും സൂക്ഷിക്കുന്നതു സത്യസന്ധതയാണ്. ഇതാണു കൊശമറ്റം

170 വർഷത്തെ പാരമ്പര്യം പിന്തുടരുന്ന കൊശമറ്റം ഗ്രൂപ്പ് മലയാളക്കര കടന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്കു പടർന്നു പന്തലിച്ചിരിക്കുകയാണ്. വിശ്വാസം എന്ന മൂന്നക്ഷരമാണ് സാമ്പത്തിക ഇടപാടുകളുടെ അടിത്തറ. പാരമ്പര്യ മൂല്യങ്ങളോടൊപ്പം കൊശമറ്റം കൈമുതലായി ഇന്നും സൂക്ഷിക്കുന്നതു സത്യസന്ധതയാണ്. ഇതാണു കൊശമറ്റം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

170 വർഷത്തെ പാരമ്പര്യം പിന്തുടരുന്ന കൊശമറ്റം ഗ്രൂപ്പ് മലയാളക്കര കടന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്കു പടർന്നു പന്തലിച്ചിരിക്കുകയാണ്. വിശ്വാസം എന്ന മൂന്നക്ഷരമാണ് സാമ്പത്തിക ഇടപാടുകളുടെ അടിത്തറ. പാരമ്പര്യ മൂല്യങ്ങളോടൊപ്പം കൊശമറ്റം കൈമുതലായി ഇന്നും സൂക്ഷിക്കുന്നതു സത്യസന്ധതയാണ്. ഇതാണു കൊശമറ്റം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

170 വർഷത്തെ പാരമ്പര്യം പിന്തുടരുന്ന കൊശമറ്റം ഗ്രൂപ്പ് മലയാളക്കര കടന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്കു പടർന്നു പന്തലിച്ചിരിക്കുകയാണ്. വിശ്വാസം എന്ന മൂന്നക്ഷരമാണ് സാമ്പത്തിക ഇടപാടുകളുടെ അടിത്തറ. പാരമ്പര്യ മൂല്യങ്ങളോടൊപ്പം കൊശമറ്റം കൈമുതലായി ഇന്നും സൂക്ഷിക്കുന്നതു സത്യസന്ധതയാണ്. ഇതാണു കൊശമറ്റം ഫിനാൻസിന്റെ വിജയഗാഥകൾക്കു പിന്നിലെ സൂത്രവാക്യവും. സാമ്പത്തിക രംഗത്തു നാലു പതിറ്റാണ്ടിന്റെ പരിചയസമ്പത്തുമായി മാത്യു കെ. ചെറിയാൻ കൊശമറ്റത്തിന്റെ അമരത്തു വന്നതോടെയാണ്, ജനഹൃദയങ്ങളിൽ കൊശമറ്റമെന്ന നാമം തങ്കലിപികളിലെഴുതപ്പെട്ടത്. മലയാളക്കരയിൽ മാത്രമായി ഒതുങ്ങിയിരുന്ന കൊശമറ്റം ഫിനാൻസ് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സ്ഥാപനമായി മാറിയതു മാത്യു കെ. ചെറിയാന്റെ കഠിനാധ്വാനം കൊണ്ടു മാത്രമാണ്. ചിട്ടിയില്‍ തുടങ്ങി ടൂറിസം, ഗോൾഡ് ലോൺ, കാർഷികം, ആരോഗ്യം, നിർമ്മാണവും നിർമ്മാണ സമുച്ചയങ്ങൾ   തുടങ്ങിയ മേഖലകളിൽ തങ്ങളുടെ മുഖമുദ്ര പതിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ ബിസിനസ് നാമങ്ങളുടെ നിരയിലേക്ക് എത്തിനിൽക്കുകയാണ് ഇന്നു കൊശമറ്റവും. കോടിക്കണക്കിന് രൂപ നികുതി ഇനത്തിൽ സർക്കാരിലേക്ക് വർഷാ വർഷം അടയ്ക്കുന്ന സ്ഥാപനമാണ് കൊശമറ്റം. ലാഭം മാത്രം എന്ന കച്ചവട മനോഭാവത്തിൽ നിന്ന് മാറിച്ചിന്തിച്ചു സേവനപാതയിലൂടെ സഞ്ചരിച്ച കൊശമറ്റത്തിന്റെ വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അടുക്കും ചിട്ടയോടുമുള്ള പ്രവർത്തനത്തോടെ പടിപടിയായിട്ടാണു കൊശമറ്റം ഫിനാൻസിന്റെ വളർച്ച. എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 7  മണി വരെ ഓഫീസിൽ  തുടരുന്ന ഒരു മാനേജിങ് ഡയറക്ടർ ആണ് ഈ കമ്പനിക്കുള്ളത്. ദിനാന്ത്യത്തില്‍ അതാത് ദിവസങ്ങളിലെ പ്രവർത്തന വിശകലനത്തിന് ശേഷം റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമേ അദ്ദേഹം ഓഫീസ് വിട്ടു പോകുകയുള്ളു. മലയാള മണ്ണിന്റെ പുണ്യവും, ജനലക്ഷങ്ങളുടെ വിശ്വാസ്യതയും ആർജിച്ചു വളർന്ന കൊശമറ്റം ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും ഇന്നു സുപരിചിതമാണ്. 

കൊശമറ്റം ഗ്രൂപ്പിന്റെ ചെയർമാൻ മാത്യു കെ. ചെറിയാൻ ഈ വിജയഗാഥയെക്കുറിച്ചു മനസ്സ് തുറക്കുന്നു. 

ADVERTISEMENT

സ്വർണപ്പണയത്തിലേക്ക്

സ്വർണം ശ്രേഷ്ഠവും സത്യവുമാണ്. ശ്രേഷ്ഠമായതെന്നും പൊന്നെന്നാണല്ലോ പഴമൊഴി. അതിന്റെ ബിസിനസിലും ഒരു സത്യസന്ധതയുണ്ട്. അതുകൊണ്ടുതന്നെയാണ് കൊശമറ്റം സ്വർണവുമായി ബന്ധപ്പെട്ട ബിസിനസിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്.

വിശ്വാസം നേടിയെടുത്ത രഹസ്യം 

ജനങ്ങളിൽ ആഴത്തിൽ വേരൂന്നിയ വിശ്വാസം തന്നെയാണു ഞങ്ങളുടെ കൈമുതലും മൂലധനവും.  സ്വർണവായ്പയെക്കുറിച്ചു ചിന്തിക്കുമ്പോൾ ഏവരുടെയും മനസ്സിലേക്ക് കൊശമറ്റം ഫിനാൻസ് എന്ന് പേര് ഓടിയെത്തുന്നു. ബിസിനസ്സിൽ സത്യസന്ധത പുലർത്തിയതിനാലാണ് ജനങ്ങൾ ആ സ്ഥാനം നൽകിയത്. കാലാനുഗതമായി തന്റെ പ്രവർത്തനമേഖലയിൽ വരുന്ന മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ടു മുന്നേറുന്നതിനൊപ്പം പ്രകൃതിക്കും സഹജീവികൾക്കും അനുകൂലമായ പുത്തൻ ആശയങ്ങളിലൂടെ വികസന സാധ്യതകൾ കണ്ടെത്തുകയാണു ഞങ്ങൾ. തലമുറകൾക്കു മുൻപു കൊശമറ്റം ചിട്ടി മേഖലയിൽ പ്രവർത്തിച്ചു വരുമ്പോൾ സാധാരണക്കാർക്കു പണം സുരക്ഷിതമായ നിക്ഷേപമായും ആവശ്യഘട്ടങ്ങളിൽ 

ADVERTISEMENT

വായ്പയായും മാറുന്ന രീതിയിലായിരുന്നു. ബാങ്കുകളോ മറ്റു പണമിടപാടു സ്ഥാപനങ്ങളോ വ്യാപകമല്ലാത്ത ആ കാലഘട്ടത്തിൽ ഇന്നത്തെ മട്ടിലുള്ള നിയമ നിയന്ത്രണങ്ങൾ നിലവിൽ ഇല്ലായിരുന്നിട്ടും ഇടപാടുകാരുമായുള്ള ധാരണയ്ക്കും വിശ്വാസത്തിനും കടുകിട വ്യത്യാസം വരാത്ത തരത്തിൽ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാനായി. ആ വിശ്വാസവും ഉത്തരവാദിത്തവും ഇന്നും കൊശമറ്റം നിലനിർത്തുന്നു.

അക്ഷര നഗരിയുടെ ഹൃദയഭാഗത്തെ കാര്യാലയത്തിൽ നിന്നു തുടക്കംകുറിച്ച കൊശമറ്റത്തിന് ആരംഭകാലത്തു തന്നെ കേരളത്തിൽ മുഴുവൻ ഇടപാടുകാരെ ആകർഷിക്കാനും അവർക്കു വേണ്ടിയുള്ള സേവനങ്ങൾ കൃത്യനിഷ്ഠയോടെ ചെയ്യാനും കഴി‍ഞ്ഞു എന്നത് ഏറ്റവും അഭിമാനകരമായ വസ്തുതയാണ്. 

സേവന രംഗത്തു 170 വർഷം പിന്നിടുന്ന സമയത്തും ആരംഭകാലം മുതൽ പിന്തുടരുന്ന ആത്മാർഥതയും വിശ്വാസ്യതയും കൃത്യതയും ഞങ്ങൾ മുറുകെ പിടിക്കുന്നു. വളർച്ചയ്ക്കു പിന്തുണ നൽകുന്ന സമൂഹത്തിനും രാജ്യത്തിനും ഗുണകരമാകുംവിധം വികസന പദ്ധതികളെ ചിട്ടപ്പെടുത്തുവാനും, കൊശമറ്റം ബ്രാഞ്ചുകളുടെ ശൃംഖല വിപുലീകരിക്കുമ്പോൾ നിലവാരമുള്ള ധനകാര്യ ബാങ്കിങ് സേവനദാതാക്കൾ എത്തിച്ചേരാത്ത പല സ്ഥലങ്ങളിലും തങ്ങളുടെ ശാഖ സധൈര്യം ആരംഭിക്കുന്നതിനും അങ്ങനെ മൊത്തം ശാഖകളിൽ ഏകദേശം എഴുപതു ശതമാനവും ഗ്രാമീണ മേഖലയിൽ തന്നെ നിലനിർത്തുന്നതിനും കൊശമറ്റം ഫിനാൻസിന് സാധിച്ചു. ഇതുവഴി സാധാരണക്കാർക്ക് അനുഗ്രഹമായി മാറുന്നതിനൊപ്പം സുതാര്യവും വ്യവസ്ഥാപിതവുമായ ഒരു സ്രോതസ്സിൽ നിന്ന് പരമാവധി മൂല്യമുള്ള വായ്പകളും മറ്റ് സേവനങ്ങളും ജനങ്ങളിലെത്തിക്കാനും കഴിഞ്ഞു.

സ്വർണപ്പണയത്തിലെ വ്യത്യസ്തത 

ADVERTISEMENT

സ്വർണം എല്ലാവരുടെയും സ്വകാര്യ സമ്പാദ്യമാണ്. കഷ്ടപ്പാടിന്റെയും വിയർപ്പിന്റെയും കഠിനാദ്ധ്വാനത്തിന്റെയും വിലയുണ്ടതിന്. സ്ത്രീകളാണെങ്കിൽ വളരെ വൈകാരികമായാണ് സ്വർണാഭരണങ്ങളെ കാണുന്നത്. അതുകൊണ്ടു തന്നെ അവ നഷ്ടപ്പെടുന്നതു സഹിക്കാനാവില്ല. വളരെ അത്യാവശ്യം വരുമ്പോഴാണ് പലരും സ്വർണപ്പണയത്തെക്കുറിച്ച് ചിന്തിക്കുന്നത്. തങ്ങളുടെ പ്രയാസങ്ങൾ മാറുമ്പോൾ അതു തിരിച്ചെടുക്കാമെന്ന വിശ്വാസത്തിലാണ് പണയം വയ്ക്കുന്നതും. പണയം വയ്ക്കുന്ന സ്വർണാഭരണങ്ങൾ തിരിച്ചുകിട്ടുമെന്ന ഉറപ്പാണ് ഇവിടെ കൊശമറ്റം മുന്നോട്ട് വയ്ക്കുന്നത്. 

കുറഞ്ഞ പലിശ, കൂടുതൽ പണം, ഏറ്റവും വേഗത്തിൽ ഇടപാടുകൾ തുടങ്ങിയവ കൊശമറ്റത്തിന്റെ പ്രത്യേകതകളാണ്. തിരിച്ചടവിന് പരമാവധി സാവകാശം, ഗഡുക്കളായി അടയ്ക്കാനുള്ള സംവിധാനം എന്നു തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് ഞങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. ഒരു തവണ ബ്രാഞ്ചിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ പിന്നീട് ഓൺലൈനിലൂടെ ലോണെടുക്കുകയോ പലിശ അടയ്ക്കുകയോ ചെയ്യാം. 

എൻബിഎഫ്സി എന്ന നിലയിൽ ബാങ്കുകൾ, കോപറേറ്റിവ് സ്ഥാപനങ്ങൾ, മറ്റ് എൻബിഎഫ്സികൾ എന്നിവ ഉൾപ്പെടെയുള്ള സ്വർണപ്പണയ മേഖലയിൽ ഇടപാടുകാർക്ക് നിയമാനുസൃതമായി കിട്ടാവുന്ന പരമാവധി തുക ഏറ്റവും മിതമായ പലിശനിരക്കിൽ നൽകുകയും അതിനു പുറമേ ഒളിഞ്ഞിരിക്കുന്ന യാതൊരു സംഖ്യകളും മറ്റു ചാർജുകളുടെ രൂപത്തിലും മറ്റുമായി വാങ്ങാതെ പ്രവർത്തിക്കുന്നു എന്നത് കൊശമറ്റത്തിന്റെ ജനപ്രീതി വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. 

പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചര വരെയും ചില ബ്രാഞ്ചുകൾ രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടു വരെയും പ്രവർത്തിക്കുന്നു. ഇടപാടുകാർ വിശ്വസിച്ചേൽപ്പിക്കുന്ന സ്വർണ ഉരുപ്പടികൾ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും സുരക്ഷിതമായി മികച്ച നിലവാരമുള്ള സേഫുകളിലും സ്ട്രോങ്ങ് റൂമുകളിലും മാത്രം സൂക്ഷിക്കുകയും ചെയ്യുന്നതോടൊപ്പം ഓരോ ഉരുപ്പടികളും അവയുടെ വിപണി മൂല്യത്തിനൊത്തവണ്ണം ഇൻഷുർ ചെയ്യുന്നതിലും കൊശമറ്റം ശ്രദ്ധിക്കുന്നു. ഇതിനൊടൊപ്പം ആധുനിക സുരക്ഷാ ഉപകരണങ്ങളും സിസിടിവി നിരീക്ഷണ സംവിധാനങ്ങളും ഉള്ളതിനാൽ ഇടപാടുകാർക്ക് തങ്ങളുടെ ഉരുപ്പടികൾ സധൈര്യം കൊശമറ്റത്തിൽ പണയം വയ്ക്കാൻ സാധിക്കുന്നു.

പുതുതലമുറയുടെ സൗകര്യം അനുസരിച്ച് ഓൺലൈനായി പലിശയും മുതലും അടയ്ക്കാനുള്ള സൗകര്യം കൊശമറ്റം നടപ്പാക്കിയിട്ടുണ്ട്. ഇടപാടുകാർക്കു നേരിടുന്ന പരാതികളും ആവലാതികളും പരിഹരിക്കുന്നതിനായി എല്ലാ ശാഖകളിലും അതാത് ശാഖാ മേധാവികളുടെയും റീജനൽ സോണൽ മേധാവികളുടെയും സേവനങ്ങൾ ലഭ്യമാണ്.

ഓരോ ഇടപാടുകാരും വ്യത്യസ്തമായ ആവശ്യങ്ങൾക്കായിരിക്കും സ്വർണം പണയപ്പെടുത്തുന്നത് എന്ന തിരിച്ചറിവാണ് ഇടപാടുകാർക്ക് അനുയോജ്യമായ സ്കീമുകൾ ആവിഷ്കരിച്ചു അവരിലേക്ക് എത്തിക്കുന്നതിന് കൊശമറ്റത്തിന് പ്രേരണയായത്. ഇന്ന് ഏതൊരു വ്യക്തിക്കും അയാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് കൊശമറ്റം ഫിനാൻസിന്റെ ഏതൊരു ശാഖയിൽ  നിന്നും സ്വർണം പണയപ്പെടുത്തി കുറഞ്ഞ സമയത്തിനുള്ളിൽ പണവുമായി മടങ്ങാൻ സാധിക്കും.

ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിലും അവർക്ക് മികച്ച ട്രെയിനിംഗ് നൽകി മികച്ച പ്രഫഷണലുകളായി വളർത്തുന്നതിലും കൊശമറ്റം ശ്രദ്ധചെലുത്തുന്നു. ബാങ്കിങ് രംഗത്ത് ദീർഘകാലം പ്രവർത്തിച്ച് വിരമിച്ചവരും അതാത് മേഖലയിലെ പ്രഫഷണലുകളും കൊശമറ്റം ഗ്രൂപ്പിന്റെ പ്രധാന ചുമതലകൾ വഹിക്കുന്നു.

ദേശസാൽകൃത ബാങ്കുകളുടെ പ്രവർത്തന രീതിയിൽത്തന്നെ സുസജ്ജമായ ഡിവിഷനൽ, സോണൽ, റീജനൽ ഓഫിസുകളും അവ നിയന്ത്രിക്കാൻ മാനേജർമാരും, ഇന്റേണൽ ഓഡിറ്റിംഗ്, പണയ സ്വർണത്തിന്റെ ശുദ്ധി പരിശോധിച്ച് ഉറപ്പിക്കാനുള്ള വിദഗ്ധർ, വിവിധ സംസ്ഥാന പൊലീസ് സേനകളിൽ നിന്നു വിരമിച്ചെത്തിയവരെ ഉൾപ്പെടുത്തിയിട്ടുള്ള വിജിലൻസ് സംവിധാനം എന്നിവയും കൊശമറ്റം ഫിനാൻസിന്റെ പ്രത്യേകതകളാണ്. കൂടാതെ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം വഴിയും പ്രവർത്തനംമുന്നോട്ടു പോകുന്നു. 

ഉപയോക്താക്കൾതന്നെയാണ് സ്ഥാപനത്തിന്റെ പ്രധാന പരസ്യം. രാജ്യമെമ്പാടുമായി ഒട്ടനവധി ശാഖകളുള്ള മുൻനിര എൻബി.എഫ്.സികളിൽ ഒന്നാണ് കൊശമറ്റം. സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്നത് ഏറെയും സാധാരണക്കാരാണ്. ഇവർക്ക് ഉറ്റ സുഹൃത്തായൊരു സാമ്പത്തിക കൂട്ടാളി എന്ന നിലയിലാണ് കൊശമറ്റം പദ്ധതികൾ ആവിഷ്കരിക്കുന്നത്. വായ്പയുടെയും പലിശയുടെയും എല്ലാ വിവരങ്ങളും ഇടപാടുകാരോട് ആദ്യംതന്നെ വ്യക്തമാക്കും. മറഞ്ഞിരിക്കുന്ന ചെലവുകളോ അമിതമായ പലിശയോ ഈടാക്കില്ല. ഒരിക്കൽ ഞങ്ങളുടെ സേവനം ഉപയോഗിച്ചവർ തീർച്ചയായും വീണ്ടും ഞങ്ങളെ തേടി വരും.

ആധുനിക സേവനരംഗത്ത്

ന്യായമായ പലിശനിരക്കിൽ സ്വർണപ്പണയ വായ്പ ലഭ്യമാക്കുകയും കടപ്പത്രങ്ങൾ മുഖേന പണം സ്വരൂപിക്കുകയും ചെയ്യുന്ന കൊശമറ്റം ഫിനാൻസ് വിദേശനാണയ വിനിമയരംഗത്തും സാന്നിധ്യമുറപ്പിച്ചു. വിവിധ മണി ട്രാൻസ്ഫർ കമ്പനികളുടെ സേവനം കൊശമറ്റത്തിന്റെ എല്ലാ ശാഖകളിലും ലഭിക്കുന്നു. പ്രമുഖ ലൈഫ്, ജനറൽ ഇൻഷുറൻസ് കമ്പനികളുടെ കോർപറേറ്റ് ഏജന്റുമാണ് കൊശമറ്റം. വാഹന ഇൻഷുറൻസ്, തേർഡ് പാർട്ടി ഇൻഷുറൻസ്, മെഡിക്ലെയിം പോളിസി, അപകട ഇൻഷുറൻസ്, വിദേശയാത്ര ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങൾ ബ്രാഞ്ചുകൾ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. 

വിദേശനാണയ വിനിമയവും ഇതര സേവനങ്ങളും

വിദേശരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് നിയമാനുസൃതമായി നിമിഷങ്ങൾക്കകം പണം എത്തിക്കുവാൻ ഏഴ് വിദേശകമ്പനികളുമായി  ചേർന്നു പ്രവർത്തിച്ചു വരുന്നു. വിദേശനാണയ വിനിമയരംഗത്തും കൊശമറ്റം ഏറെ സജീവമാണ്.

മികച്ച എക്സ്ചേഞ്ച് നിരക്കിന്റെ ആനുകൂല്യത്താൽ വിദേശനാണയ വിനിമയം നടത്താൻ കേരളത്തിലെ തിരഞ്ഞെടുത്ത അറുപതിൽപ്പരം ശാഖകളിൽ സൗകര്യം നൽകിവരുന്നു. വിമാനയാത്ര ടിക്കറ്റുകളും അന്തർസംസ്ഥാന ബസ് യാത്ര ടിക്കറ്റുകളും കൊശമറ്റം ഫിനാൻസ് ശാഖകളിലൂടെ ലഭ്യമാണ്. സെൻട്രൽ ഡെപ്പോസിറ്ററി സർവീസ് ലിമിറ്റഡ് മെമ്പർ എന്ന നിലയ്ക്ക് ഇടപാടുകാർക്ക് ഡിമാറ്റ് (D MAT) അക്കൗണ്ടുകൾ തുടങ്ങുന്നതിന് കൊശമറ്റം സൗകര്യം ഒരുക്കിയിട്ടുണ്ട്. പാൻകാർഡ് സേവനങ്ങൾ ബ്രാഞ്ചിൽ ലഭ്യമാണ്.

കാറ്റിൽ നിന്ന് വൈദ്യുതി  

വർധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾക്ക് പ്രകൃതിയോട് ഇണങ്ങിയ പ്രതിവിധിയാണ് ഇതിലൂടെ ലഭിക്കുന്നത്. കാറ്റിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഇടുക്കിയിലെ രാമക്കൽമേട്ടിലാണ് കൊശമറ്റം കാറ്റാടികൾ സ്ഥാപിച്ചിട്ടുള്ളത്. ഉൽപാദിപ്പിക്കുന്ന വൈദ്യുതി കേരള വൈദ്യുതി ബോർഡി്ന്  കരാർ പ്രകാരം നൽകി വരുന്നു.  ഭാവിയിലെ ഊർജ പ്രതിസന്ധി പരിഹരിക്കാൻ ഒരു കൈത്താങ്ങ് എന്ന നിലയിലാണ് കാറ്റിൽനിന്നുള്ള വൈദ്യുതി ഉൽപാദനരംഗത്തേക്ക് പ്രവേശിച്ചത്. പാരമ്പര്യേതര ഊർജോൽപാദന രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും വരുംതലമുറയെ ഇതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയുമാണ് ലക്ഷ്യം. 

കൃഷി, ഫാം ടൂറിസം മേഖല

ഇടുക്കി ജില്ലയിൽ ഏലം കൃഷിക്ക് അനുയോജ്യമായ വണ്ടൻമേട്ടിലാണ് കൊശമറ്റം ഏലം, കാപ്പി തുടങ്ങിയ വിളകളുടെ തോട്ടം സജ്ജമാക്കിയിരിക്കുന്നത്. കൃഷിക്ക് അപ്പുറമായി സമീപകാലത്തു നടത്തിയ നീക്കമാണ് ആട് വളർത്തൽ രംഗത്തേത്. അത്യാധുനിക സജ്ജീകരണങ്ങളുമായി കോട്ടയത്തിന്റെ പരിസരത്ത് സ്ഥാപിതമായ ജെം ഗോട്ട് ഫാം എന്ന സംരംഭം. സസൂക്ഷ്മം തിരഞ്ഞെടുത്ത ആടുകളും അവയ്ക്കുള്ള കൂടുകളും ഈ ഫാമിന്റെ പ്രത്യേകതയാണ്. കാർഷിക മേഖലയുടെ വികാസത്തിനും ഉന്നമനത്തിനും ഉതകുന്ന രീതിയിലാണ് ഇത് നടപ്പാക്കുന്നത്. യുവതലമുറയിലേക്ക് കാർഷിക സന്ദേശം കൂടുതൽ എത്തിക്കാൻ ഫാം ടൂറിസത്തിനാകുമെന്ന് പ്രതീക്ഷ. ഏലം, കാപ്പി എസ്റ്റേറ്റുകൾ സ്വന്തമായുള്ളതുകൊണ്ട് തന്നെ കൊശമറ്റം ഗ്രൂപ്പിന് ഫാം ടൂറിസം നന്നായി ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും കഴിയുന്നുണ്ട്. ഇതൊടൊപ്പം തന്നെ കായൽ ടൂറിസം പദ്ധതിക്കും ശ്രമം നടത്തുന്നുണ്ട്.

ആരോഗ്യ പരിപാലനം 

മുൻകരുതലാണ് ചികിത്സയെക്കാൾ നല്ലതെന്ന സിദ്ധാന്തം അനുസരിച്ച് ആരോഗ്യ രംഗത്തും തങ്ങളുടെ സാന്നിധ്യം കൊശമറ്റം ഉറപ്പാക്കിയിട്ടുണ്ട്. തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് പായുന്ന ആധുനിക ജനത കൊശമറ്റത്തിന്റെ ഈ സംരംഭങ്ങളെ രണ്ടു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. ക‍ൃത്യതയാർന്ന റിസൽട്ടുകൾ നൽകാനുള്ള എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു.  കുറഞ്ഞ ചെലവിലുള്ള പരിശോധനാ പാക്കേജുകൾ വഴി ആരോഗ്യ പരിശോധനകൾ നടത്തി രോഗങ്ങൾക്ക് കീഴ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ സാധാരണക്കാർക്ക് സാധിക്കുന്നു.

റിയൽ എസ്റ്റേറ്റ് രംഗത്തെ മുന്നേറ്റം  

റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് രംഗത്തും വ്യക്തമായ സാന്നിധ്യമാകാൻ കൊശമറ്റം ഗ്രൂപ്പിന് സാധിച്ചിട്ടുണ്ട്. കോട്ടയം പട്ടണത്തിൽ ആധുനിക ശൈലിയിലുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിക്കൊണ്ട് കൊശമറ്റം പടുത്തുയർത്തിയിട്ടുള്ള വ്യാപാര സമുച്ചയങ്ങൾ നഗരവികസനത്തിനും ജനങ്ങൾക്ക് പ്രയോജനപ്രദമായ പല സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും കാരണമായിക്കഴിഞ്ഞു. പരോക്ഷമായി തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനും ഇതുവഴി സാധിച്ചു.

പഞ്ചനക്ഷത്ര ഹോട്ടൽ

അക്ഷര നഗരിക്കൊരു തിലകക്കുറിയായി മാറുന്ന കൊശമറ്റം ഗ്രൂപ്പിന്റെ സ്വപ്ന പദ്ധതിയാണ് പഞ്ചനക്ഷത്ര ഹോട്ടൽ. എല്ലാവിധ സൗകര്യങ്ങളും സുരക്ഷകളും മുൻനിർത്തിയാകും കൊശമറ്റത്തിന്റെ പഞ്ചനക്ഷത്ര ഹോട്ടൽ. ഇതിനോടനുബന്ധമായി കൺവെൻഷൻ സെന്ററും ഉണ്ട്. 

കോട്ടയത്തെത്തുന്ന വിദേശികളും, വിനോദ സഞ്ചാരികളുമെല്ലാം താമസ സൗകര്യത്തിന് മറ്റ് സ്ഥലങ്ങളെയാണ് ആശ്രയിക്കുന്നത്. കടൽ കടന്നും കോട്ടയത്തിന്റെ പെരുമ എത്തിക്കുന്ന തരത്തിലാകും ഹോട്ടൽ സമുച്ചയത്തിന്റെ നിർമാണം. നഗര ഹൃദയത്തിൽ തന്നെ കൊശമറ്റം ഗ്രൂപ്പ് സ്ഥലം സ്വന്തമാക്കി പണികൾ പൂർത്തീകരിച്ചിട്ടുണ്ട്.

ജീവനക്കാരുടെ പ്രഫഷണലിസം

സ്ഥാപനത്തിന്റെ പ്രഫഷണലിസം കൊശമറ്റത്തെ മറ്റ് സ്ഥാപനങ്ങളിൽനിന്നു വേറിട്ടു നിർത്തുന്ന പ്രധാന ഘടകമാണ്. ഹ്യൂമൻ റിസോഴ്സസ് പരിശീലനമാണ് ഇതിന് സഹായിക്കുന്നത്. സാമ്പത്തിക രംഗത്തെ മാറ്റങ്ങളും ഇടപാടുകാരോടുള്ള പെരുമാറ്റവും സംബന്ധിച്ച പരിശീലനത്തിന് മുപ്പത്തിഅഞ്ചോളം വിദഗ്ധരാണ് സ്ഥാപനത്തിലുള്ളത്.വനിതാ ശാക്തീകരണത്തിന് പ്രാമുഖ്യം നൽകുന്ന സ്ഥാപനമാണ് കൊശമറ്റം ഫിനാൻസ്. സ്ഥാപനത്തിലെ ജീവനക്കാരിൽ 75 ശതമാനവും വനിതകളാണ്. മികച്ച ട്രയിനിങിലൂടെ വനിതകളുടെ കഴിവുകളെ തേച്ചുമിനുക്കി സ്ഥാപനത്തിലെ ഉയർന്ന തസ്തികകളിൽ വരെ എത്താൻ പ്രാപ്തരാക്കുന്നു. തൊഴിൽ രംഗത്ത് വനിതകളുടെ മുന്നേറ്റത്തിലൂടെ കുടുംബ ഭദ്രതയും സാമൂഹിക ഉന്നമനവുമാണ് കൊശമറ്റം ഫിനാൻസ് ലക്ഷ്യമിടുന്നത്

കാരുണ്യവും കരുതലും

മനുഷ്യന്റെ വിഷമങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാനും സഹായിക്കാനും കഴിയുന്നവരാണ് യഥാർഥ ഇൗശ്വര വിശ്വാസിയെന്നും സഹായമഭ്യർഥിച്ച് മുന്നിൽ വരുന്നവരെ വെറും കൈയോടെ മടക്കി അയയ്ക്കരുതെന്നും തന്റെ പിതാവാണ് ചെറുപ്പത്തിലേ പറഞ്ഞത്. അന്നു മുതൽ ഇന്നുവരെ തന്റെ മുന്നിൽ വിഷമതകളുമായി വരുന്നവരെ മടക്കിയയച്ചിട്ടില്ല. അത്തരക്കാരുടെ പ്രാർഥനയും അനുഗ്രഹങ്ങളുമാകാം വിജയങ്ങൾ സമ്മാനിക്കുന്നത്. ഇതോടൊപ്പംതന്നെ സാമ്പത്തിക പരാധീനതയുള്ള സ്കൂളുകളുടെ പുനരുദ്ധാരണം, മെഡിക്കൽ ക്യാമ്പ്, ചികിൽസാ സഹായങ്ങൾ എന്നിവ സാമൂഹിക സംഘടനകൾ വഴി നടത്തുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ സഹായങ്ങളാണ് ഇതിലൂടെ സമൂഹത്തിന് ലഭ്യമാക്കിയത്. ചാരിറ്റബിൾ ട്രസ്റ്റ് മുഖേന സേവന പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ സാമൂഹിക സാംസ്കാരിക, കായിക രംഗത്തും മുന്നോട്ട് നയിക്കുന്നത്. 

കൊശമറ്റത്തിന്റെ മാത്രം പ്രത്യേകത

പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പു വരുത്തുന്നു. ഇടപാടുകാർക്ക് ആവശ്യമായ സേവനങ്ങൾ താമസം കൂടാതെ നൽകാൻ മാനേജ്മെന്റും ജീവനക്കാരും എപ്പോഴും ശ്രമിക്കുന്നു. പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽനിന്ന് വിരമിച്ചവരും ഇൗ മേഖലയെപ്പറ്റി പാണ്ഡിത്യമുള്ളവരുമാണ് ശാഖാ ജീവനക്കാരിൽ ഏറെ. 

ബാങ്കിംഗ് ഇടപാടുകളിൽ പ്രവർത്തന പരിചയവും പ്രഫഷണലിസവും ഇഴചേർക്കാൻ ഇതിലൂടെ സാധിക്കുന്നു. സ്ഥാപനത്തിന്റെ വളർച്ച ഇടപാടുകാരുടെയും ജീവനക്കാരുടെയും ഉന്നതി കൂടിയാകണമെന്ന് കരുതലുമുണ്ട്.

വിജയരഹസ്യം 

കേവലം കച്ചവട മനോഭാവത്തിൽ നിന്നുമാറി ഒരു സേവനമെന്ന നിലയിലുള്ള സമീപനമാണ് ഇടപാടുകാരോട് സ്ഥാപനത്തിനുള്ളത്. ഉപയോക്താക്കൾ നൽകുന്ന പിന്തുണയുടെ അടിസ്ഥാനത്തിൽ, കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിനായി, ഇന്ത്യ മുഴുവൻ കൊശമറ്റത്തിന്റെ സേവനം എത്തിക്കാനുള്ള തയാറെടുപ്പിലാണ്. 

ബിഎസ്ഇ മുഖേന കൊശമറ്റം ഫിനാൻസ് 19 തവണ കടപ്പത്ര സമാഹരണം നടത്തി. ഇരുപതാമത്തേത് നടന്നു കൊണ്ടിരിക്കുന്നു.  ‌ഈ പബ്ലിക്ക് ഇഷ്യുവിലെല്ലാം ഇന്ത്യ ഒട്ടാകെ ലഭിച്ച പ്രതികരണം മാത്രം മതി ജനങ്ങൾക്ക് കൊശമറ്റത്തിലെ വിശ്വാസം മനസ്സിലാക്കാൻ. കുടുംബപ്പേര് തന്നെയാണ് ബിസിനസ് ഗ്രൂപ്പിനും നൽകിയിരിക്കുന്നത്. കുടുംബത്തിന്റെ പേരിന് കളങ്കം വരുന്നതൊന്നും തന്നെ ഉണ്ടാവരുതെന്ന ഉറ‍ച്ച തീരുമാനമാണ് വിജയ രഹസ്യവും. 

കൊശമറ്റത്തിന്റെ വിജയമുദ്ര

പാരമ്പര്യവും വിശ്വാസ്യതയുമാണ് കൊശമറ്റം ഗ്രൂപ്പിനെ വിജയത്തിലേക്കു നയിക്കുന്നത്. ഓരോ ബ്രാഞ്ചിലും എംഡി. അടക്കമുള്ളവരുടെ ഫോൺ നമ്പരുകളും ഇമെയിൽ ഐഡിയും പ്രദർശിപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ പരാതി പരിഹാര സെല്ലിന്റെ പ്രവർത്തനങ്ങളും മികച്ചതാണ്. ജീവനക്കാരുടെ പെരുമാറ്റം ഉൾപ്പെടെ ഏതു തരം പരാതിയും ബ്രാഞ്ച് മാനേജർ മുതൽ എം.ഡി. വരെയുള്ളവർക്കു നൽകാം.

ഇന്ത്യയിൽ എല്ലായിടത്തും  

അടുത്ത അഞ്ച് വർഷം കൊണ്ട് ഇന്ത്യയിൽ എല്ലായിടത്തും അടിത്തട്ടിലേക്ക് ഇറങ്ങിയ സാന്നിധ്യം ഉറപ്പാക്കാനാണ് കൊശമറ്റത്തിന്റെ ലക്ഷ്യം. ഇപ്പോൾത്തന്നെ ഇന്ത്യയിൽ എല്ലായിടത്തും കൊശമറ്റത്തിന്റെ സാന്നിധ്യമുണ്ട്. 

ഇത് കൂടുതൽ താഴെത്തട്ടിലേക്ക് എത്തിക്കും. ഓരോ പ്രദേശത്തും അതത് സ്ഥലങ്ങളില്‍ നിന്നുള്ളവർക്ക് തന്നെയാണ് കൊശമറ്റം ജോലി നൽകുന്നത്. ഇത് സാമൂഹികമായ ഒരു കടമ നിർവഹിക്കൽ കൂടിയാണ്. കൂടുതൽ വിവരങ്ങൾക്ക്:

Kosamattam Finance

http://www.kosamattam.com/

Email-info@kosamattam.com

Phone 0481-2586400

Mob  9496000339

English Summary : Success Story of Kosamattam

DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.