. തുര്‍ക്കിയില്‍ വന്‍ സ്വര്‍ണ്ണ നിധി നിക്ഷേപം കണ്ടെത്തി. മൊത്തം 99 ടണ്ണോളം ഭാരം വരുന്ന സ്വര്‍ണ്ണ നിധിയാണ്‌ തുര്‍ക്കിയില്‍ യാദൃശ്ചികമായി കണ്ടെത്തിയിരിക്കുന്നത്‌. ഈ സ്വര്‍ണ്ണ നിക്ഷേപത്തിന്റെ മൂല്യം ഏകദേശം 6 ബില്യണ്‍ യുഎസ്‌ ഡോളര്‍ അഥവ 44,000 കോടി രൂപ വരുമെന്നാണ്‌ കണക്കാക്കുന്നത്‌. അതായത്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുര്‍ക്കിയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തി. മൊത്തം 99 ടണ്ണോളം ഭാരം വരുന്ന സ്വര്‍ണ നിധിയാണ്‌ തുര്‍ക്കിയില്‍ യാദൃശ്ചികമായി കണ്ടെത്തിയിരിക്കുന്നത്‌. ഈ സ്വര്‍ണ നിക്ഷേപത്തിന്റെ മൂല്യം ഏകദേശം 6 ബില്യണ്‍ യുഎസ്‌ ഡോളര്‍ അഥവ 44,000 കോടി രൂപ വരുമെന്നാണ്‌ കണക്കാക്കുന്നത്‌. അതായത്‌, ചില രാജ്യങ്ങളുടെ നിലവിലെ ജിഡിപിയേക്കാള്‍ (മൊത്തം ആഭ്യന്തര ഉത്‌പദാനം ) കൂടുതല്‍ വരും തുര്‍ക്കിയില്‍ കണ്ടെത്തിയിരിക്കുന്ന ഈ സ്വര്‍ണ്ണ നിക്ഷേപത്തിന്റെ മൂല്യം .

ജിഡിപിയേക്കാള്‍ ഉയര്‍ന്ന മൂല്യം

ADVERTISEMENT

തുര്‍ക്കിയില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന സ്വര്‍ണ നിക്ഷേപത്തിന്റെ മൂല്യവുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ വളരെ ചെറുതാണ്‌ ലോകത്തെ പല രാജ്യങ്ങളുടെയും ജിഡിപി.

നിലവില്‍ കണ്ടെത്തിയിരിക്കുന്ന സ്വര്‍ണ നിക്ഷേപത്തിന്റെ മൂല്യം ഏകദേശം 6 ബില്യണ്‍ ഡോളര്‍ വരുമെന്നാണ്‌ കണക്കാക്കുന്നത്‌ അതേസമയം മാലിദ്വീപിന്റെ നിലവിലെ ജിഡിപി 4.87 ബില്യണ്‍ ഡോളര്‍ ആണ്‌. അതുപോലെ ലൈബീരിയുടെ ജിഡിപി 3.29 ബില്യണ്‍ ഡോളറും ഭൂട്ടാന്റെ ജിഡിപി 2.53 ബില്യണ്‍ ഡോളറും ആണ്‌. ഈ സമ്പദ്‌വ്യവസ്ഥകള്‍ ഏല്ലാം തുര്‍ക്കിയിലെ പുതിയ നിധിയുടെ മൂല്യത്തെ അപേക്ഷിച്ച്‌ ചെറുതാണ്‌. അതേ പോലെ ലെസത്തോ, മൗറിടാനിയ, മോണ്ടിനെഗ്രോ ബാര്‍ബഡോ, ഗുയാനോ തുടങ്ങി പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയേക്കാള്‍ വലുതാണ്‌ തുര്‍ക്കിയില്‍ കണ്ടെത്തിയ സ്വര്‍ണ്ണ നിധി നിക്ഷേപത്തിന്റെ മൂല്യം.

ADVERTISEMENT

എവിടെയാണ്‌ സ്വര്‍ണ്ണ നിധി കണ്ടെത്തിയത്‌ ?

സോഗൂട്ടിന്റെ മധ്യ പടിഞ്ഞാറന്‍ പ്രദേശത്താണ്‌ നിധി കണ്ടെത്തിയിരിക്കുന്നത്‌. തുര്‍ക്കിയിലെ അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ്‌ കോര്‍പറേറ്റീവിന്റെ തലവനായ ഫഹ്രൈറ്റിന്‍ പൊയ്‌റാസും വളം നിര്‍മ്മാണ കമ്പനിയായ ഗുബെര്‍ട്ടാസും ചേര്‍ന്നാണ്‌ നിധി കണ്ടെത്തിയിരിക്കുന്നത്‌. വന്‍ സ്വര്‍ണ നിധി നിക്ഷേപം കണ്ടെത്തിയതായി സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ അനഡോലുവും സ്ഥിരീകരിച്ചിട്ടുണ്ട്‌. കോടതി ഉത്തരവിനെ തുടര്‍ന്ന്‌ മറ്റൊരു കമ്പനിയില്‍ നിന്നും 2019 ല്‍ ആണ്‌ ഗുബെര്‍ട്ടാസ്‌ കമ്പനി ഈ ഖനി പ്രദേശം നേടിയെടുത്തത്‌. നിലവില്‍ കണ്ടെത്തിയിരിക്കുന്ന ഈ ശേഖരം രണ്ട്‌ വര്‍ഷത്തിനുള്ളില്‍ ഖനനം ചെയ്‌ത്‌ എടുക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഇത്‌ തുര്‍ക്കിയുടെ സമ്പദ്‌വ്യവസ്ഥയെ വളരെ അധികം സഹായിക്കുമെന്നാണ്‌ കരുതുന്നത്‌.

ADVERTISEMENT

38 ടണ്‍ സ്വര്‍ണം ഉത്‌പാദിപ്പിച്ചു കൊണ്ട്‌ ഈ വര്‍ഷം ടര്‍ക്കി റെക്കോഡ്‌ നേട്ടം കൈവരിച്ചിരുന്നു. അടുത്ത അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ വാര്‍ഷിക സ്വര്‍ണ്ണ ഉത്‌പാദനം 100 ടണ്‍ ആയി ഉയര്‍ത്താനാണ്‌ രാജ്യം ലക്ഷ്യമിടുന്നത്.

English Summary : Huge Quantity of Gold in Turkey