കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സ്വപ്‌ന പദ്ധതിയാണ് 15 വര്‍ഷം പഴക്കമുള്ള വണ്ടികള്‍ സ്‌ക്രാപ്പാക്കി മാറ്റുക എന്നുള്ളത്. ഇങ്ങനെയുള്ള സ്‌ക്രാപ്പ് വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് അസംസ്‌കൃത ഉത്പന്നങ്ങളായി നല്‍കുക. കുറഞ്ഞ വിലയില്‍ സ്റ്റീലും മറ്റ് ഉത്പന്നങ്ങളും രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സ്വപ്‌ന പദ്ധതിയാണ് 15 വര്‍ഷം പഴക്കമുള്ള വണ്ടികള്‍ സ്‌ക്രാപ്പാക്കി മാറ്റുക എന്നുള്ളത്. ഇങ്ങനെയുള്ള സ്‌ക്രാപ്പ് വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് അസംസ്‌കൃത ഉത്പന്നങ്ങളായി നല്‍കുക. കുറഞ്ഞ വിലയില്‍ സ്റ്റീലും മറ്റ് ഉത്പന്നങ്ങളും രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്നതോടെ പുതിയവയുടെ വില കുറയും. ഒപ്പം പഴയ വാഹനം സ്‌ക്രാപ്പാക്കാന്‍ നല്‍കിയ ഉടമയ്ക്ക് പുതിയ വണ്ടിയ്ക്ക് സബ്‌സിഡിയും നല്‍കും. ഇതാണ് മന്ത്രാലയം ലക്ഷ്യമിടുന്ന സ്‌ക്രാപ്പിങ് പോളിസിയുടെ ഏകദേശ രൂപം.

കഴിഞ്ഞ ദിവസം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി സ്‌ക്രാപ്പിങ് നയത്തിന് ഉടന്‍ അനുമതി ലഭിച്ചേക്കുമെന്ന സൂചന നല്‍കിയിരുന്നു. നയം അംഗീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ ചെലവ് കുറഞ്ഞ വാഹന നിര്‍മാണ ഹബ് ആയി രാജ്യം മാറുമെന്നാണ് പ്രതീക്ഷ. 1.45 ലക്ഷം കോടി രൂപയുടെ കയറ്റുമതി അടക്കം മൊത്തം 4.5 ലക്ഷം കോടി യുടെ വിറ്റുവരവുള്ള മേഖലയാണ് വാഹന നിര്‍മ്മാണം.

ADVERTISEMENT

25,000 കോടി നേട്ടം

ഇതിന് നേട്ടം പലതാണ്.കേന്ദ്രസര്‍ക്കാരിന് നേട്ടം ഈ മേഖലയില്‍ ഒരു വര്‍ഷം ഇറക്കുമതി ചെയ്യുന്ന ഇരുമ്പ് വിലയായ 25,000 കോടി രൂപ പൂര്‍ണമായും ലാഭിക്കാനാവുമെന്നാണ് വിലയിരുത്തല്‍.

ADVERTISEMENT

പരിസ്ഥിതി ക്ലിയര്‍

പരിസ്ഥിതി പ്രശ്്മാണ് മറ്റൊന്ന്. വീടിനോട് ചേര്‍ന്നും പൊലീസ് സ്റ്റേഷനുകളിലും എക്സൈസ് കേന്ദ്രങ്ങളിലും പൊതു നിരത്തുകളിലും  നൂറുകണക്കിന് വാഹനങ്ങളുടെ അസ്ഥിപഞ്ചരങ്ങളാണുള്ളത്. പദ്ധതി നടപ്പാകുന്നതോടെ ഇതിന് ശാശ്വത പരിഹാരമാകും.

ADVERTISEMENT

പുതിയ വണ്ടിക്ക് കിഴിവ്

ഉപഭോക്താക്കള്‍ക്ക് പഴയ വാഹനങ്ങള്‍ പറമ്പില്‍ നിന്ന് ഒഴിവാകും. അതിന് പണവും കിട്ടും. നിലവില്‍ ടൂ, ത്രീ, ഫോര്‍ വീലറുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും ഇരുമ്പ് വില എന്നാല്‍ കൃത്യതയില്ല. കിട്ടുന്നത് വാങ്ങി വണ്ടി ഒഴിവാക്കുകയാണ് ചെയ്യുന്നത്. പുതിയ സംവിധാനം വന്നാല്‍ ഇതിനെല്ലാം വ്യവസ്ഥ വരും.

വാഹന്‍ പോര്‍ട്ടല്‍

വാഹന്‍ പോര്‍ട്ടലിന്റെ സഹായത്തോടെയാകും സംവിധാനം പ്രവര്‍ത്തിക്കുക. കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വാഹന്‍ പോര്‍ട്ടലില്‍ ഡീറെജിസ്റ്റര്‍ ചെയ്യുക.

English Summary : Details of Scrap Policy by Central Government