ബൈജൂസ് ആപ് ഓഹരി വിപണിയിലേക്ക് ചുരുങ്ങിയ കാലം കൊണ്ട് വന്‍ വളര്‍ച്ച നേടി ആഗോള ബ്രാന്‍ഡായി ഉയര്‍ന്ന എഡ്യൂകേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പ് ബൈജൂസ് ആപ്പ് ഓഹരി വിപണിയിലേക്ക്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഐ പി ഒ യിലേക്ക് കടക്കമുമെന്നാണ് സൂചനകള്‍. കമ്പനിയെ വളര്‍ച്ചയുടെ പാതയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുരുങ്ങിയ കാലം കൊണ്ട് വന്‍ വളര്‍ച്ച നേടി ആഗോള ബ്രാന്‍ഡായി ഉയര്‍ന്ന എഡ്യൂകേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പ് ബൈജൂസ് ആപ്പ് ഓഹരി വിപണിയിലേക്ക്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഐ പി ഒ യിലേക്ക് കടക്കുമെന്നാണ് സൂചനകള്‍. കമ്പനിയെ വളര്‍ച്ചയുടെ പാതയില്‍ സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായി വിപണിയുടെ ശരിയായ സമയത്ത് ഐ പി ഒ യിലേക്ക് പോകുമെന്ന് കമ്പനിയുടെ സഹ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. തിരക്കില്ലാത്തതിനാല്‍ 18-24 മാസത്തെ സമയം ഇതിനായി എടുത്തേക്കാം.

മത്സര പരീക്ഷാ രംഗത്ത് സാനിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആകാശ് എഡ്യൂക്കേഷന്‍ സര്‍വീസ് ലിമിറ്റഡിനെ ബൈജൂസ് ഏറ്റെടുത്തത് കഴിഞ്ഞ ആഴ്ചയാണ്. 7,300 കോടി രൂപയുടെ ഏറ്റെടുക്കലായിരുന്നു ഇത്. ബൈജൂസ് ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് വലുത്. ഓണ്‍ലൈന്‍-ഓഫ് ലൈന്‍ രംഗങ്ങളില്‍ ഒരു പോലെ മുന്നേറുന്ന ഹൈബ്രിഡ് മോഡല്‍ ലക്ഷ്യമിട്ടായിരുന്നു ഏറ്റെടുക്കല്‍.

ADVERTISEMENT

രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ബൈജൂസ് ആപില്‍ വിവിധ ഗ്ലോബല്‍ കമ്പനികള്‍ ഇതിനകം തന്നെ വലിയ തോതില്‍ നിക്ഷേപമിറക്കിയിട്ടുണ്ട്. 2015 ല്‍ തുടങ്ങിയ ബൈജൂസ് ആപ്പ് 80 ദശലക്ഷം കുട്ടികള്‍ പഠനത്തിനായി ഉപയോഗിക്കുന്നുണ്ട്. 2020 ലോക്ഡൗണ്‍ കാലത്ത് 4.5 കോടി പുതിയ കുട്ടികള്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ചു.

English Summary : Byjus App Going for IPO