ഭൂമിയിലെ അതിസമ്പന്നന്റെ സിംഹാസനം ഇനി ഫ്രഞ്ചു പൗരനായ ബർണാർഡ് അർനോൾടിനു സ്വന്തം. അതിസമ്പന്നരുടെ പട്ടികയിലെ അമേരിക്കൻ ആധിപത്യം അവസാനിപ്പിച്ചു കൊണ്ടാണ് 190.1 ബില്യൻ ഡോളർ മൊത്ത മൂല്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവിയിലേക്ക് ബർണാർഡ് അർനോൾട് ചുവട് വെച്ചത്. രണ്ടു പതിറ്റാണ്ടുകളായി

ഭൂമിയിലെ അതിസമ്പന്നന്റെ സിംഹാസനം ഇനി ഫ്രഞ്ചു പൗരനായ ബർണാർഡ് അർനോൾടിനു സ്വന്തം. അതിസമ്പന്നരുടെ പട്ടികയിലെ അമേരിക്കൻ ആധിപത്യം അവസാനിപ്പിച്ചു കൊണ്ടാണ് 190.1 ബില്യൻ ഡോളർ മൊത്ത മൂല്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവിയിലേക്ക് ബർണാർഡ് അർനോൾട് ചുവട് വെച്ചത്. രണ്ടു പതിറ്റാണ്ടുകളായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയിലെ അതിസമ്പന്നന്റെ സിംഹാസനം ഇനി ഫ്രഞ്ചു പൗരനായ ബർണാർഡ് അർനോൾടിനു സ്വന്തം. അതിസമ്പന്നരുടെ പട്ടികയിലെ അമേരിക്കൻ ആധിപത്യം അവസാനിപ്പിച്ചു കൊണ്ടാണ് 190.1 ബില്യൻ ഡോളർ മൊത്ത മൂല്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവിയിലേക്ക് ബർണാർഡ് അർനോൾട് ചുവട് വെച്ചത്. രണ്ടു പതിറ്റാണ്ടുകളായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയിലെ അതിസമ്പന്നന്റെ സിംഹാസനം ഇനി ഫ്രഞ്ചു പൗരനായ ബർണാർഡ് അർനോൾടിനു സ്വന്തം. അതിസമ്പന്നരുടെ പട്ടികയിലെ അമേരിക്കൻ ആധിപത്യം അവസാനിപ്പിച്ചു കൊണ്ടാണ് 190.1 ബില്യൻ ഡോളർ മൊത്ത മൂല്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവിയിലേക്ക് ബർണാർഡ് അർനോൾട് ചുവട് വെച്ചത്. രണ്ടു പതിറ്റാണ്ടുകളായി അമേരിക്കയിലെ സാങ്കേതിക ഭീമന്മാർ കൈയടക്കി വച്ചിരുന്ന സ്ഥാനം LVMH എന്ന ഫാഷൻ സാമ്രാജ്യത്തിന്റെ അധിപന് സ്വന്തമാകുമ്പോൾ നിറവേറ്റപ്പെടുക ഒരു ആജീവനാന്ത സ്വപ്നം കൂടിയാണ്.. ഫ്രാൻസിനുമപ്പുറത്തേക്ക് ആഗോളതലത്തിലേക്ക് തന്റെ ഫാഷൻ സാമ്രാജ്യത്തിന്റെ വാതിലുകൾ തുറന്നിടുക. വിറ്റുവരവിൽ തന്നേക്കാൾ ബഹുദൂരം മുന്നിൽ നിൽക്കുന്ന മൈക്രോസോഫ്റ്റിനെ പിന്നിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബർണാർഡ് അർനോൾടിന്റെ ഒരോ നീക്കവും.

ആഢംബരമെന്നാൽ LVMH

ADVERTISEMENT

65 രാജ്യങ്ങളിലായി 4560 ഷോറൂമുകൾ. ലേഡി ഗാഗ, എമ്മാ സ്റ്റോൺ തുടങ്ങി ഗ്ലോബൽ സെലിബ്രിറ്റികളുടെ ഇഷ്ട ബ്രാൻഡാണ് LVMH എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന നൂറോളം ബ്രാൻഡുകളുടെ സമുച്ചയമായ ലൂയിസ് വ്യൂട്ടൻ മോട്ട് ഹെൻസി.  വസ്ത്രങ്ങൾ, ആഭരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ചെരുപ്പ്, ബാഗുകൾ, പേഴ്സ്, ആക്സസറീസ് തുടങ്ങി നൂറുകണക്കിനു വസ്തുക്കളാണ് LVMH ന്റെ അഞ്ചു ഡിവിഷനുകളിലൂടെ ലഭിക്കുക. ലോകത്തിനു പുതുപുത്തൻ ഫാഷൻ സങ്കൽപങ്ങൾ നൽകിയ ഈ നീളൻ ബ്രാൻറിനെ നയിക്കുന്ന ബർണാർഡ് അർനോൾട്ട് ആരാണ്? 2020 മാർച്ചിൽ 76 ബില്യൻ ഡോളർ മാത്രം മൊത്ത മൂല്യമുണ്ടായിരുന്നിടത്തു നിന്ന് , കോവിഡ് ഭീഷണി മറികടന്ന് കേവലം ഒരു വർഷം കൊണ്ട് 196.1 ബില്യൻ ഡോളറിലേക്ക് സമ്പാദ്യം വർധിപ്പിക്കാനായെങ്കിൽ  അതിന്റെ പിന്നിൽ പിഴക്കാത്ത ചില കണക്കുകൂട്ടലുണ്ട്. ' കഴിയില്ല' എന്നൊരു വാക്ക് അയാളുടെ നിഘണ്ടുവിലില്ല. എന്തു വില കൊടുത്തും ഏതു തടസങ്ങൾ മറികടന്നും ആഗ്രഹിച്ചതു സ്വന്തമാക്കും. 

കളി ഓഹരി കൊണ്ട്, വീഴ്ത്തിയത് ജെഫ് ബെസോസിനെ

കഴിഞ്ഞ വാരം തിങ്കൾ മുതൽ വെള്ളി വരെയുള്ള അഞ്ചു ദിവസങ്ങൾക്കുള്ളിൽ മൂന്നു തവണയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ജെഫ് ബെസോസിനെ പിന്തള്ളി അർണോൾട് കിരീടം സ്വന്തമാക്കിയത്. ഇരുകൂട്ടരുടെയും കമ്പനികളുടെ ഓഹരി വിലയിലുണ്ടായ ഏറ്റക്കുറച്ചിലുകളാണ് ശക്തമായ മൽസരത്തിനു വഴിയൊരുക്കിയത്. ആഴ്ചയുടെ ആദ്യ ദിവസത്തിൽ  അർനോൾടിന്റെ ഓഹരി വില 1 % ഉയർന്ന് ജെഫിനേക്കാളും 300 ബില്യൻ ഡോളർ അധികം നേട്ടമുണ്ടാക്കിക്കൊണ്ട് അർനോൾട് ഒന്നാം സ്ഥാനത്തെത്തി. പക്ഷേ ഈ ഒന്നാം സ്ഥാനത്തിന് അൽപായുസ്സേ ഉണ്ടായിരുന്നുള്ളു. ന്യൂയോർക്കിൽ വിപണി തുറന്നതോടെ ആമസോണിന്റെ ഷെയർ വില കുതിച്ചു. അർണോൾടിനെ പിന്തള്ളി ജെഫ് ബെസോസ് വീണ്ടും ഒന്നാമതെത്തി. ചൊവാഴ്ച ഇതേ അനുഭവം ഒരിക്കൽ കൂടി ആവർത്തിച്ചു. ജെഫ് ബെസോസിനേക്കാളും സമ്പന്നനായി അർണോൾട് ദിവസം തുടങ്ങി. ന്യൂയോർക്കിൽ വിപണി തുറന്നപ്പോൾ ആമസോൺ തിരിച്ചു കയറി. ബുധനാഴ്ച അർണോൾടിന്‌ അൽഭുതത്തിന്റെ ദിവസമായിരുന്നു.1. 8 ബില്യൻ ഡോളർ ഒറ്റ രാത്രി കൊണ്ട് ഉയർത്തി ജെഫ് ബെസോസിനെ വീഴ്ത്തി ബർണാർഡ് അർണോൾട് ലോകത്തിലെ അതിസമ്പന്നന്റെ കിരീടമണിഞ്ഞു. 2019 മുതൽക്കാണ് ജെഫ് ബെസോസും അർണോൾട്ടും തമ്മിൽ ശക്തമായ മൽസരത്തിനു തുടക്കമിട്ടത്. കഴിഞ്ഞ 6 മാസത്തിനുള്ളിൽ LVMH ഓഹരികൾ 26% അധിക നേട്ടമുണ്ടാക്കിയിട്ടുണ്ട്. അമേരിക്കയിലും ചൈനയിലും ഫാഷൻ ജൂവലറി ഡിമാൻഡുയർന്നതാണ് അർണോൾടിനു ഗുണമായത്. 

ഒന്നാമതെത്തിച്ച വിൽപന തന്ത്രം

ADVERTISEMENT

എത്ര പഴയതായാലും എന്നും പുതുമയോടെ ഇരിക്കുന്ന ബ്രാൻഡുകൾ ആണ് LVMH ന്റെ പ്രത്യേകത. ആധുനികതയിലൂന്നിയതായിരിക്കും ഒപ്പം കാലപരിധിയുണ്ടാവുകയുമില്ല. അത്യപൂർവമായ സെലക്ഷനുകൾ ആണ് മറ്റൊരു ആകർഷണം. ഡിസൈനിൽ വ്യക്തിപരമായ ശ്രദ്ധ അദ്ദേഹത്തിനുണ്ട്. ക്ലാസിക്, കണ്ടംപററി ഐറ്റം മാത്രമേ വിൽപനയുള്ളു. ഹോൾസെയിൽ കച്ചവടം ഇല്ല. ഡിസ്കൗണ്ട് സെയിലും പടിക്കു പുറത്ത്.

ഫാഷനിലേക്കുള്ള യാത്ര, കടപ്പാട് ന്യൂയോർക്കിലെ ടാക്സി ഡ്രൈവറോട്

ചെറുപ്പത്തിൽ സംഗീതത്തോടായിരുന്നു ഇഷ്ടം. പക്ഷേ പണം ഉണ്ടാക്കുവാൻ വേണ്ടി സംഗീതത്തെ വളർത്തി കൊണ്ടുവരാനുള്ള പ്രതിഭ തനിക്കില്ലെന്ന് ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞു. 1971 ൽ ഫ്രാൻസിലെ എഞ്ചിനിയറിങ് സ്കൂളിൽ നിന്ന് പഠിച്ചിറങ്ങി. മുത്തച്ഛൻ തുടക്കമിട്ട നിർമാണ കമ്പനി അച്ഛനാണ് നോക്കി നടത്തിയിരുന്നത്. കുറെ കാലം അച്ഛനോടൊപ്പം നിന്നു. തുടക്കത്തിലേ മനസിലായി ഇതു തന്റെ മേഖലയല്ലെന്ന് . ഫ്രാൻസിനു പുറത്തേക്ക് അറിയപ്പെടണം. ഫ്രഞ്ച് പാരമ്പര്യമുള്ള അന്താരാഷ്ട്ര സംരംഭം തുടങ്ങണം. ഇതായിരുന്നു ആഗ്രഹം. അങ്ങനെ ഒരു ദിവസം ടാക്സിയിൽ യാത്ര ചെയ്യുകയായിരുന്നു. ഡ്രൈവർ ന്യൂയോർക്കുകാരനും. യാത്രക്കിടെ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ജോർജ് ഹോം പിഡിനെ അറിയുമോ എന്ന് ഡ്രൈവറോട് അർണോൾട് ചോദിച്ചു. അറിയില്ല എന്നായിരുന്നു മറുപടി. പക്ഷേ ക്രിസ്ത്യൻ ഡയർ അറിയാം എന്നും അയാൾ പറഞ്ഞു. പ്രമുഖ ഫാഷൻ ബ്രാൻഡാണ് ക്രിസ്റ്റ്യൻ ഡയർ. 

ഏറ്റെടുക്കലുകളുടെ ഫ്രഞ്ച് അപാരത

ADVERTISEMENT

1984 ൽ മാതൃ കമ്പനി പാപ്പരായതിനെ തുടർന്ന് ക്രിസ്റ്റ്യൻ ഡയർ ഗവൺമെന്റ് വിൽപനക്കു വച്ചത് അർണോൾട് അറിഞ്ഞു. ഇതു തന്നെ അവസരം എന്നു അർണോൾടിനു തോന്നി. കുടുംബത്തിൽ നിന്ന് 15 മില്യൻ ഡോളറും സുഹൃത്തായൊ ലാസാർഡ് 80 മില്യൻ ഡോളറും ഇട്ട് ക്രിസ്റ്റ്യൻ ഡയർ സ്വന്തമാക്കി. തുടർന്ന് ഡയറിന്റെ പെർഫ്യൂം ഡിവിഷനിലായി കണ്ണ്. അതാണെങ്കിൽ ലൂയീസ് വ്യൂട്ടൻ മോട്ട് ഹെൻസിയുടെ കൈയിലും. വ്യൂട്ടന്റെ തലവനുമായി ചങ്ങാത്തം കൂടി മോട്ട് മേധാവിയെ പുറത്തുചാടിച്ചു, 1990 ൽ ലൂയിസ് വ്യൂട്ടൻ മോട്ട് ഹെൻസി അങ്ങനെ സ്വന്തമാക്കി. പ്രമുഖ ഫ്രഞ്ച് ഷാംപെയിൻ നിർമാതാക്കളാണ് മോട്ട്. 

LVMH സ്വന്തമാക്കിയതിനു ശേഷം ലോകത്തിലെ മുൻനിര ഫാഷൻ ബ്രാൻഡുകൾ സ്വന്തമാക്കാനായി ശതകോടികൾ ചെലവാക്കി. ബൾഗരി, ടിഫാനി, ഗുസി, ഹെർ മിസ് തുടങ്ങി ഫാഷൻ പ്രേമികളുടെ ഇഷ്ട ബ്രാൻഡുകളെല്ലാം അർനോൾഡിന്റെ കൈയിലൊതുങ്ങി. 

ചിട്ടകൾ ജീവിതത്തിലും ബിസിനസിലും

ഇപ്പോൾ വയസ് 72. ആറ് അടി ഒരു ഇഞ്ച് ഉയരം. ഫിറ്റ്നസ് പ്രിയൻ. രാവിലെ ആറരയ്ക്കു തുടങ്ങും ദിവസം. കുറച്ചു നേരം ധ്യാനം. ഇഷ്ടപ്പെട്ട ശാസ്ത്രീയ സംഗീതത്തിനു കുറച്ചു സമയം. കുറെ നേരം വീട്ടുകാരോടൊപ്പം. ഇതിനിടെ ബന്ധുക്കളോട് ചാറ്റിനും സമയം കണ്ടെത്തും. രാവിലെ എട്ടു മണിക്ക് ഓഫീസിലെത്തും. രാത്രി ഒമ്പതു മണി വരെ ബിസിനസിനുള്ളതാണ്. ഇടക്ക് അര മണിക്കൂർ ബ്രേക്ക് എടുത്ത് പിയാനോ വായിക്കും. എല്ലാ ശനിയാഴ്ചയും ഷോറൂമുകളിലെ ഡിസ്പ്ലേ പുന:ക്രമീകരിക്കും. മാസത്തിലൊരിക്കൽ ഫ്രാൻസിനു പുറത്തുള്ള ഷോറൂമുകൾ സന്ദർശിക്കും.

English Summary : Bernard Arnault is the New Richest in the World