ലോക്ഡൗണിനെ തുടർന്ന് എല്ലാ കാര്യങ്ങളും ഓൺലൈനിലേയ്ക്ക് മാറിയിരിക്കുകയാണ്. ഓൺലൈനായി ബിസിനസുകൾക്കും ഡിമാൻഡേറിയിട്ടുണ്ട്. പക്ഷെ വെറുതെയങ്ങ് ഓൺലൈൻ ബിസിനസ് ആരംഭിക്കാനാകുമോ? ഓൺലൈനായി ബിസിനസ് ആരംഭിക്കും മുമ്പ് ഈ 12 കാര്യങ്ങൾ അറിഞ്ഞിരിക്കുക. 1. വളരെ സാധ്യതയുള്ള ഉൽപന്നമോ സേവനമോ കണ്ടെത്തുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗണിനെ തുടർന്ന് കാര്യങ്ങളെല്ലാം ഓൺലൈനിലേയ്ക്ക് മാറിയിരിക്കുകയാണ്. അതികാലത്ത് മുതൽ പാലും മുട്ടയുമടക്കം എല്ലാം ഓൺലൈനായി വീട്ടുവാതിൽക്കലെത്തും. ഇത്തരം ബിസിനസുകൾക്കാണ് ഇപ്പോൾ ആവശ്യക്കാരെല്ലാം. പക്ഷെ വെറുതെയങ്ങ് ഓൺലൈൻ ബിസിനസ് ആരംഭിക്കാനാകുമോ? ഓൺലൈനായി ബിസിനസ് തുടങ്ങാൻ നിങ്ങൾക്ക് ഉദ്ദേശ്യമുണ്ടെങ്കിൽ ഈ  12 കാര്യങ്ങൾ അറിഞ്ഞിരിക്കുക.

1. വളരെ സാധ്യതയുള്ള ഉൽപന്നമോ സേവനമോ കണ്ടെത്തുക. ഉൽപന്നമാണെങ്കിലും സേവനമാണെങ്കിലും അത് ഉപഭോക്താവിന് ഡിജിറ്റൽ രൂപത്തിലാണോ തനതു രൂപത്തിലാണോ ലഭ്യമാക്കുക എന്നു നിശ്ചയിക്കണം. ഓൺലൈനിൽ അതിവേഗം ഒരു ട്രെൻഡ് ഉണ്ടാക്കാൻ പറ്റുന്ന ഇനം തന്നെ കണ്ടെത്തുക. എളുപ്പം സ്റ്റോർ ചെയ്യാൻ പറ്റുന്നതും അതിവേഗം ഡെലിവറി നടത്താൻ സാധിക്കുന്നതുമായ ഉൽപന്നങ്ങളാകണം. ഗൂഗിൾ ട്രെൻഡ്സ്, ഇ ബേ ടോപ്പ് പ്രൊഡക്റ്റ്സ്, ആമസോൺ ബെസ്റ്റ് സെല്ലർ എന്നീ പോർട്ടലുകളിൽ തിരഞ്ഞാൽ നല്ല ഡിമാന്റുള്ളവ കണ്ടെത്താനാകുo.

ADVERTISEMENT

2. ഉൽപന്നമോ സേവനമോ നിശ്ചയിച്ചു കഴിഞ്ഞാൽ അടുത്തതായി അവയുടെ ദാതാക്കളുമായി കരാറുണ്ടാക്കണം. നിങ്ങൾക്കു സ്വയം ഉൽപാദിപ്പിക്കാൻ പറ്റുന്നതാണെങ്കിൽ അങ്ങനെയും ചെയ്യാം. എങ്ങനെയായാലും മുടങ്ങാതെ സപ്ലൈ ചെയ്യാൻ പറ്റുമെന്ന് ഉറപ്പാക്കണം. ആലിബാബ, ഇന്ത്യാ മാർട്ട് വഴിയെല്ലാം സപ്ലൈയർമാരെ കണ്ടെത്താം.

3. അടുത്തതായി ഒരു സ്ഥാപനം രജിസ്റ്റർ ചെയ്യാൻ ആവശ്യമുള്ള ലൈസൻസുകൾ എടുക്കുക എന്നതാണ്. നിങ്ങൾ തിരഞ്ഞെടുത്ത ഉൽപന്നം/സേവനം അനുസരിച്ച് ബിസിനസ് ലൈസൻസുകൾ വ്യത്യാസമുണ്ടായിരിക്കും. പ്രൊപ്രൈറ്റർഷിപ്പ്, പ്രൈവറ്റ് ലിമിറ്റഡ്, പാർട്ണർഷിപ്പ്, എൽഎൽപി, ചെറുകിട, എം എസ് എം ഇ എന്നിങ്ങനെ നിങ്ങളുടെ താൽപര്യമനുസരിച്ച് റജിസ്ട്രേഷൻ രീതി സ്വീകരിക്കാം. 

4. ജി എസ് ടി റജിസ്ട്രേഷൻ നിർബന്ധമായും എടുക്കണം.

5. സ്ഥാപനത്തിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങണം.

ADVERTISEMENT

6. അടുത്തതായി പേമെൻ്റ് ഗേറ്റ് വേ ആണ്. ഇതിന് സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട്, പാൻ കാർഡ്, റജിസ്ട്രേഷൻ രേഖകൾ, തിരിച്ചറിയൽ രേഖകൾ, മേൽവിലാസം തെളിയിക്കുന്ന രേഖ, വെബ്സൈറ്റ് ടേംസ് ഓഫ് യൂസ്, വെബ്സൈറ്റ് പ്രൈവസി പോളിസി എന്നിവ ഹാജരാക്കണം.

7. സവിശേഷമായ ഒരു ബ്രാൻഡ് നാമം കണ്ടെത്തണം.  എല്ലാവരും എല്ലായ്പോഴും ഓർത്തിരിക്കുന്ന പേരാകണം. ഓൺലൈനിൽ ഹിറ്റാകും വിധം അത് പ്രൊമോട്ട് ചെയ്യണം. പാക്കിങും പൊസിഷനിങും പ്രധാനമാണ്. 

8. ബ്രാൻഡ് തീരുമാനമായാൽ ഉടൻ തന്നെ ആ പേരിൽ ഡൊമെയ്ൻ റജിസ്റ്റർ ചെയ്യണം. പ്രീമിയം അൽപം കൂടിയാലും ഡോട്ട് കോം ആണ് നല്ലത്. ഡൊമെയ്ൻ റജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഉടൻ തന്നെ ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് പേജുകൾ തുടങ്ങി പ്രൊമോഷൻ ആരംഭിക്കാം.

ADVERTISEMENT

9. വെബ്സൈറ്റ് വികസിപ്പിക്കുക. ആകർഷകമായ ഒരു വെബ്സൈറ്റ് വളരെ അത്യാവശ്യമാണ്. ഒരു കസ്റ്റം വെബ്സൈറ്റ് ഉണ്ടാക്കാൻ പറ്റാത്തവർക്ക് വേർഡ്പ്രസ്, വൂ കോമേഴ്‌സ്, ഷോപ്പി ഫൈ, ബിഗ് കൊമേഴ്‌സ് എന്നിവ വഴി വെബ്സൈറ്റുണ്ടാക്കാം.

10. പാക്കിങ്, ഓർഡർ പ്രൊസ്സസിങ്, ഷിപ്പിങ്, ഡെലിവറി ഇതേ കുറിച്ചെല്ലാം തീരുമാനമെടുക്കണം. നിങ്ങൾ വിൽക്കാൻ ഉദ്ദേശിക്കുന്ന വസ്തു/ സേവനം അനുസരിച്ച് ഇത് വ്യത്യാസപ്പെടും. കസ്റ്റമറിന് ഡെലിവറി സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ പറ്റണം.

11. ഉൽപന്നത്തിന് വില നിശ്ചയിക്കുന്നതിൽ തെറ്റുപറ്റാനിടയാകരുത്. നഷ്ടo ഒഴിവാക്കണം. 

12. മികച്ചതും കാര്യക്ഷമവുമായ മാർക്കറ്റിങ് പ്ലാൻ തയ്യാറാക്കണം. നിങ്ങളുടെ ഉപഭോക്താക്കളിലേക്ക് ഏതെല്ലാം മാർഗത്തിലൂടെ നിങ്ങളുടെ ബ്രാൻഡ് എത്തിക്കാം എന്ന് കണക്കിലെടുത്ത് വേണം മാർക്കറ്റിങ് പ്ലാൻ ഉണ്ടാക്കുവാൻ. സോഷ്യൽ മീഡിയ സാന്നിധ്യം എത്രത്തോളം വ്യാപകമാക്കാമോ അത്രത്തോളം ബിസിനസും കൂടും.

English Summary : Keep these 12 Things in Mind Before Starting Online Business