കോവിഡ് ചെറുകിട വ്യവസായ മേഖലയിൽ ഏൽപ്പിച്ച പ്രഹരം അൽപ്പമെങ്കിലും പരിഹരിക്കുന്നതിനായി നാനോ കുടുംബ സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുകയാണ് സർക്കാർ. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന ചെറുകിടക്കാർക്കും നാട്ടിൽ ഉപജീവനത്തിനായി സ്വന്തം സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും നാനോ സംരംഭങ്ങൾ ഗുണകരമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മൾ ധാരാളമായി ഉപയോഗിക്കുന്ന നിരവധി ഉൽപ്പന്നങ്ങളുണ്ട്. ഇവയിൽ പലതും അന്യസംസ്ഥാനങ്ങളിലെ കുടിൽ വ്യവസായങ്ങളാണ്. ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണം കുറഞ്ഞ മുതൽ മുടക്കിൽ നമ്മുടെ സംസ്ഥാനത്തും ആരംഭിക്കാൻ കഴിയും. ഇത്തരത്തിൽ ചെറുകിട വ്യവസായമായി ആരംഭിക്കാൻ കഴിയുന്ന സംരംഭമാണ് ഇൻസുലേഷൻ ടേപ്പ് നിർമ്മാണം.

1. ഇൻസുലേഷൻ ടേപ്പ് നിർമ്മാണം

ADVERTISEMENT

ഇലക്ട്രിക്കൽ മേഖലയിൽ ധാരാളമായി ഉപയോഗിക്കുന്ന ഉൽപന്നം എന്ന നിലയിൽ വലിയ വിപണിയാണ് ഇൻസുലേഷൻ ടേപ്പുകൾക്കുള്ളത്. അന്യസംസ്ഥാനങ്ങളിലും വിപണി നേടാൻ കഴിയും. ലളിതമായ നിർമാണരീതിയും ചെറിയ മുതൽ മുടക്കും ഈ വ്യവസായത്തെ ആകർഷകമാക്കുന്നു. 

വിപണനം

നിലവിൽ ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളുടെ വിതരണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിതരണക്കാരെ കണ്ടെത്തുന്നത് വിൽപ്പന കൂടുതൽ എളുപ്പമാക്കും. പ്രാദേശികമായി നേരിട്ടുള്ള വിൽപ്പന രീതികളും അവലംബിക്കാം. 

നിർമ്മാണ രീതി 

ADVERTISEMENT

ഇൻസുലേഷൻ ടേപ്പുകൾ നിർമ്മിക്കുന്നത് BOPP (Biaxially Oriented Polypropylene) മെറ്റീരിയൽ ഉപയോഗിച്ചാണ്. ഒരുമീറ്റർ നീളമുള്ള റോളുകളായാണ് ഇൻസുലേഷൻ ടേപ്പ് ലഭിക്കുന്നത്. ഈ റോളുകൾ വാങ്ങി കട്ടിങ് മെഷീൻ ഉപയോഗിച്ച് നിശ്ചിത വീതിയിൽ കട്ട് ചെയ്‌താണ്‌ ഇൻസുലേഷൻ ടേപ്പ് നിർമ്മിക്കുന്നത്. തുടർന്ന് ഈ ടേപ്പുകൾ നിശ്ചിത എണ്ണം വീതം കാർട്ടൻ ബോക്‌സുകളിലോ പ്ലാസ്റ്റിക് കവറുകളിലോ  നിറച്ച് വിൽപ്പനക്ക് എത്തിക്കും. കട്ടിങ് മെഷീൻ അര എച്ച്.പി മോട്ടോർ ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്.

ലൈസൻസ് സബ്‌സിഡി 

ഉദ്യോഗ് ആധാർ, ഗുഡ്‌സ് സർവീസ് ടാക്‌സ് തുടങ്ങിയ ലൈസൻസുകൾ നേടണം. മൂലധന നിക്ഷേപത്തിന് ആനുപാതികമായി വ്യവസായ വകുപ്പിൽ നിന്നും സബ്സിഡി ലഭിക്കും.

ADVERTISEMENT

2. സ്റ്റീൽ സ്‌ക്രബറുകൾ 

ചെറിയ മുതൽ മുടക്കിൽ വീട്ടിൽ തന്നെ ആരംഭിക്കാൻ കഴിയുന്ന ചെറുകിട സംരംഭമാണ് സ്റ്റീൽ സ്‌ക്രബറുകളുടെ പായ്‌ക്കിങും വിതരണവും.

സാധ്യതകൾ 

എല്ലാ വീടുകളിലും പാത്രങ്ങൾ വൃത്തിയാക്കുന്നതിനായി സ്റ്റീൽ സ്‌ക്രബറുകൾ ഉപയോഗിച്ച് വരുന്നു. ഇവിടെ ബ്രാൻഡിന് വലിയ പ്രസക്‌തി ഇല്ല. വീട്ടമ്മമാർ ഒരു മാസത്തോളം ഉപയോഗിച്ചിട്ട് പിന്നീട് പുതിയത് വാങ്ങി ഉപയോഗിക്കുന്ന രീതിയാണ് നിലനിൽക്കുന്നത്. ഈ ശീലം വിപണനത്തെ കൂടുതലായി സഹായിക്കുന്നു. ചെറിയ പലവ്യഞ്ജന വില്‌പന കേന്ദ്രങ്ങൾ മുതൽ ഷോപ്പിംഗ് മാളുകൾ വരെ വിപണിയുണ്ട്.

വിപണനം 

വിതരണക്കാരെ നിയമിച്ചുള്ള രീതിയാണ് അഭികാമ്യം. പ്രാദേശികമായി നേരിട്ടുള്ള വിപണനവും സാധ്യമാണ്. 

ലൈസൻസുകളും സബ്സിഡിയും

ഉദ്യോഗ് ആധാർ, ജി എസ് ടി  പാക്കേജിംഗ് ലൈസൻസ് എന്നിവ നേടണം. മൂലധന നിക്ഷേപത്തിന് അനുപാതികമായി വ്യവസായ വകുപ്പിൽ നിന്നും സബ്‌സിഡി ലഭിക്കും.

സ്റ്റീൽ സ്‌ക്രബറും, ഇൻസുലേഷൻ ടേപ്പും നിർമിക്കാനുള്ള പരിശീലനം ചെറുകിട വ്യവസായരംഗത്തെ ഇൻക്യൂബേഷൻ സെന്ററായ പിറവം അഗ്രോപാർക്കിൽ ലഭിക്കും. 0485 2242310 

English Summary : Know the Details about These Nano Units