ഇതൊരു വായ്പബന്ധിത പദ്ധതിയാണ്. ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പ എടുത്താൽ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. സോൾ പ്രൊപ്രൈറ്റർഷിപ് സംരംഭങ്ങൾക്കു മാത്രമാണ് ഗ്രാന്റ് നൽകുക. പുതിയതായി ഒട്ടേറെ നാനോ സംരംഭങ്ങൾക്ക് തുടക്കമിടുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്ഥിരം മൂലധനവും പ്രവർത്തന മൂലധനവും ഉൾപ്പെടെ 10 ലക്ഷം

ഇതൊരു വായ്പബന്ധിത പദ്ധതിയാണ്. ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പ എടുത്താൽ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. സോൾ പ്രൊപ്രൈറ്റർഷിപ് സംരംഭങ്ങൾക്കു മാത്രമാണ് ഗ്രാന്റ് നൽകുക. പുതിയതായി ഒട്ടേറെ നാനോ സംരംഭങ്ങൾക്ക് തുടക്കമിടുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്ഥിരം മൂലധനവും പ്രവർത്തന മൂലധനവും ഉൾപ്പെടെ 10 ലക്ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതൊരു വായ്പബന്ധിത പദ്ധതിയാണ്. ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പ എടുത്താൽ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. സോൾ പ്രൊപ്രൈറ്റർഷിപ് സംരംഭങ്ങൾക്കു മാത്രമാണ് ഗ്രാന്റ് നൽകുക. പുതിയതായി ഒട്ടേറെ നാനോ സംരംഭങ്ങൾക്ക് തുടക്കമിടുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്ഥിരം മൂലധനവും പ്രവർത്തന മൂലധനവും ഉൾപ്പെടെ 10 ലക്ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതൊരു വായ്പബന്ധിത പദ്ധതിയാണ്. ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പ എടുത്താൽ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. സോൾ പ്രൊപ്രൈറ്റർഷിപ് സംരംഭങ്ങൾക്കു മാത്രമാണ് ഗ്രാന്റ് നൽകുക.

പുതിയതായി ഒട്ടേറെ നാനോ സംരംഭങ്ങൾക്ക് തുടക്കമിടുകയാണ് പദ്ധതിയുടെ ലക്ഷ്യം.സ്ഥിരം മൂലധനവും പ്രവർത്തന മൂലധനവും ഉൾപ്പെടെ 10 ലക്ഷം രൂപയിൽ അധികരിക്കാത്ത പദ്ധതിച്ചെലവ് വരുന്ന പുതുതായി തുടങ്ങുന്ന മാനുഫാക്ചറിങ്/ ഫുഡ് പ്രോസസിങ്/ ജോബ് വർക്ക്സ്/ സർവീസ് സെക്ടറിലെ വാല്യു അഡീഷൻ ഉള്ള നാനോ സംരംഭങ്ങൾക്കാണ് പദ്ധതി പ്രകാരം സഹായത്തിന് അർഹത. 

ADVERTISEMENT

മുൻഗണന

വനിതകൾ, അംഗപരിമിതർ, മുൻസൈനികർ, പട്ടികജാതി– പട്ടികവർഗ വിഭാഗത്തിൽപെടുന്നവർ എന്നിവർക്കെല്ലാം മുൻഗണനയുണ്ട്. 40 വയസ്സുവരെയുള്ള സംരംഭകർക്കും മുൻഗണന ലഭിക്കും. 30% ഗുണഭോക്താക്കൾ വനിതകളായിരിക്കണം.

സഹായധനം

പൊതുവിഭാഗത്തിൽപെട്ട സംരംഭകർക്കു പദ്ധതി അടങ്കലിന്റെ 30%, പരമാവധി 3 ലക്ഷം രൂപ വരെയും പ്രത്യേക വിഭാഗത്തിൽപെട്ട വനിതകൾ, അംഗപരിമിതർ, മുൻസൈനികർ, പട്ടികജാതി–പട്ടികവർഗ വിഭാഗക്കാർ എന്നിവർക്ക് പദ്ധതിച്ചെലവിന്റെ 40%, പരമാവധി 4 ലക്ഷം രൂപവരെയും ഗ്രാന്റായി ലഭിക്കും.

ADVERTISEMENT

വായ്പ

ഇതൊരു വായ്പബന്ധിത പദ്ധതിയാണ്. ധനകാര്യസ്ഥാപനങ്ങൾ, േകരള ഫിനാൻഷ്യൽ കോർപറേഷൻ, സഹകരണ ബാങ്കുകൾ എന്നിവയിൽനിന്നു ലഭിക്കുന്ന വായ്പയുടെ അടിസ്ഥാനത്തിലാണ് ഗ്രാന്റ് നൽകുന്നത്.

പിഴകളും വീണ്ടെടുക്കലും

വ്യാജം, അല്ലെങ്കിൽ വഞ്ചന, തെറ്റായി അവതരിപ്പിക്കൽ തുടങ്ങിയവ വഴി ഗ്രാന്റ് നേടിയെടുത്തവരിൽനിന്നും തുടർച്ചയായി 3 വർഷം പ്രവർത്തിക്കാത്തവരിൽനിന്നും ഗ്രാന്റ് തുക സർക്കാർ 14% വാർഷിക പലിശ ഉൾപ്പെടെ തിരിച്ചുപിടിക്കുന്നതാണ്.

ADVERTISEMENT

ഇതുമായി ബന്ധപ്പെട്ട് അപേക്ഷ നൽകേണ്ടത് ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫിസുകളിലാണ്. 2020–’21 ൽ 250 ലക്ഷം രൂപയാണ് ഈ പദ്ധതിക്ക് വകയിരുത്തിയിരുന്നത്. ഈ സാമ്പത്തികവർഷം 1,500 ലക്ഷം (15 കോടി) രൂപയാണു വകയിരുത്തിയിരിക്കുന്നത്.

മാനുഫാക്ചറിങ് സെക്ടർ കൂടാതെ താഴെ പറയുന്ന സർവീസ് സെക്ടർ സംരംഭങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

1 ഇറച്ചിയുടെയും മത്സ്യത്തിന്റെയും സംസ്കരണം, സംരക്ഷണം, പാക്കേജിങ്.

2 പഴം, പച്ചക്കറി എന്നിവയുടെ സംസ്കരണം, സംരക്ഷണം.

3 എംബ്രോയ്ഡറി വർക്കുകളും മറ്റ് ആഭരണാലങ്കാരങ്ങളും.

4 മെറ്റൽ വർക്കിങ് േസവനപ്രവർത്തനങ്ങൾക്കും കൃത്രിമ ലോഹ ഉൽപന്നങ്ങളുടെ നന്നാക്കലിനും.

5 കംപ്യൂട്ടർ ഉൽപന്നങ്ങൾ, പ്രോജക്ടേഴ്സ്, മൊബൈൽ ഫോണുകൾ, ടിവി, എസി, വിഡിയോ

ക്യാമറകൾ, വാച്ചുകൾ, ക്ലോക്കുകൾ മറ്റ് ഇലക്ട്രോണിക് ഉൽപന്നങ്ങൾ, വീട്ടുപകരണ

ങ്ങൾ എന്നിവയുടെ റിപ്പയറിങ്ങിനും മറ്റും.

6 ഇലക്ട്രിക് വിളക്കലും കൂട്ടിച്ചേർക്കലും (Welding & Soldering).

7 അലക്കു കമ്പനി /ഡ്രൈ ക്ലീനിങ് േസവനങ്ങൾ.

8 ഫോട്ടോ കോപ്പിയിങ്.

9 മോട്ടർ വാഹനങ്ങളുടെയും അവയുടെ പാർട്സുകളുടെയും റിപ്പയറിങ്ങിനും സർവീസിങ്ങിനും.

10 ടയർ റീട്രെഡിങ്.

11 അപ്ഹോൾസ്റ്ററി വർക്ക്.

12 ബോട്ടുകൾ, മീൻപിടിത്ത ബോട്ടുകൾ, െവസൽസ് മുതലായവയുടെ റിപ്പയറിങ്ങിനും സർവീസിനും. 

13 ഉൽപന്നങ്ങളുടെ ഘടനാപരമായ റിപ്പയറിങ്ങും മെയിന്റനൻസും.

14 പൈപ്പുകൾ, പൈപ്പ് ൈലനുകൾ എന്നിവയുടെ റിപ്പയറിങ്ങും മെയിന്റനൻസും.

15 മെറ്റൽ ടാങ്കുകൾ, റിസർവോയറുകൾ മുതലായവയുടെ റിപ്പയറിങ്ങും മെയിന്റനൻസും.

16 മെഷിനറി എൻജിനുകൾ, പമ്പുകൾ അതിനോടനുബന്ധിച്ചുള്ള ഉപകരണങ്ങളുടെ റിപ്പയറിങ്.

17 മാലിന്യം സൂക്ഷിക്കുകയും സംസ്കരിക്കുകയും തുടങ്ങിയവ.

18 മറ്റ് വിവരങ്ങളുടെ േസവനങ്ങൾ.

19 റീസൈക്കിളിങ്.

20 വർക‌്‌ഷോപ്പുകൾ.

മേൽ നൽകിയിരിക്കുന്ന പട്ടിക സൂചകം മാത്രമാണ്. ഇതിൽ പറയാത്തതും ഇത്തരം സാധ്യതകൾ ഉള്ളതുമായ സംരംഭങ്ങൾക്കും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ അനുമതിയോടെ അേപക്ഷ സമർപ്പിക്കാവുന്നതാണ് 

പദ്ധതിച്ചെലവ്

∙ പദ്ധതി അടങ്കലിൽ സ്ഥലം, സ്ഥലത്തിന്റെ ഡവലപ്മെന്റ് എന്നിവയുടെ വില 10 ശതമാനത്തിലും കെട്ടിടത്തിന്റെ വില 25 ശതമാനത്തിലും അധികരിക്കാൻ പാടില്ല. പ്രാഥമിക പ്രാരംഭക െചലവുകൾ 10 ശതമാനത്തിൽ കവിയാൻ പാടില്ല.

∙ പ്രവർത്തന മൂലധനം പദ്ധതിയടങ്കലിന്റെ 40 ശതമാനമോ ഒരു വർക്കിങ് സൈക്കിളിന് വരുന്ന ചെലവോ, ഇതിൽ ഏതാണോ കുറവ് അതിൻപ്രകാരമായിരിക്കും.

∙ ഗ്രാന്റ്, ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിനാണു നൽകുന്നത്. വായ്പ അനുവദിച്ച് റിലീസ് ചെയ്യുന്നതിനനുസരിച്ചുള്ള പ്രോ റേറ്റ് ബേസിസിലാണ് ഗ്രാന്റ് സംരംഭകനു വിതരണം ചെയ്യേണ്ടത്.

∙ ഗ്രാന്റ് ലഭിച്ച സംരംഭകർ ഗ്രാന്റ് ലഭിച്ച ദിവസം മുതൽ 3 വർഷം തുടർച്ചയായി യൂണിറ്റ് പ്രവർത്തിപ്പിക്കേണ്ടതാണ്. 

ലേഖകൻ ജില്ലാ വ്യവസായ കേന്ദ്രം മുൻ ജനറൽ മാനേജരാണ്

English Summary : Know the Details about This Loan Based Grant for Nano Business Units