കോവിഡ്കാലത്ത് വീട്ടിലിരുന്നപ്പോൾ വീടു വാങ്ങാനെടുത്ത വായ്പയുടെ ഗഡു അടയ്ക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സരയൂവെന്ന ഒൻപതാം ക്ലാസുകാരി. ചെറുപ്പം മുതലേ ചെടികളോട് ഉണ്ടായിരുന്ന ഇഷ്ടമൊന്നു പൊടിതട്ടിയെടുത്തു. ഒപ്പം ലോക്ഡൗൺ കാലത്തെ വീട്ടിലിരിപ്പിന്റെ വിരസതയും വേണ്ടെന്നു വച്ചു. ചെറുപുഴ സെന്റ്മേരീസ് സ്കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്കാലത്ത് വീട്ടിലിരുന്നപ്പോൾ വീടു വാങ്ങാനെടുത്ത വായ്പയുടെ ഗഡു അടയ്ക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സരയൂവെന്ന ഒൻപതാം ക്ലാസുകാരി. 

ചെറുപ്പം മുതലേ ചെടികളോട് ഉണ്ടായിരുന്ന ഇഷ്ടമൊന്നു പൊടിതട്ടിയെടുത്തു. ഒപ്പം ലോക്ഡൗൺ കാലത്തെ വീട്ടിലിരിപ്പിന്റെ വിരസതയും വേണ്ടെന്നു വച്ചു. ചെറുപുഴ സെന്റ്മേരീസ് സ്കൂൾ വിദ്യാർഥിനിയായ സരയൂവിന്റെ വീട്ടുമുറ്റത്തു വസന്തം വിരുന്നെത്തുവാൻ പിന്നെ അമാന്തം വന്നില്ല. 

ADVERTISEMENT

പണമേകി പത്തുമണിപ്പൂക്കൾ

പത്തുമണിപ്പൂക്കളിലായിരുന്നു തുടക്കം. കിട്ടാവുന്നിടത്തുനിന്നെല്ലാം ചെടികളും വിത്തുകളും ശേഖരിച്ചു. ചെറിയ ചട്ടികളിലും പ്ലാസ്റ്റിക് കവറുകളിലുമെല്ലാമായി മണ്ണൊരുക്കി മനസ്സുനിറഞ്ഞ സന്തോഷത്തോടെ അതെല്ലാം നട്ടു, നനച്ചു, വളർത്തി. അധികം വൈകാതെ നൂറോളം വ്യത്യസ്ത വെറൈറ്റികളിലുള്ള പത്തുമണിപ്പൂക്കൾ വീട്ടുമുറ്റത്ത് വിരിഞ്ഞുയർന്നു. 

ADVERTISEMENT

മനസ്സുനിറയ്ക്കുന്ന ഈ കാഴ്ച കണ്ടവരെല്ലാം ചെടിയുടെ തൈകൾ അന്വേഷിച്ചുവന്നതോടെയാണ് ഇതൊരു വരുമാനമാർഗമായി വികസിപ്പിക്കാമെന്ന ചിന്തയിലേക്ക് സരയൂവെത്തിയത്. അച്ഛൻ സന്തോഷും അമ്മ സിന്ധുവും പിന്തുണയുമായി ഒപ്പം നിന്നതോടെ കൂടുതൽ ധൈര്യമായി. അധികം വൈകാതെ നാനൂറിലേറെ ഇനങ്ങളിൽ വൈവിധ്യമുള്ളൊരു ഫ്ലവർ നഴ്സറി ആ വീട്ടുമുറ്റത്തു പൂവിരിച്ചു പുഞ്ചിരിതൂകി. 

വിപണി കണ്ടെത്താൻ സോഷ്യൽ മീഡിയയും

ADVERTISEMENT

വിദേശയിനങ്ങളുൾപ്പെടെ 10 മുതൽ 500 രൂപ വരെ വിലയുള്ള ചെടികൾ ഇവിടെ ലഭ്യമാണ്. ചെമ്പരത്തികൾ തന്നെ 14 ഇനങ്ങളിലുണ്ട്. അതുപോലെ അരളി, ആഫ്രിക്കൻ വയലറ്റ്, കുറ്റിമുല്ല, ചൈനീസ് ബോൽസം തുടങ്ങിയവയെല്ലാം സരയൂവിന്റെ ശേഖരത്തിലുണ്ട്. തിരുഹൃദയമെന്നറിയപ്പെടുന്ന ചെടിയുടെ 20 വെറൈറ്റികളെങ്കിലും കാണാം. പൂന്തോട്ടവും ബിസിനസും വിപുലമായതോടെ സോഷ്യൽ മീ‍ഡിയയുടെ പിന്തുണയും വിപണി കണ്ടെത്താൻ ഈ കൊച്ചുസംരംഭക പ്രയോജനപ്പെടുത്തുന്നുണ്ട്. അതുവഴി അന്യജില്ലകളിൽനിന്നു പോലും ആവശ്യക്കാരെത്തുന്നു.

പൂച്ചെടികളുടെ പരിപാലനവും വളപ്രയോഗവും കീടനിയന്ത്രണവുമെല്ലാം സരയൂ സ്വയം പഠിച്ചെടുക്കുകയായിരുന്നു. ചെറുപ്രായത്തിലെ ചെടികളോടുള്ള താൽപര്യവും സോഷ്യൽ മീഡിയയുടെ തുണയും ഇക്കാര്യത്തിൽ ഏറെ സഹായകരമായത്രെ.

15,000 രൂപ ലോണടയ്ക്കാനായി

ഇതിലെ വരുമാനം കൊണ്ട് വീടിന്റെ വായ്പ, 15,000 രൂപ വീതമുള്ള അഞ്ചു ഗഡുക്കൾ അടച്ചുകഴിഞ്ഞു. ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ചെടികളെക്കുറിച്ചുള്ള അറിവുകൾ പങ്കുവയ്ക്കുന്ന ഒരു യുട്യൂബ് ചാനൽ കൂടി തുടങ്ങാനുള്ള ശ്രമത്തിലാണ് സരയൂ. കോവിഡ്കാലം ഒട്ടേറെയാളുകളെ ദുരിതക്കയത്തിലാക്കിയപ്പോൾ ചിലർക്കെങ്കിലും പ്രതീക്ഷയുടെ പച്ചത്തുരുത്തുകൾ സമ്മാനിച്ചു. അവരിലൊരാളാണ് സരയൂവും. 

English Summary : This Girl Earns Attractive Income from Flower Nursery