സാമ്പത്തികമായി സ്വയം പര്യാപ്തരല്ല എല്ലാവരും. വായ്പകളും കടങ്ങളുമായി എങ്ങനെയൊക്കെയൊ ജീവിച്ചു തീർക്കുന്നവർ. ഇപ്പോഴാണെങ്കിൽ ബാങ്കിൽ നിന്ന് വായ്പ കിട്ടാൻ വല്ലാത്ത ബുദ്ധിമുട്ടുമാണ്. സിബിൽ സ്ക്കോർ, ക്രെഡിറ്റ് ഹിസ്റ്ററി തുടങ്ങി ഡെമോക്ലീസിന്റെ വാള് പോലെ വായ്പാർത്ഥിയുടെ തലയ്ക്കു മുകളിൽ നിൽക്കുമ്പോൾ

സാമ്പത്തികമായി സ്വയം പര്യാപ്തരല്ല എല്ലാവരും. വായ്പകളും കടങ്ങളുമായി എങ്ങനെയൊക്കെയൊ ജീവിച്ചു തീർക്കുന്നവർ. ഇപ്പോഴാണെങ്കിൽ ബാങ്കിൽ നിന്ന് വായ്പ കിട്ടാൻ വല്ലാത്ത ബുദ്ധിമുട്ടുമാണ്. സിബിൽ സ്ക്കോർ, ക്രെഡിറ്റ് ഹിസ്റ്ററി തുടങ്ങി ഡെമോക്ലീസിന്റെ വാള് പോലെ വായ്പാർത്ഥിയുടെ തലയ്ക്കു മുകളിൽ നിൽക്കുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്പത്തികമായി സ്വയം പര്യാപ്തരല്ല എല്ലാവരും. വായ്പകളും കടങ്ങളുമായി എങ്ങനെയൊക്കെയൊ ജീവിച്ചു തീർക്കുന്നവർ. ഇപ്പോഴാണെങ്കിൽ ബാങ്കിൽ നിന്ന് വായ്പ കിട്ടാൻ വല്ലാത്ത ബുദ്ധിമുട്ടുമാണ്. സിബിൽ സ്ക്കോർ, ക്രെഡിറ്റ് ഹിസ്റ്ററി തുടങ്ങി ഡെമോക്ലീസിന്റെ വാള് പോലെ വായ്പാർത്ഥിയുടെ തലയ്ക്കു മുകളിൽ നിൽക്കുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്പത്തികമായി സ്വയം പര്യാപ്തരല്ല എല്ലാവരും. വായ്പകളുമായി എങ്ങനെയൊക്കെയൊ ജീവിക്കുന്നവരാണേറെയും. ഇപ്പോഴാണെങ്കിൽ ബാങ്കിൽ നിന്ന് വായ്പ കിട്ടാൻ വല്ലാത്ത ബുദ്ധിമുട്ടുമാണ്. സിബിൽ സ്ക്കോർ, ക്രെഡിറ്റ് ഹിസ്റ്ററി തുടങ്ങിയവ ഡെമോക്ലീസിന്റെ വാള് പോലെ വായ്പാർത്ഥിയുടെ തലയ്ക്കു മുകളിൽ നിൽക്കുമ്പോൾ നിലനിൽപിനു വേണ്ടി വട്ടിപ്പലിശയാണെങ്കിലും കാര്യം നടന്നാൽ മതി എന്ന് കരുതി സ്വകാര്യ പണമിടപാടുകാരുടെ അടുത്തേക്ക് ഓടുന്നവരുടെ വേവലാതികൾ ആര് കാണാൻ ... 

ഒരു വായ്പയ്ക്കു വേണ്ടി മാസങ്ങളോളം ബാങ്കുകളിൽ കയറിയിറങ്ങി കഴിയുമ്പോഴായിരിക്കും എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് വായ്പ മുടങ്ങിയതായി ബാങ്ക് അറിയിക്കുക. വായ്പ കിട്ടാൻ അർഹതയുണ്ടായിരുന്നിട്ടു പോലും കൃത്യമായി ഫയൽ പഠിക്കാൻ പറ്റാത്തതിന്റെ പേരിൽ തിരസ്കരിക്കപ്പെട്ട അപേക്ഷകർ ഏറെയുണ്ട്. 

ADVERTISEMENT

ഈ സാഹചര്യത്തിലാണ് സമ്പൂർണ വായ്പാ സേവനങ്ങളുമായി വി.എൻ.സി അസോസിയേറ്റ്സ് ആൻറ് ഫിൻ സെർവിന്റെ വരവ്. ഏതു തരം വായ്പകളും ശരിയാക്കി കൊടുക്കുമെന്നതാണ് ഫിനാൻഷ്യൽ കൺസൾട്ടൻസി രംഗത്ത് ഇവരെ വേറിട്ടു നിർത്തുന്നത്. ചെയ്യേണ്ട രീതിയിൽ ചെയ്താൽ ബാങ്ക് വായ്പ എടുക്കുന്നതാണ് ഏറ്റവും സുഗമവും സുരക്ഷിതവും ലാഭകരവും എന്നാണ് വി.എൻ.സി അസോസിയേറ്റ് മേധാവി അരുൺ ഗോപാലകൃഷ്ണന്റെ അഭിപ്രായം.

വ്യത്യസ്തം ഈ സേവനം

പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, പുതു തലമുറ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ തുടങ്ങി 32 ലധികം ബാങ്കുകളുടെ കോർപറേറ്റ് ലൈസൻസുമായാണ് വായ്പാ രംഗത്ത്  വി.എൻ.സി. ഫിൻ സെർവ് പ്രവർത്തിക്കുന്നത്. 

ആറു വർഷം മുമ്പ് ആലുവ ആസ്ഥാനമായി തുടങ്ങിയ സ്ഥാപനം ഇതിനകം 1500 കോടി രൂപയുടെ ബിസിനസ് ചെയ്തിട്ടുണ്ടെന്ന് ഇപ്പോഴത്തെ മേധാവി അരുൺ ഗോപാലകൃഷ്ണൻ പറയുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിൽ പിതാവ് ആർ.ഗോപാലകൃഷ്ണൻ മരിച്ചതോടെ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന അരുൺ വി.എൻ.സി യുടെ പൂർണ ചുമതല ഏറ്റെടുക്കുകയായിരുന്നു.

ADVERTISEMENT

അരുൺ ചുമതല ഏറ്റെടുത്ത ശേഷം നൂറിലേറെ പേർക്ക് വ്യത്യസ്തമായ വായ്പകൾ പല ബാങ്കുകളിൽ നിന്നുമായി ശരിയാക്കി കൊടുത്തിട്ടുണ്ട്.

വ്യക്തിഗത വായ്പ, ഭവന വായ്പ, ബിസിനസ് വായ്പകൾ, സ്വയം തൊഴിൽ വായ്പ, വാഹന വായ്പകൾ, പ്രൊജക്റ്റ് വായ്പകൾ തുടങ്ങി ചെറുതും വലുതുമായ ഏതു തരം വായ്പകളും ഇവർ ശരിയാക്കി നൽകും.

വായ്പ ഏറ്റെടുക്കൽ, കൂടിയ പലിശയിൽ നിന്നും കുറഞ്ഞ പലിശയിലേക്ക് മാറ്റൽ, ബാങ്ക് ട്രാൻസ്ഫർ തുടങ്ങിയുള്ള സേവനങ്ങളും ഇവർ ചെയ്യുന്നുണ്ട്. ഇപ്പോൾ കേരളത്തിൽ മാത്രമാണ് സേവനം.

ഓരോ ബാങ്കിനും ഓരോ തരം വായ്പയ്ക്കും വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളത്. ഇത് ക്യത്യമായി മനസിലാക്കി അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ തിരസ്കരിക്കപ്പെടുകയില്ല. ഇതു മനസിലാക്കാത്തതു കൊണ്ടാണ് അപേക്ഷകൾ പുറന്തള്ളപ്പെടുന്നത്. അതുകൊണ്ട് ആദ്യം തന്നെ താൻ ചെയ്തത് ഓരോ ബാങ്കുകളുടെയും വ്യത്യസ്ത വായ്പകളും മാനദണ്ഡങ്ങളും പഠിയ്ക്കുകയായിരുന്നു എന്ന് അരുൺ പറയുന്നു. 

ADVERTISEMENT

ഉദാഹരണമായി ഭൂമി വാങ്ങാനുള്ള ലോൺ ആണെന്നിരിക്കട്ടെ . ചില ബാങ്കുകൾ 60% മേ നൽകൂ . മറ്റ് ചിലവ 80% നൽകും . വേറെ ചില ബാങ്കുകൾ 90% വും നൽകും. അപേക്ഷകന്‍ ഇത്തരം കാര്യങ്ങളൊന്നും അറിയാതെയാണ് ബാങ്കിൽ അപക്ഷ സമർപ്പിക്കുക. ബാങ്കിന്റെ ആവശ്യം നിറവേറ്റാൻ പറ്റാതെ വരുമ്പോൾ അപേക്ഷ തള്ളും. ഇങ്ങനെയാണ് പലപ്പോഴും സംഭവിക്കുന്നത്.

വായ്പയിൽ അരുൺ സ്റ്റൈൽ

‌ഓരോ വായ്പാർത്ഥിയുടെയും ആവശ്യവും സാമ്പത്തിക സ്ഥിതിയും തിരിച്ചടവ് ശേഷിയും മനസിലാക്കി അതു പ്രകാരം ഏതു ബാങ്കിനെ സമീപിക്കണം എന്ന് തീരുമാനിക്കുന്നു. അതിനു ശേഷം ഇയാൾക്കു വായ്പ ലഭിക്കാൻ അർഹതയുണ്ടോ എന്ന് ബാങ്കിന്റെ ക്രെഡിറ്റ് ഡിപ്പാർട്ടുമെന്റുമായി ചർച്ച ചെയ്യും. അവിടുന്ന് സമ്മതം പറഞ്ഞാൽ ഉടൻ അപക്ഷ സമർപ്പിക്കും. ഉടനടി അനുമതി കിട്ടുകയും ചെയ്യും. സിബിൽ പ്രശ്നങ്ങൾ ഉള്ള കേസുകളിൽ പോലും അതിന്റെ വിവരങ്ങൾ ബോധിപ്പിച്ചാൽ അർഹത നഷ്ടമാകില്ല. പക്ഷേ സെറ്റിൽമെന്റ്, വായ്‌പ എഴുതി തള്ളൽ ഇത്തരം സാഹചര്യങ്ങളിൽ ചില ബാങ്കുകൾ വായ്പ നൽകാറില്ല. 

ആദ്യം സേവനം പ്രതിഫലം പിന്നീട്.

സർവീസ് ചാർജ് മുൻകൂട്ടി വാങ്ങിച്ചുള്ള സേവനത്തിനോട് അരുണിന് താൽപര്യമില്ല. വായ്പ കിട്ടിയതിനു ശേഷം മാത്രമാണ് സർവീസ് ചാർജ് ഈടാക്കുക. ചില വായ്കപൾക്ക് ഉപഭോക്താവിൽ നിന്നും ചാർജ് ഈടാക്കാറില്ല. വായ്പാ സംബന്ധമായ ആവശ്യങ്ങളുമായി വരുന്ന ഒരു അപേക്ഷകനെയും നിരാശപ്പെടുത്താറില്ലെന്ന് അരുൺ പറയുന്നു. എങ്ങനെയും അവരുടെ ആവശ്യം നിറവേറ്റി കൊടുത്ത് കിട്ടുന്ന സംതൃപ്തി മറ്റൊന്നിലും കിട്ടാറില്ല.

കുറഞ്ഞ പലിശയിലേക്കും കുറഞ്ഞ ഇ എം ഐ.യിലേക്കും മാറാൻ വേണ്ടി ധാരാളം പേർ സമീപിക്കാറുണ്ട്. കുടുംബ ബജറ്റിന്റെ താളം തെറ്റുമ്പോൾ മാത്രമാണ് പലരും ഓടിയെത്തുക.

ബാങ്കുകളുടെ പലിശ നിരക്ക് കാലാ കാലങ്ങളിൽ കൂടിയും കുറഞ്ഞും ഇരിക്കും. മുമ്പ് ഭവന വായ്പയുടെ പലിശ 12.5% വരെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ 6.5 % പലിശയിൽ ഭവന വായ്പ കിട്ടും. ഈ സാഹചര്യത്തിൽ വായ്പ ഏറ്റെടുത്ത് കുറഞ്ഞ പലിശയ്ക്ക് കുറഞ്ഞ ഇ എം.ഐ യിൽ പുതിയ വായ്പ റെഡിയാക്കാൻ പറ്റുo. കൃത്യമായി തിരിച്ചടവ് നടത്തുന്നതിനെ കുറിച്ചു ഇവിടെ ബോധവൽക്കരണം നടത്താറുണ്ട്. വായ്പയ്ക്കു പുറമെ ഇൻഷുറൻസ് സേവനങ്ങളും ഇവിടെ ലഭ്യമാണ്.

English Summary: This Finserve Company will Give all Assistance to Get Loan Easily