അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരെ കണ്ടെത്തി ആവശ്യമെങ്കിൽ നൈപുണ്യം വർധിപ്പിക്കാനുള്ള പരിശീലനവും നൽകി ആഗ്രഹിക്കുന്ന ജോലി നേടാൻ സംസ്ഥാന സർക്കാർ സഹായിക്കും. 2026നകം 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യവുമായി 'എന്റെ തൊഴിൽ എന്റെ അഭിമാനം' എന്ന പേരിൽ ഒരു ജനകീയ പ്രചരണ പരിപാടി കേരള ഡെവലപ്മെന്റ് ആന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരെ കണ്ടെത്തി ആവശ്യമെങ്കിൽ നൈപുണ്യം വർധിപ്പിക്കാനുള്ള പരിശീലനവും നൽകി ആഗ്രഹിക്കുന്ന ജോലി നേടാൻ സംസ്ഥാന സർക്കാർ സഹായിക്കും.

2026നകം 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യവുമായി 'എന്റെ തൊഴിൽ എന്റെ അഭിമാനം' എന്ന പേരിൽ ഒരു ജനകീയ പ്രചരണ പരിപാടി കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിലിനു (കെ ഡിസ്ക് ) കീഴിൽ സർക്കാർ ആരംഭിച്ചിട്ടുണ്ട്. 

ADVERTISEMENT

തൊഴിലന്വേഷകരെ കണ്ടെത്തുന്നത് ഇങ്ങനെ

കെ ഡിസ്കിലെ നോളജ് ഇക്കോണമി മിഷൻ ഒരുക്കിയിട്ടുള്ള ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം വഴിയാണ് തൊഴിൽ അന്വേഷകരെ കണ്ടെത്തുന്നതും ജോലി ശരിയാക്കി കൊടുക്കുന്നതും. അതാതിടത്തെ പ്രാദേശിക ഭരണകൂടങ്ങളുടെ പ്രതിനിധികൾ വീടുകൾ തോറും സന്ദർശിച്ച് തൊഴിൽ രഹിതരെ കണ്ടെത്തും. 

ഈ പദ്ധതി പ്രകാരം ജോലി എങ്ങനെ ലഭ്യമാക്കാമെന്നതിനെ പറ്റി  ഇവർ തൊഴിലന്വേഷകരെ ബോധ്യപ്പെടുത്തും. ജോലി കിട്ടുന്നതിനു വേണ്ട നൈപുണ്യവികസനം മുതൽ ജോലി ലഭ്യമാക്കാൻ വേണ്ടിയുള്ള എല്ലാ പിന്തുണയും പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി അംബാസിഡർമാർ വഴി തൊഴിൽരഹിതർക്ക് കിട്ടും.

തൊഴിൽ വിടവ് നികത്താൻ ഒരു മുഴം മുമ്പേ 

ADVERTISEMENT

അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയിൽ വൻതോതിൽ പുതിയ തൊഴിൽ അവസരങ്ങൾ ഉടലെടുക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. ഇവിടെ ഇപ്പോൾ തന്നെ വലിയ തോതിൽ ഒരു നൈപുണ്യ വിടവുണ്ടെന്നത് യാഥാർത്ഥ്യമാണ്.അഭ്യസ്തവിദ്യരെ കണ്ടെത്തി അവർക്ക് നൈപുണ്യ വൈദഗ്ധ്യവും നൽകി ഈ അവസരം മുതലെടുക്കുകയാണ് നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ രൂപം കൊടുത്തിട്ടുള്ള ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ചുമതല

വമ്പൻ തൊഴിലവസരങ്ങളുമായി ആഗോള ഭീമന്മാരും

യു.എസ്. ടി ഗ്ലോബൽ, ടി.സി.എസ്, ഇ ആന്റ് വൈ, തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ, രാജ്യത്തെ വ്യവസായ ശാലകളിലെ തൊഴിൽ അവസരങ്ങളുമായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, ഐ.ടി സ്ഥാപന കൂട്ടായ്മയായ ജി.ടെക്, നാസ്കോം, രാജ്യാന്തര റിക്രൂട്ടിങ് പ്ലാറ്റ്ഫോമുകളായ മോൺസ്റ്റർ, ഫ്രീലാൻസർ എന്നിവരെല്ലാം മേൽ സൂചിപ്പിച്ച ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെയാണ് തൊഴിൽ അന്വേഷകരെ കണ്ടെത്തുക.

കെ ഡിസ്കും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും തമ്മിൽ 7 ലക്ഷം പേർക്ക് ജോലി നൽകുന്നതിനുള്ള കരാർ ഒപ്പിട്ടിട്ടുണ്ട്.  

ADVERTISEMENT

തൊഴിൽ ദാതാക്കൾ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം വഴി നേരിട്ടെത്തി തൊഴിൽ അന്വേഷകരെ ഇന്റർവ്യൂ ചെയ്തതിനു ശേഷം യോഗ്യരായവരെ തെരഞ്ഞെടുക്കുന്നു.

മിനിമം പ്ലസ് ടു ഉണ്ടോ - അപേക്ഷിക്കാം

പ്രായം കൂടി പോയി എന്നു പറഞ്ഞ് ജോലിക്ക് അപേക്ഷിക്കാതിരിക്കേണ്ട. 18 വയസ്സു മുതൽ 59 വയസ്സു വരെയുള്ളവർക്ക് ഈ പദ്ധതിയിലൂടെ ജോലിക്ക് രജിസ്റ്റർ ചെയ്യാം. ഇതിനായി knowledgemission.kerala.gov.in എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. 

പ്ലസ്ടു അല്ലെങ്കിൽ പ്രീ ഡിഗ്രി, ഐ.ടി.ഐ, ഡിപ്ളോമ എന്നിവയോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. റജിസ്റ്റർ ചെയ്തു കഴിഞ്ഞവർക്ക് ഇതേ പ്ലാറ്റ്ഫോമിലൂടെ നൈപുണ്യ പരിശീലനവും നൽകും.

English Summary : K Disc will Help to Find Suitable Job for Job Seekers