ഇന്ത്യന്‍ ബിസിനസ് രംഗത്തെ അതികായനായിരുന്നു ധീരുഭായ് അംബാനി. ബിസിനസ് ഇതിഹാസങ്ങളുടെ കഥപറയുമ്പോള്‍ ഒരിക്കലും വിട്ടുപോകാത്ത പേര്. എന്നാല്‍ എത്ര വലിയ സമ്പന്നനായിട്ടും ബിസിനസ് തുടര്‍ച്ചാ പ്ലാന്‍ തയാറാക്കിവെക്കുന്നതില്‍ അംബാനിക്ക് കാലിടറി. പ്ലാനേ ഇല്ലായിരുന്നു. തുടര്‍ന്നുള്ള കോളിളക്കങ്ങള്‍ ചരിത്രമാണ്.

ഇന്ത്യന്‍ ബിസിനസ് രംഗത്തെ അതികായനായിരുന്നു ധീരുഭായ് അംബാനി. ബിസിനസ് ഇതിഹാസങ്ങളുടെ കഥപറയുമ്പോള്‍ ഒരിക്കലും വിട്ടുപോകാത്ത പേര്. എന്നാല്‍ എത്ര വലിയ സമ്പന്നനായിട്ടും ബിസിനസ് തുടര്‍ച്ചാ പ്ലാന്‍ തയാറാക്കിവെക്കുന്നതില്‍ അംബാനിക്ക് കാലിടറി. പ്ലാനേ ഇല്ലായിരുന്നു. തുടര്‍ന്നുള്ള കോളിളക്കങ്ങള്‍ ചരിത്രമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ ബിസിനസ് രംഗത്തെ അതികായനായിരുന്നു ധീരുഭായ് അംബാനി. ബിസിനസ് ഇതിഹാസങ്ങളുടെ കഥപറയുമ്പോള്‍ ഒരിക്കലും വിട്ടുപോകാത്ത പേര്. എന്നാല്‍ എത്ര വലിയ സമ്പന്നനായിട്ടും ബിസിനസ് തുടര്‍ച്ചാ പ്ലാന്‍ തയാറാക്കിവെക്കുന്നതില്‍ അംബാനിക്ക് കാലിടറി. പ്ലാനേ ഇല്ലായിരുന്നു. തുടര്‍ന്നുള്ള കോളിളക്കങ്ങള്‍ ചരിത്രമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ ബിസിനസ് രംഗത്തെ അതികായനായിരുന്നു ധീരുഭായ് അംബാനി. ബിസിനസ് ഇതിഹാസങ്ങളുടെ കഥപറയുമ്പോള്‍ ഒരിക്കലും വിട്ടുപോകാത്ത പേര്. എന്നാല്‍ എത്ര വലിയ സമ്പന്നനായിട്ടും ബിസിനസ് തുടര്‍ച്ചാ പ്ലാന്‍ തയാറാക്കിവെക്കുന്നതില്‍ അംബാനിക്ക് കാലിടറി. പ്ലാനേ ഇല്ലായിരുന്നു. തുടര്‍ന്നുള്ള കോളിളക്കങ്ങള്‍ ചരിത്രമാണ്. മക്കള്‍ മുകേഷിനും അനിലിനും ബിസിനസ് വിഭജിച്ച് നല്‍കുന്നതിലെ സങ്കീര്‍ണതകള്‍ വാര്‍ത്താതലക്കെട്ടുകളായിരുന്നു. ഒടുവില്‍ ഒരു സഹോദരന്‍, അനില്‍ അംബാനി കൂപ്പുകുത്തിയത് കടത്തിന്റെ നിലയില്ലാക്കയത്തിലേക്ക്. മുകേഷാകട്ടെ നടന്നുകയറിയത് സമ്പത്തിന്റെ വിഹായശസിലേക്ക്. ഇന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനും ലോകത്തിലെ സമ്പന്നരില്‍ പത്താമനുമാണ് മുകേഷ് അംബാനി.

സാഹോദര്യം ബിസിനസില്‍

ADVERTISEMENT

മുകേഷിനും അനിലിനും ബിസിനസില്‍ അത്ര സാഹോദര്യമുണ്ടായിരുന്നില്ല. എന്നാല്‍ തന്റെ മക്കള്‍ക്ക് ബിസിനസില്‍ അത് സംഭവിക്കരുതെന്ന ഉറച്ച വാശിയുണ്ടായിരുന്നു മുകേഷ് അംബാനിക്ക്. അടുത്തിടെ നാം കണ്ട റിലയന്‍സ് സാമ്രാജ്യത്തിന്റെ ബിസിനസ് തുടര്‍ച്ചാ പ്ലാന്‍ അതിനുള്ള ഏറ്റവും വലിയ സാക്ഷ്യപ്പെടുത്തലാണ്. മുകേഷിന് ഇപ്പോള്‍ പ്രായം 65 മാത്രമാണ്. എന്നാല്‍ ബിസിനസ് തുടര്‍ച്ചാ പ്ലാനിലൂടെ മൂന്ന് മക്കളെയും ഒരുമിപ്പിച്ച് നിര്‍ത്തുന്നതില്‍ അദ്ദേഹം കാണിച്ചത് മികച്ച വൈഭവമാണ്. 218 ബില്യണ്‍ ഡോളറിലധികം വരുന്ന മഹാസാമ്രാജ്യത്തിന്റെ തലപ്പത്തേക്ക് ആകാശും ഇഷയും ആനന്ദും വരുമ്പോള്‍ രാജ്യം മുഴുവന്‍ അവരിലേക്കാണ് ഉറ്റുനോക്കുന്നത്. അറിയാം മൂവരെ കുറിച്ചും വിശദമായി

ആകാശ് ജിയോയുടെ ജീവന്‍

ADVERTISEMENT

ആകാശ് അംബാനിയാണ് മുകേഷിന്റെ മൂത്ത പുത്രന്‍. വയസ് 30. ടെലികോം ബിസിനസായ ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനായി ആകാശിനെയാണ് മുകേഷ് അംബാനി തെരഞ്ഞെടുത്തിരിക്കുന്നത്. യുഎസിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ആകാശ് 2014ലാണ് റിലയന്‍സ് ജിയോയില്‍ ചേരുന്നത്. റിലയന്‍സിന്റെ ഭാവിയിലെ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ബിസിനസാണ് ടെലികോം. അതിനാല്‍ തന്നെയാകാം കമ്പനിയുടെ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിലും വളര്‍ച്ചാപദ്ധതി തയാറാക്കുന്നതിലുമെല്ലാം കാര്യമായ പങ്കാളിത്തം ആകാശിനുണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാവായി ജിയോയെ മാറ്റുന്നതില്‍ ആകാശ് മുഖ്യ പങ്കുവഹിച്ചു. ജിയോ ഇന്‍ഫോകോമിന്റെ ഉടമസ്ഥാവകാശം കൈയാളുന്ന ജിയോ പ്ലാറ്റ്‌ഫോംസിന്റെ ചെയര്‍മാന്‍ ഇപ്പോഴും മുകേഷ് തന്നെയാണ്. അതിനാല്‍ ആകാശിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അച്ഛനില്‍ നിന്ന് യഥാസമയത്ത് ലഭിക്കും.

ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റാ പ്ലാറ്റ്‌ഫോംസിന്റെ 5.7 ബില്യണ്‍ ഡോളര്‍ നിക്ഷേപം ജിയോയില്‍ സാധ്യമാക്കിയ സംഘത്തില്‍ ആകാശുമുണ്ടായിരുന്നു. നിലവില്‍ 400 ദശലക്ഷത്തിലധികം വരിക്കാരാണ് ജിയോയ്ക്കുള്ളത്. കമ്പനിയില്‍ യുവത്വത്തിന്റെ പുതിയൊരു സംസ്‌കാരം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആകാശ്. ബിസിനസ് കഴിഞ്ഞാല്‍ പിന്നെ ക്രിക്കറ്റാണ് അഭിനിവേശം. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിനെ മാനേജ് ചെയ്യുന്നത് ആകാശാണ്. വജ്രവ്യാപാര കുടുംബത്തില്‍ നിന്നുള്ള ശ്ലോക മെഹ്തയാണ് ആകാശിന്റെ ഭാര്യ.

ADVERTISEMENT

ഇഷ-റീട്ടെയ്ല്‍ രംഗത്തിന്റെ അധിപ

റിലയന്‍സ് റീട്ടെയ്ല്‍ രംഗത്തിന്റെ കടിഞ്ഞാണ്‍ ഇഷ അംബാനിയെന്ന 30കാരിയായ മകൾക്കാണ്. പരമ്പരാഗത റീട്ടെയ്ല്‍ മേഖല കൂടാതെ ഇ-കൊമേഴ്‌സിലും ആഡംബര ബ്രാന്‍ഡുകളുടെ ബിസിനസിലുമെല്ലാം ഇനി ഇഷ പറയുന്നതാണ് ഇന്ത്യയും ലോകവും ശ്രദ്ധിക്കുക. ആകാശിന്റെ ഇരട്ട സഹോദരിയായ ഇഷയുടെ പ്രധാന ദൗത്യങ്ങളിലൊന്ന് ആമസോണ്‍ പോലുള്ള ഇ-കൊമേഴ്‌സ് ഭീമന്മാര്‍ക്ക് വെല്ലുവിളിയായി റിലയന്‍സിന്റെ ഇ-കൊമേഴ്‌സ് കമ്പനിയെ മാറ്റുകയാണ്. അജിയോ ഇ-കൊമേഴ്‌സ് ആപ്പിനെ അതിവേഗം ജനകീയവല്‍ക്കരിക്കുകയാണ് അവര്‍. രാജ്യാന്തര ബ്രാന്‍ഡുകളുമായുള്ള പങ്കാളിത്തം ശക്തമാക്കുകയും ചെയ്യുന്നു.

വിഖ്യാതമായ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിസിനസ് മാനേജ്‌മെന്റിലാണ് ഇഷയുടെ ബിരുദം. രാജ്യത്തെ ശക്തരായ വനിതകളുടെ ഫോര്‍ച്യൂണ്‍ മാസിക പട്ടികയില്‍ 21ാം സ്ഥാനത്ത് അംബാനിയുടെ മകളുണ്ട്. പുതിയൊരു റിലയന്‍സ് മാളിന്റെ പണപ്പുരയിലാണ് ഇഷയിപ്പോള്‍. ഇന്ത്യയിലെ വമ്പന്‍ ബിസിനസ് കുടുംബമായ പിരമള്‍ ഗ്രൂപ്പിലെ ആനന്ദ് പിരമളാണ് ഇഷയുടെ ഭര്‍ത്താവ്.

ഇളമുറക്കാരന് മുഖ്യം ഹരിതം

India's richest man and oil-to-telecom conglomerate Reliance Industries chairman Mukesh Ambani (R) and his wife Nita Ambani (2R) pose with their children (L-C) Akash Ambani, Anant Ambani and Isha Ambani as they arrive for the company's 40th AGM in Mumbai on July 21, 2017. - Indian oil-to-telecom conglomerate Reliance Industries' first-quarter consolidated profit jumped 28 percent July 20, pumped up by higher margins from its core oil refining business, the group said, beating analyst estimates. (Photo by INDRANIL MUKHERJEE / AFP)

മുകേഷ് അംബാനിയുടെ ഇളയ മകനായ ആനന്ദിന് പ്രായം 27 മാത്രം, എങ്കിലും ലോകത്തിന്റെ നിലനില്‍പ്പില്‍ മുഖ്യപങ്കുവഹിക്കുന്ന ഹരിതോര്‍ജ ബിസിനസിന്റെ തലപ്പത്തേക്കാണ് അവന്‍ ഉയരുന്നത്. ആകാശിനെപ്പോലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ആനന്ദും ബിരുദമെടുത്തത്. അംബാനി കുടുംബം ഭാവിയില്‍ ഏറ്റവുമധികം നിക്ഷേപം നടത്താനിരിക്കുന്നത് സംശുദ്ധ ഊര്‍ജ പദ്ധതികളിലാണ്.

English Summary : Mukesh Ambani's 3 Children will Lead Reliance Empire