അങ്ങനെ അത് സംഭവിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നന്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് രംഗത്തെ മാറ്റിമറിക്കുന്നതിനായുള്ള ഔപചാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സാറ്റലൈറ്റ് അധിഷ്ഠിത മൊബൈല്‍ കമ്യൂണിക്കേഷന്‍ ലൈസന്‍സിനായി ടെലികോം വകുപ്പില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് സ്‌പേസ്

അങ്ങനെ അത് സംഭവിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നന്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് രംഗത്തെ മാറ്റിമറിക്കുന്നതിനായുള്ള ഔപചാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സാറ്റലൈറ്റ് അധിഷ്ഠിത മൊബൈല്‍ കമ്യൂണിക്കേഷന്‍ ലൈസന്‍സിനായി ടെലികോം വകുപ്പില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് സ്‌പേസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്ങനെ അത് സംഭവിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നന്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് രംഗത്തെ മാറ്റിമറിക്കുന്നതിനായുള്ള ഔപചാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സാറ്റലൈറ്റ് അധിഷ്ഠിത മൊബൈല്‍ കമ്യൂണിക്കേഷന്‍ ലൈസന്‍സിനായി ടെലികോം വകുപ്പില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് സ്‌പേസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്ങനെ അത് സംഭവിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നന്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് രംഗത്തെ മാറ്റിമറിക്കുന്നതിനായുള്ള ഔപചാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സാറ്റലൈറ്റ് അധിഷ്ഠിത മൊബൈല്‍ കമ്യൂണിക്കേഷന്‍ ലൈസന്‍സിനായി ടെലികോം വകുപ്പില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് സ്‌പേസ് എക്‌സിന്റെയും ടെസ് ലയുടെയുമെല്ലാം സാരഥി ഇലോണ്‍ മസ്‌ക്ക്. സ്‌പേസ് അധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ സ്റ്റാര്‍ലിങ്ക് എന്ന സംരംഭത്തിലൂടെ നല്‍കുകയാണ് മസ്‌ക്കിന്റെ ഉദ്ദേശ്യം. 

ഇത്തരം സേവനങ്ങള്‍ നല്‍കുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ സ്‌പേസ് എക്‌സ് ഇന്ത്യയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. പുതിയ നീക്കത്തോട് കൂടി ഇന്ത്യന്‍ ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് അധിപനുമായ മുകേഷ് അംബാനിയുമായി നേരിട്ടുള്ള യുദ്ധത്തിനിറങ്ങുകയാണ് ഇലോണ്‍ മസ്‌ക്ക്. നിലവില്‍ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് രാജ്യത്ത് ലൈസന്‍സ് ലഭിച്ചിരിക്കുന്നത് റിലയന്‍സ് ജിയോ ഇന്‍ഫോകോമിനും ഭാരതി ഗ്രൂപ്പ് പിന്തുണയ്ക്കുന്ന വണ്‍വെബ്ബിനുമാണ്.

ADVERTISEMENT

എന്താണ് സ്റ്റാര്‍ലിങ്ക്?

2002ല്‍ ഇലോണ്‍ മസ്‌ക്ക് തുടങ്ങിയ സ്‌പേസ്എക്‌സ് കമ്പനിയുടെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സര്‍വീസാണ് സ്റ്റാര്‍ലിങ്ക്. റോക്കറ്റുകള്‍, സ്‌പേസ്‌ക്രാഫ്റ്റുകള്‍ എന്നിവയുടെ ഡിസൈന്‍, നിര്‍മാണം,വിക്ഷേപണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരംഭമാണ് സ്‌പേസ് എക്‌സ്. 2019ലാണ് ഗ്രാമങ്ങളിലും മറ്റ് ഉള്‍പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് തടസമില്ലാതെ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തില്‍ സ്‌പേസ്എക്‌സ് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാന്‍ തുടങ്ങിയത്. 2022 സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് 3,000ത്തോളം സാറ്റലൈറ്റുകളാണ് ഇവര്‍ വിക്ഷേപിച്ചിരിക്കുന്നത്. 

എത്ര ചെലവ് വരും

ഏകദേശം 8,000 രൂപ പ്രതിമാസനിരക്കാണ് സ്‌പേസ് എക്‌സിന് ഇന്ത്യക്ക് പുറത്തുള്ള ഉപഭോക്താക്കള്‍ നല്‍കേണ്ടത്. കണക്ഷനെടുക്കുമ്പോള്‍ ഒറ്റത്തവണ നല്‍കേണ്ട തുകയായി 50,000ത്തോളം രൂപയും നല്‍കണം. ഇന്ത്യയില്‍ ഈ സേവനം തുടങ്ങുമ്പോള്‍ നിരക്കുകള്‍ ഇനിയും കുറയാനാണ് സാധ്യത. എല്ലാ ഭൂഖണ്ഡങ്ങളിലും തങ്ങളുടെ സേവനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണെന്നാണ് സ്റ്റാര്‍ലിങ്ക് അവകാശപ്പെടുന്നത്. കൂടുതല്‍ സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാനും പദ്ധതിയിടുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ മാള്‍ട്ടയില്‍ സേവനം തുടങ്ങിയതോടെ 40 രാജ്യങ്ങളില്‍ മസ്‌ക്കിന്റെ ഇന്റര്‍നെറ്റ് ലഭ്യമായിത്തുടങ്ങി. യുഎസ്, മെക്‌സിക്കോ, കാനഡ, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ മികച്ച സാന്നിധ്യമുണ്ട് സ്റ്റാര്‍ലിങ്കിന്. 

ADVERTISEMENT

നിങ്ങള്‍ സഞ്ചരിക്കുമ്പോഴും ബ്രോഡ്ബാന്‍ഡ് കൂടെക്കൊണ്ടുപോകാം എന്നതാണ് സ്റ്റാര്‍ലിങ്കിന്റെ പ്രത്യേകത. 2023 മുതല്‍ ആഡംബര കപ്പലുകളിലും വിമാനങ്ങളിലുമെല്ലാം സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനാണ് മസ്‌ക്കിന്റെ പദ്ധതി. 

Photo: AFP

തുറന്നിടുന്നു വന്‍ബിസിനസ് അവസരം

സാധാരണ റീട്ടെയ്ല്‍ ഉപഭോക്താക്കള്‍ക്കപ്പുറം വന്‍കിട, ചെറുകിട, ഇടത്തരം ബിസിനസുകളെ ഉപഭോക്തൃനിരയിലേക്ക് കാര്യമായി കൂട്ടിച്ചേര്‍ക്കാന്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് സാധിക്കും. നിലവില്‍ അതിവിദൂര ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലുമുള്ള ബിസിനസുകള്‍ക്ക് ഇന്റര്‍നെറ്റ് റേഞ്ച് വെല്ലുവിളിയാണ്. ഇപ്പോഴും നിരവധി മൊബൈല്‍ ഇന്റര്‍നെറ്റ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ലോകത്തുണ്ട്. എന്നാല്‍ ഇവര്‍ക്കെല്ലാം ഒരു തടസവുമില്ലാതെ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സാറ്റലൈറ്റ് സേവനങ്ങള്‍ക്ക് കഴിയും. 

നിലവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്റ്റാര്‍ലിങ്ക് ബിസിനസ് സേവനങ്ങള്‍ ലഭ്യമാണ്. പ്രതിമാസം 500 ഡോളറും ഒറ്റത്തവണ നല്‍കേണ്ട ഹാര്‍ഡ് വെയര്‍ ചെലവായ 2,500 ഡോളറുമാണ് ഇതിന് നല്‍കേണ്ടത്. 350 എംബിപിഎസ് വേഗത ബിസിനസ് സേവനങ്ങള്‍ക്ക് ലഭിക്കും. 

ADVERTISEMENT

എങ്ങനെയാണ് പ്രവര്‍ത്തനം

ഒരു ഉപഭോക്താവ് സ്റ്റാര്‍ലിങ്ക് സേവനം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഒരു സ്റ്റാര്‍ലിങ്ക് കിറ്റ് ലഭിക്കും. സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഡിഷ്, വൈഫൈ റൗട്ടര്‍, കേബിളുകള്‍, ഇന്‍സ്റ്റലേഷനുള്ള സ്റ്റാര്‍ലിങ്ക് ബെയ്‌സ് എന്നിവയാകും കിറ്റിലുണ്ടാകുക. ഹാര്‍ഡ് വെയര്‍ ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍ സ്റ്റാര്‍ലിങ്ക് ശൃംഖലയുമായി കണക്റ്റ് ചെയ്യാനുള്ള സംവിധാനമുണ്ട്. സ്റ്റാര്‍ലിങ്ക് ആപ്പ് ഉപയോഗിച്ച് അത് മാനേജ് ചെയ്യാം. 

റഷ്യയുമായുള്ള യുദ്ധത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കപ്പെട്ട യുക്രെയ്‌നില്‍ മസ്‌ക്കിന്റെ സ്റ്റാര്‍ലിങ്കാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കിയത്. 

ഇന്ത്യയിലെ വലിയ അവസരം

ശൈശവദശയിലാണെങ്കിലും സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് ഇന്ത്യയിലും വലിയ സാധ്യതകളാണുള്ളത്. 2025 ആകുമ്പോഴേക്കും ഒരു ലക്ഷം കോടി രൂപയിലധികം വരുന്ന മേഖലയായി ഇത് മാറുമെന്നാണ് കണക്കുകള്‍. സ്‌പേസ് എക്‌സ്, ജിയോ, വണ്‍വെബ് എന്നീ കമ്പനികള്‍ക്ക് പുറമെ ടാറ്റ ഗ്രൂപ്പിന്റെ നെല്‍കോ, കാനഡയുടെ ടെലിസാറ്റ്, ആമസോണ്‍ എന്നിവരും ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ ലോഞ്ച് ചെയ്യാനുള്ള തയാറെടുപ്പിലാണ്. ഗ്രാമീണ ഇന്ത്യയുടെ 75 ശതമാനത്തിനും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇപ്പോഴും ലഭ്യമല്ലെന്നതാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനത്തിന് വലിയ ബിസിനസ് സാധ്യതകള്‍ തുറന്നിടുന്നത്. 

അംബാനിയുടെ സംരംഭം

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പൂര്‍ണ സബ്‌സിഡിയറിയായ ജിയോ പ്ലാറ്റ്‌ഫോംസിലൂടെയാണ് അംബാനി ഈ രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ലക്‌സംബര്‍ഗ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എസ്ഇഎസ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് റിലയന്‍സ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സംരംഭം തുടങ്ങിയിരിക്കുന്നത്.

English Summary : Business Opportunity in Satellite Communication