നവജാത ശിശുക്കളുണ്ടാകുന്ന വീട്ടുകാരെല്ലാം വാങ്ങുന്ന ഒരു ഉൽപ്പന്നമായ ജോൺസൻ ആൻഡ് ജോൺസൻ പൌഡർ കമ്പനി കുഞ്ഞുങ്ങൾക്കുണ്ടാക്കുന്ന ടാൽക്കം പൗഡറിന്റെ ഉൽപ്പാദനം നിർത്താനൊരുങ്ങുന്നു എന്ന വാർത്ത കുറെ നാളുകളായി വരുന്നുണ്ട്. വർഷങ്ങളായി ജോൺസൺ ആൻഡ് ജോൺസൻ കമ്പനിക്കെതിരെ പല നിയമ വ്യവഹാരങ്ങളും പല രാജ്യങ്ങളിലുമായി

നവജാത ശിശുക്കളുണ്ടാകുന്ന വീട്ടുകാരെല്ലാം വാങ്ങുന്ന ഒരു ഉൽപ്പന്നമായ ജോൺസൻ ആൻഡ് ജോൺസൻ പൌഡർ കമ്പനി കുഞ്ഞുങ്ങൾക്കുണ്ടാക്കുന്ന ടാൽക്കം പൗഡറിന്റെ ഉൽപ്പാദനം നിർത്താനൊരുങ്ങുന്നു എന്ന വാർത്ത കുറെ നാളുകളായി വരുന്നുണ്ട്. വർഷങ്ങളായി ജോൺസൺ ആൻഡ് ജോൺസൻ കമ്പനിക്കെതിരെ പല നിയമ വ്യവഹാരങ്ങളും പല രാജ്യങ്ങളിലുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവജാത ശിശുക്കളുണ്ടാകുന്ന വീട്ടുകാരെല്ലാം വാങ്ങുന്ന ഒരു ഉൽപ്പന്നമായ ജോൺസൻ ആൻഡ് ജോൺസൻ പൌഡർ കമ്പനി കുഞ്ഞുങ്ങൾക്കുണ്ടാക്കുന്ന ടാൽക്കം പൗഡറിന്റെ ഉൽപ്പാദനം നിർത്താനൊരുങ്ങുന്നു എന്ന വാർത്ത കുറെ നാളുകളായി വരുന്നുണ്ട്. വർഷങ്ങളായി ജോൺസൺ ആൻഡ് ജോൺസൻ കമ്പനിക്കെതിരെ പല നിയമ വ്യവഹാരങ്ങളും പല രാജ്യങ്ങളിലുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ബഹുരാഷ്ട്ര കമ്പനി കുഞ്ഞുങ്ങളുടെ  ടാൽക്കം പൗഡറിന്റെ ഉൽപ്പാദനം നിർത്താനൊരുങ്ങുന്നു എന്ന വാർത്ത കുറെ നാളുകളായി വരുന്നുണ്ട്. വർഷങ്ങളായി ഈ കമ്പനിക്കെതിരെ പല നിയമ വ്യവഹാരങ്ങളും പല രാജ്യങ്ങളിലുമായി നടക്കുന്നു. കാൻസർ സാധ്യതകൾ ഉണ്ടെന്ന  കാരണത്താലാണ് ബേബി പൗഡർ ഈ കമ്പനി പിൻവലിക്കുന്നത്. എന്നാൽ ഈ പൗഡറിൽ പ്രശ്നമുള്ള കെമിക്കൽ മാറ്റി അതിനു പകരം കോൺ സ്റ്റാർച്ച് അധിഷ്ഠിതമായ സാധനങ്ങൾ ചേർത്തു പൗഡർ വീണ്ടും വിപണിയിലെത്തിക്കാൻ ഇവർക്ക് പദ്ധതിയുണ്ട്. കോടി കണക്കിന് രൂപയുടെ നഷ്ടപരിഹാരം കൊടുത്തുള്ള നിയമ വ്യവഹാരത്തിനൊടുവിലാണ് ഉൽപ്പന്നം അടുത്ത വർഷം  പിൻവലിക്കാനുള്ള തീരുമാനം കമ്പനിയെടുത്തത്. നമ്മുടെ കുഞ്ഞുങ്ങൾക്ക് വർഷങ്ങളായി വിശ്വസിച്ചു വാങ്ങികൊണ്ടിരുന്ന ഒരു ഉൽപ്പന്നമാണ് ഇത്തരമൊരു പ്രശ്നത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നത് ഇന്ത്യൻ ഉപഭോക്താക്കളെയും ഞെട്ടിച്ചിരിക്കുകയാണ്. മറ്റു രാജ്യങ്ങളിലെ കടകളിൽനിന്നും ഉടൻ തന്നെ പൗഡർ പിൻവലിച്ചെങ്കിലും; ഇന്ത്യയിൽ കടകളിലുള്ള പൗഡർ ടിന്നുകൾ പിൻവലിക്കുന്നില്ല എന്നാണ് കമ്പനിയുടെ നിലപാട്. 50 ശതമാനം വിലക്കുറവിൽ കമ്പനി ഇന്ത്യയിലെ നഗരങ്ങളിൽ പൗഡർ വിറ്റഴിക്കുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്.

അടുത്തത് ഡ്രൈ ഷാംപൂ 

ADVERTISEMENT

കാൻസർ സാധ്യത ഉണ്ടെന്ന കാരണത്താൽ മറ്റൊരു മുൻനിര കമ്പനിയുടെ  ഡ്രൈ ഷാംപൂ ഉൽപ്പന്നങ്ങളെയെല്ലാം ഇപ്പോൾ  വിപണിയിൽ നിന്നും തിരിച്ചെടുക്കുകയാണ്. മുടി നനയ്ക്കാതെ വൃത്തിയാക്കാൻ ഉപയോഗിക്കാവുന്ന പൊടി അല്ലെങ്കിൽ സ്പ്രേ രൂപത്തിലുള്ള ഉൽപ്പന്നമാണ് ഡ്രൈ ഷാംപൂ. ഇവ  മുടിയിൽ നിന്ന് കൊഴുപ്പും എണ്ണയും നീക്കം ചെയ്യുകയും മുടി സാധാരണ രീതിയിൽ ഷാംപൂ ചെയ്തതുപോലെ തോന്നലുണ്ടാക്കുകയും ചെയ്യും. യാത്രകളിലാണ് ആളുകൾ കൂടുതലായി ഡ്രൈ ഷാംപൂ ഉപയോഗിക്കുന്നത്. ചില ഡ്രൈ ഷാംപൂകളിൽ എയറോസോൾ സ്പ്രേയുണ്ട്, ചിലതിൽ മുടിയുടെ നിറവുമായി പൊരുത്തപ്പെടുന്ന ടിൻറ് പൗഡർ ഉണ്ട്. ബെൻസീൻ  അനുവദനീയമായ അളവിലും കൂടുതൽ ഉണ്ട് എന്ന കാരണമാണ് ഡ്രൈ ഷാംപൂ പിൻവലിക്കാൻ കമ്പനി നിര്‍ബന്ധിതമായിരിക്കുന്നത്. ബെൻസീൻ എന്ന രാസവസ്തു ക്യാൻസർ ഉണ്ടാക്കും എന്ന നിഗമനങ്ങൾ മുൻപേ പറഞ്ഞിട്ടുണ്ടെങ്കിലും, ഇത്രയും നാൾ ഇവയെല്ലാം നമ്മുടെ വിപണിയിൽ ലഭ്യമായിരുന്നു. 

നിയമം നിയമത്തിന്റെ വഴിക്ക്

മുഖത്തിടുന്ന പൗഡറിലും തലയിൽ തേക്കുന്ന ഷാംപൂവിലും കാൻസർ വരുത്തുന്ന വസ്തുക്കൾ ഉണ്ടെന്ന പേരിൽ അവയെ വിപണിയിൽ നിന്നും പിൻവലിക്കുകയാണെങ്കിൽ കേരളത്തിലെ മായം ചേർന്ന കറി പൗഡറുകൾക്കെതിരെയും, കാൻസർ വരുത്തുന്ന മാരക ഘടകങ്ങളുണ്ടെന്നു കരുതപ്പെടുന്ന മസാല പൗഡറുകൾക്കെതിരെയും നിയമ നടപടി ഇല്ലാത്തത്  എന്തുകൊണ്ടാണ്? കറി  പൊടി കമ്പനികൾ മാത്രമല്ല, വർഷങ്ങളായി ഇന്ത്യയിലെ പല കമ്പനികൾക്കെതിരെയും നിയമവ്യവഹാരങ്ങൾ പല കോടതികളിലായി നടക്കുന്നുണ്ടെങ്കിലും, ഭൂരിഭാഗം ഉൽപ്പന്നങ്ങളും ഇപ്പോഴും വിപണിയിൽ ലഭ്യമാണ്.  

സ്റ്റിറോയിഡുകൾ ഉണ്ടെന്ന കാരണത്താൽ പല വിദേശ രാജ്യങ്ങളും നിരോധിച്ച കേരള ആസ്ഥാനമായ പല മരുന്ന് കമ്പനികൾക്കും കേരളത്തിലും, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഇപ്പോഴും നിരോധനമൊന്നുമില്ല. 

ADVERTISEMENT

കാൻസർ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ

ബെൻസിൻ അടങ്ങിയ പല ഉൽപ്പന്നങ്ങളും കാൻസർ ഉണ്ടാക്കുമെന്നുണ്ടെങ്കിലും സർക്കാർ അത് കണ്ടില്ലെന്നു നടിക്കുകയാണ്. ചില റൊട്ടി ബ്രാൻഡുകളിലും കാൻസർ  ഉത്തേജിപ്പിക്കുന്ന പദാർത്ഥങ്ങൾ ഉണ്ട്. ഇന്ത്യയിൽ ലഭിക്കുന്ന ഭൂരിഭാഗം പഴങ്ങളിലും, പച്ചക്കറികളിലും വിഷാംശം അനുവദനീയമായ അളവിൽ കൂടുതലാണ്. ചീരകളിലും  എന്തിനധികം ജൈവ പച്ചക്കറികളിലും കൊടും വിഷാംശം പല ലാബ് ടെസ്റ്റുകളിലും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ലഭ്യമായ പല പാൽ ബ്രാന്‍ഡുകളിലും, പല രാസവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. സോപ്പ് പൊടികൾ തൊട്ട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ലോഷനുകൾ വരെയുള്ള സാധനങ്ങളും മനുഷ്യന്‍ ഉപയോഗിക്കുമ്പോൾ  പ്രശ്നങ്ങളുണ്ടാക്കുന്നവയാണ്. ചില കമ്പനിയുടെ കണ്ടീഷണർ, മരുന്നുകൾ, റെഡിമെയ്ഡ് കറികൾ, മിഠായികൾ, പെർഫ്യൂമുകൾ, നൂഡിൽസ് തുടങ്ങി  ഒട്ടനവധി വസ്തുക്കളാണ് പ്രശ്നമുണ്ടാക്കുന്നത് എന്ന റിപ്പോർട്ടുകൾ മാധ്യമങ്ങളിലൂടെ  പുറത്തു വന്നിട്ടുണ്ട്; എന്നിട്ടുപോലും ഈ കമ്പനികളെല്ലാം ഉൽപ്പാദനം തുടരുകയാണ്.

ശക്തമല്ലാത്ത ഉപഭോക്‌തൃ നിയമങ്ങൾ

ഇന്ത്യയിലെയും, കേരളത്തിലെയും ഉപഭോക്‌തൃനിയമങ്ങൾ ശക്തമല്ലാത്തതാണ് ഉൽപ്പന്നങ്ങൾക്ക് പ്രശ്നങ്ങളുണ്ടെങ്കിലും, ഉൽപ്പാദിപ്പിക്കുന്ന കമ്പനിക്ക്  ഒരു പ്രശ്നമില്ലാതെ തുടർന്നും ഉൽപ്പന്നങ്ങൾ വിപണിയിൽ യഥേഷ്ടം ലഭിക്കുന്നതിന് കാരണം. 'മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബുകൾ' വരെ കേരളത്തിൽ നിലവിലുണ്ടെങ്കിലും, ഉൽപ്പന്നങ്ങളിൽ പ്രശ്‍നം കണ്ടുപിടിച്ചിട്ടില്ല  അറിയപ്പെടുന്ന ഒരു കമ്പനി പോലും പൂട്ടികെട്ടിയതായി കേട്ടറിവില്ല. നിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ വിപണിയിൽ വിറ്റാലും വിദേശ രാജ്യങ്ങളിലേതുപോലുള്ള കൃത്യമായ  പരിശോധനകൾ ഇല്ലാത്തത് കമ്പനികൾക്ക് എന്തും ചെയ്യാമെന്ന അവസ്ഥയുണ്ടാക്കുന്നുണ്ട്.

ADVERTISEMENT

കാൻസർ ഉണ്ടാകുമെന്നു ഉറപ്പായിട്ടും ആ വിവരം മറച്ചുവെച്ചു വിൽക്കുന്ന കമ്പനികളെക്കാൾ എത്രയോ ഭേദമാണ് കാൻസർ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിൽ വിൽക്കുന്നവ. ഉദാഹരണത്തിന് കാൻസർ വരാൻ സാധ്യത ഉണ്ടെന്ന പരസ്യം ചെയ്തു ഇറക്കുന്ന മദ്യവും, പുകയില ഉത്പന്നങ്ങളും, ഒരു രീതിയിൽ പറഞ്ഞാൽ കുറേകൂടി തുറന്ന സന്ദേശമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. പ്രശ്നമുണ്ടെന്ന് കണ്ടുപിടിച്ച ഉൽപ്പന്നങ്ങളെപോലും ന്യായീകരിക്കുന്ന സമീപനമുള്ള കമ്പനികളും അത്തരം ഉൽപ്പന്നങ്ങൾ ഇപ്പോഴും വാങ്ങുന്ന ഉപഭോക്താക്കളും, ആരാണിവിടെ കുറ്റക്കാർ?

English Summary : Who will Controll the Cancer Causing Products in the Market?