കത്തയക്കാൻ നാട്ടിലൊരു തപാലാപ്പീസ് വേണം. അവിടെ നിന്ന് എഴുത്തുകളും മണി ഓർഡറുകളുമായി എത്തുന്ന പോസ്റ്റ്മാനെ കാത്തിരുന്ന ഒരു തലമുറ പണ്ടുണ്ടായിരുന്നു. ഇന്ന് അതെല്ലാം ഗതകാല സ്മരണകൾ മാത്രം. നാടിന്റെ അഭിമാന മുദ്രകളായി നിലകൊണ്ടിരുന്ന ഈ ഗ്രാമീണ തപാലാപ്പീസുകൾ പഴങ്കഥകളായി മാറുന്ന കാലം വിദൂരമല്ല. നൂറോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുത്തുകളും മണി ഓർഡറുകളുമായി എത്തുന്ന പോസ്റ്റ്മാനെ കാത്തിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു,പണ്ട്. ഇന്ന് അതെല്ലാം പഴങ്കഥ മാത്രം. നാടിന്റെ അഭിമാന മുദ്രകളായി നിലകൊണ്ടിരുന്ന ഈ ഗ്രാമീണ തപാലാപ്പീസുകൾ ഓർമയായി മാറുന്ന കാലം വിദൂരമല്ല.

നൂറോളം തപാലാപ്പീസുകൾക്ക് താഴുവീഴുന്നു

ADVERTISEMENT

സംസ്ഥാനത്ത് വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന നൂറോളം തപാലാപ്പീസുകൾ നിർത്തലാക്കാൻ വകുപ്പ് നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇവയുടെ വാടകക്കരാർ ഇനി പുതുക്കേണ്ടതില്ലെന്നാണ് നിർദ്ദേശം. ഹെഡ് പോസ്റ്റോഫീസുകൾ ഒഴികെയുള്ള എ, ബി, സി വിഭാഗത്തിൽപ്പെട്ട ഭൂരിഭാഗം പോസ്റ്റോഫീസുകളും വാടകക്കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇവയാണ് ആദ്യപടിയായി അടച്ചു പൂട്ടുന്നത്. 

കാരണം ചെലവു ചുരുക്കൽ

ADVERTISEMENT

ലാഭകരമല്ലെന്ന കാരണം പറഞ്ഞാണ് ഇവയ്ക്കു നേരെ അടച്ചുപൂട്ടൽ ഭീഷണി മുഴക്കുന്നത്. എ, ബി, സി വിഭാഗം പോസ്റ്റോഫീസുകളുടെ വരുമാനക്കണക്ക് പരിശോധിച്ച ശേഷം ഘട്ടംഘട്ടമായി കൂടുതൽ തപാലാപ്പീസുകൾ നിർത്തലാക്കാനാണ് വകുപ്പിന്റെ നീക്കം. ചെലവുചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ അവധി ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കിയതായി പരാതിയുണ്ട്. അവധിയിലുള്ള ജീവനക്കാർക്ക് പകരം താല്ക്കാലിക ജീവനക്കാരെ വയ്ക്കാൻ ഇപ്പോൾ അനുവാദമില്ലത്രേ.

ജനങ്ങൾ വിഷമത്തിലാകും

ADVERTISEMENT

കൊറിയർ സർവീസുകളുടെ വരവോടെയാണ് തപാലാപ്പീസുകളുടെ ശനിദശ തുടങ്ങിയത്. തപാലാപ്പീസുകളിലൂടെയുള്ള കത്തുകളും മണി ഓർഡറുകളും മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ കുറവാണ്. ടെലിഗ്രാം സേവനവും അവസാനിപ്പിച്ച് വർഷങ്ങളായി. എങ്കിലും ഔദ്യോഗിക കത്തുകളും റജിസ്ട്രേഡ് ഉരുപ്പടികളും അയക്കാൻ തപാൽ വകുപ്പിനെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. മാത്രമല്ല വിശ്വാസ്യതയും ആധികാരികതയും തപാൽ വകുപ്പിന്റെ മുഖമുദ്രകളാണ്. ആധുനിക കാലത്ത് കത്തെഴുത്ത് വളരെ കുറഞ്ഞിട്ടുണ്ടെങ്കിലും ഗ്രാമീണ ജനതയ്ക്ക് ആശ്രയം തപാലാപ്പീസുകൾ തന്നെ. പോസ്റ്റ് കാർഡ്, ഇൻലൻറ് തുടങ്ങിയവ ഏറ്റവും ചെലവു കുറഞ്ഞ, സാധാരണക്കാരൻ ഉപയോഗിക്കുന്ന വാർത്താവിനിമയ മാർഗങ്ങളാണ്. 

ലഘു സമ്പാദ്യ പദ്ധതികളും തപാൽ വിതരണവും താറുമാറാകും

ഗ്രാമീണ ജനങ്ങളുടെ കൊച്ചു കൊച്ചു സമ്പാദ്യങ്ങൾ ആവർത്തന നിക്ഷേപ (ആർഡി ) ത്തിലൂടെയും സ്ഥിര നിക്ഷേപത്തി(എഫ്ഡി)ലൂടെയും അവിടുത്തെ തപാലാപ്പീസുകളിലാണ് എത്തുന്നത്. ജനപ്രിയ പദ്ധതികളായ സുകന്യ സമൃദ്ധി യോജനയിലും മാസവരുമാന പദ്ധതിയിലും നിരവധി സാധാരണക്കാരാണ് അംഗങ്ങളായിട്ടുള്ളത്. നിലവിലുള്ള തപാലാപ്പീസുകളുടെ സേവനം നിലയ്ക്കുമ്പോൾ ഇത്തരം നിക്ഷേപകർ ഏറെ ബുദ്ധിമുട്ടും. നിരവധി പെൻഷൻ അക്കൗണ്ടുകളും തപാലാപ്പീസുകളിൽ ഉണ്ട്. പെൻഷൻ മസ്റ്ററിങ്ങ് നടത്താനുള്ള സൗകര്യവും ഇപ്പോൾ തപാൽ വകുപ്പ് നൽകുന്നുണ്ട്. പോസ്റ്റാഫീസുകൾ അപ്രത്യക്ഷമാകുന്നതോടെ മുതിർന്ന പൗരന്മാരും വിഷമവൃത്തത്തിലാകും. അടച്ചു പൂട്ടുന്ന തപാലാപ്പീസുകൾ ഹെഡ് പോസ്റ്റോഫീസുകളാട് അനുബന്ധമായി പ്രവർത്തിക്കാനാണ് നിർദ്ദേശം. ഇതോടെ തപാൽ വിതരണവും താറുമാറാകും.

ജനകീയ പ്രക്ഷോഭം വേണം

ഗ്രാമീണ ജനതയെയും നിരവധി തപാൽ ജീവനക്കാരെയും ബാധിക്കുന്ന തപാലാപ്പീസ് അടച്ചു പൂട്ടലിനെതിരെ ജനകീയ പ്രക്ഷോഭം തന്നെ സംഘടിപ്പിക്കേണ്ടി വരും. തപാൽവകുപ്പ് ലാഭത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന പ്രസ്ഥാനമാകരുത്. അത് സാധാരണ പൗരനുള്ള സർക്കാർ സേവനമാണ്. അതാണ് നമ്മളെ കുട്ടിക്കാലം തെട്ടേ പഠിപ്പിച്ചതും നാം പറഞ്ഞു പഠിച്ചതും.

English Summary : Some Post Offices may Close Down Soon