ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വാക്കുകൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമാണ്. നിനച്ചിരിക്കാത്ത നേരത്തുള്ള പ്രകൃതിദുരന്തങ്ങളായി കടുത്ത മഞ്ഞു വീഴ്ച, വെള്ളപ്പൊക്കം, വരൾച്ച ഇവയെല്ലാം ഏതാണ്ടെല്ലാ രാജ്യങ്ങളെയും വിറപ്പിച്ചു കൊണ്ടിരിക്കുന്നു. ഭക്ഷണ മേശകളിലേക്കു വരെ അതിന്റെ അലയൊലികൾ എത്തിയതോടെ 2023ൽ എല്ലാ രാജ്യങ്ങളും കൂടുതലായി കാലാവസ്ഥ വ്യതിയാനം കുറയ്ക്കാനുള്ള കടുത്ത നടപടികളിലേക്ക് ബോധപൂർവം നീങ്ങുകയാണ്. എന്നാൽ ലോകത്തിന്റെ ഊർജ ഉപയോഗം കൂടിവരുന്നതിനാൽ രാജ്യങ്ങൾക്ക് കൽക്കരി, പെട്രോൾ തുടങ്ങിയ ഇന്ധനങ്ങളെ പൂർണമായും ഒഴിവാക്കാനും വയ്യ. ഈ ഒരു സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹാർദ്ദപരമായ ഇന്ധനങ്ങൾ കൂടുതൽ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു ലോകം തിരിഞ്ഞത്. അതില്‍ത്തന്നെ ചെലവു കുറഞ്ഞ ഊർജമാർഗങ്ങളിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളെ കൂടുതലായി ഉപയോഗിച്ച്, ലോകത്തിന്റെ ഉയർന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റാനുള്ള പല പദ്ധതികൾക്കും വിവിധ രാജ്യങ്ങൾ ഇപ്പോൾ പ്രാധാന്യം നൽകുന്നുണ്ട്. അതിൽതന്നെ മുൻപന്തിയിലാണ് ഗ്രീൻ ഹൈഡ്രജന്റെ സ്ഥാനം. ഒറ്റവാക്കിൽ പറഞ്ഞാൽ, ശുദ്ധമായ ഊർജ സ്രോതസ്സ്, അതാണ് ഹരിത ഹൈഡ്രജൻ. എന്നാൽ ഉയർന്ന ഉൽപ്പാദന ചെലവുണ്ട്, ഒപ്പം സുരക്ഷാ പ്രശ്നങ്ങളും. എന്നാൽ കയ്യില്‍ കാശുണ്ടെങ്കിൽ പിന്നെന്താണു പ്രശ്നം. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ശതകോടീശ്വരന്മാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും ഗ്രീൻ ഹൈഡ്രജൻ മേഖലയിലേക്കു വരുന്ന വാർത്ത ശ്രദ്ധേയമാകുന്നത്. ഇന്ത്യയിൽ ഏതെല്ലാം വിധത്തിലാണ് നരേന്ദ്ര മോദി സർക്കാർ ഹരിത ഹൈഡ്രജൻ പദ്ധതിക്ക് പ്രോത്സാഹനം നല്‍കുന്നത്? ഇതിൽ അംബാനി–അദാനിമാരുടെ ഇടപെടലിലൂടെ ലക്ഷ്യമിടുന്നതെന്താണ്? പദ്ധതി വഴി ഓഹരിവിപണിയിലേക്കും പണമൊഴുകുമോ? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വാക്കുകൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമാണ്. നിനച്ചിരിക്കാത്ത നേരത്തുള്ള പ്രകൃതിദുരന്തങ്ങളായി കടുത്ത മഞ്ഞു വീഴ്ച, വെള്ളപ്പൊക്കം, വരൾച്ച ഇവയെല്ലാം ഏതാണ്ടെല്ലാ രാജ്യങ്ങളെയും വിറപ്പിച്ചു കൊണ്ടിരിക്കുന്നു. ഭക്ഷണ മേശകളിലേക്കു വരെ അതിന്റെ അലയൊലികൾ എത്തിയതോടെ 2023ൽ എല്ലാ രാജ്യങ്ങളും കൂടുതലായി കാലാവസ്ഥ വ്യതിയാനം കുറയ്ക്കാനുള്ള കടുത്ത നടപടികളിലേക്ക് ബോധപൂർവം നീങ്ങുകയാണ്. എന്നാൽ ലോകത്തിന്റെ ഊർജ ഉപയോഗം കൂടിവരുന്നതിനാൽ രാജ്യങ്ങൾക്ക് കൽക്കരി, പെട്രോൾ തുടങ്ങിയ ഇന്ധനങ്ങളെ പൂർണമായും ഒഴിവാക്കാനും വയ്യ. ഈ ഒരു സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹാർദ്ദപരമായ ഇന്ധനങ്ങൾ കൂടുതൽ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു ലോകം തിരിഞ്ഞത്. അതില്‍ത്തന്നെ ചെലവു കുറഞ്ഞ ഊർജമാർഗങ്ങളിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. 

പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളെ കൂടുതലായി ഉപയോഗിച്ച്, ലോകത്തിന്റെ ഉയർന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റാനുള്ള പല പദ്ധതികൾക്കും വിവിധ രാജ്യങ്ങൾ ഇപ്പോൾ പ്രാധാന്യം നൽകുന്നുണ്ട്. അതിൽതന്നെ മുൻപന്തിയിലാണ് ഗ്രീൻ ഹൈഡ്രജന്റെ സ്ഥാനം. ഒറ്റവാക്കിൽ പറഞ്ഞാൽ, ശുദ്ധമായ ഊർജ സ്രോതസ്സ്, അതാണ് ഹരിത ഹൈഡ്രജൻ. അന്തരീക്ഷത്തിലേക്ക് അധികം കാർബൺഡയോക്‌സൈഡ് പുറംതള്ളാതെ ഊർജം ഉൽപാദിപ്പിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ വലിയ നേട്ടം. അതുപോലെ സുസ്ഥിരമായ വികസനത്തിന് സഹായിക്കുന്നവയാണ് ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾ. ഇത് സംഭരിക്കുവാനും ഏറെ എളുപ്പം. വിവിധ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനും വലിയ തലവേദനയില്ലാതെ സാധിക്കും. 

ചിത്രം: istockphoto
ADVERTISEMENT

വൈദ്യുതിയോ സിന്തറ്റിക് വാതകമോ ആയി രൂപപ്പെടുത്താനും വാണിജ്യ, വ്യവസായ, ഗതാഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കുവാനും ഗ്രീൻ ഹൈഡ്രജൻ മികച്ചതാണ്. എന്നാൽ ചില പ്രശ്നങ്ങളുണ്ട്. അതിലൊന്ന് ഉയർന്ന ഉൽപ്പാദന ചെലവാണ്, ഒപ്പം സുരക്ഷാ പ്രശ്നങ്ങളും. ഗ്രീൻ ഹൈഡ്രജൻ ഉപയോഗിച്ച് ഊർജോൽപാദനം പദ്ധതിയിടുമ്പോൾ ഇക്കാര്യങ്ങളും മനസ്സിലുണ്ടാകണം. എന്നാൽ കയ്യില്‍ കാശുണ്ടെങ്കിൽ പിന്നെന്താണു പ്രശ്നം. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ശതകോടീശ്വരന്മാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും ഗ്രീൻ ഹൈഡ്രജൻ മേഖലയിലേക്കു വരുന്ന വാർത്ത ശ്രദ്ധേയമാകുന്നത്. ഇന്ത്യയിൽ ഏതെല്ലാം വിധത്തിലാണ് നരേന്ദ്ര മോദി സർക്കാർ ഹരിത ഹൈഡ്രജൻ പദ്ധതിക്ക് പ്രോത്സാഹനം നല്‍കുന്നത്? ഇതിൽ അംബാനി–അദാനിമാരുടെ ഇടപെടലിലൂടെ ലക്ഷ്യമിടുന്നതെന്താണ്? പദ്ധതി വഴി ഓഹരിവിപണിയിലേക്കും പണമൊഴുകുമോ? വിശദമായി പരിശോധിക്കാം.

∙ ഹരിത ഹൈഡ്രജന്റെ ലക്ഷ്യങ്ങൾ? 

ഇന്ത്യയെ ഹരിത ഹൈഡ്രജൻ ഉൽപാദനത്തിന്റെ ആഗോള ഹബാക്കി മാറ്റുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ദേശീയ ഹരിത ഹൈഡ്രജൻ മിഷന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ഔദ്യോഗിക അംഗീകാരം നൽകിയത്. 2029-30 വരെ പ്രതിവർഷം കുറഞ്ഞത് 50 ലക്ഷം മെട്രിക് ടൺ ഉൽപാദനം ലക്ഷ്യമിട്ടുള്ള ദൗത്യത്തിനാണ് അംഗീകാരം. ഈ അളവിൽ ഹരിത ഹൈഡ്രജൻ ഉൽപാദിപ്പിക്കാൻ ഇന്ത്യയ്ക്ക് അഞ്ചു കോടി ലീറ്റർ ഡീഅയണൈസ്ഡ് വെള്ളവും 15,000 കോടി ലീറ്റർ അസംസ്കൃത വെള്ളവും (Raw water) ആവശ്യമാണ്. അയൺ സാന്നിധ്യം ഒഴിവാക്കിയ വെള്ളമാണ് ഡീഅയണൈസ്ഡ് വാട്ടർ. എൻജിൻ കൂളിങ് സംവിധാനത്തിലാണ് ഇവ പ്രധാനമായും ഉപയോഗിക്കുക. ‘റോ വാട്ടർ’ എന്നാൽ പ്രകൃതിയിൽനിന്നു ലഭിക്കുന്ന വെള്ളം അതേപടി ഉപയോഗിക്കുന്നതാണ്. 2030ഓടെ താഴെപ്പറയുന്ന 10 ലക്ഷ്യങ്ങൾ നേടാനും പദ്ധതിയുടെ അണിയറക്കാർ തയാറെടുക്കുന്നു:

ചിത്രം: istockphoto

1) രാജ്യത്ത് ഏകദേശം 125 ഗിഗാവാട്ടിന്റെ അനുബന്ധ പുനരുപയോഗ ഊർജ ശേഷി കൂട്ടിച്ചേർക്കൽ.

ADVERTISEMENT

2) എട്ട് ലക്ഷം കോടി നിക്ഷേപം. 

3) ആറ് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ. 

4) ഫോസിൽ ഇന്ധന ഇറക്കുമതിയിൽ ഒരു ലക്ഷം കോടിയുടെ കുറവ് വരുത്തൽ. 

5) ഏകദേശം അഞ്ചു കോടി മെട്രിക് ടൺ വാർഷിക ഹരിതഗൃഹ വാതകം അന്തരീക്ഷത്തിലേക്കു തള്ളുന്നത് ഒഴിവാക്കുക.

ADVERTISEMENT

6) ഹരിത ഹൈഡ്രജനും അതിന്റെ അനുബന്ധ ഉല്‍പന്നങ്ങൾക്കും കയറ്റുമതി അവസരങ്ങൾ സൃഷ്ടിക്കുക.

7) വ്യാവസായിക, ചലനാത്മക, ഊർജ മേഖലകളുടെ ഡീകാർബണൈസേഷൻ അഥവാ കാർബൺ പുറന്തള്ളൽ കുറയ്ക്കൽ.

8) ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും ആശ്രിതത്വം കുറയ്ക്കൽ.

9) തദ്ദേശീയ ഉൽപാദന ശേഷി വികസനം.

10) അത്യാധുനിക സാങ്കേതിക വിദ്യകളുടെ വികസനം

ചിത്രം: istockphoto

മലിനീകരണമില്ലാതെ ഊർജം ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യം ദേശീയ ഹൈഡ്രജൻ മിഷനിലൂടെ നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. വൈദ്യുത പ്രവാഹം ഉപയോഗിച്ച് വൈദ്യുതവിശ്ലേഷണം അഥവാ ഇലക്ട്രോലിസിസ് വഴിയാണ് ഗ്രീൻ ഹൈഡ്രജൻ ഉൽപാദനം. ജല തന്മാത്രകളെ രണ്ട് ഹൈഡ്രജൻ ആറ്റങ്ങളായും ഒരു ഓക്സിജൻ ആറ്റമായും വിഭജിക്കുന്ന രീതിയാണിത്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് ഇത്തരത്തിൽ വാതകം ഉൽപ്പാദിപ്പിക്കുമ്പോൾ പ്രതിവർഷം പുറന്തള്ളപ്പെടുക 83 കോടി ടൺ കാർബൺഡയോക്സൈഡാണ്. എന്നാൽ ഹരിത ഹൈഡ്രജൻ വരുന്നതോടെ അതെല്ലാം അപ്രത്യക്ഷമാകും.

ഇന്ത്യയാകും ഹരിത ഹൈഡ്രജൻ ഹബ്

ഗ്രീൻ ഹൈഡ്രജന്റെ ഡിമാൻഡ് സൃഷ്ടിക്കൽ, ഉൽപാദനം, ഉപയോഗം, കയറ്റുമതി എന്നിവ ഈ മിഷൻ സുഗമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഷനു കീഴിൽ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഉപപദ്ധതികളുമുണ്ട്. അതിലൊന്നാണ് ‘സൈറ്റ്’. സ്ട്രാറ്റജിക് ഇന്റർവെൻഷൻസ് ഫോർ ഗ്രീൻ ഹൈഡ്രജൻ ട്രാൻസിഷൻ (SIGHT) എന്ന ഈ പ്രോഗ്രാം വഴി, രണ്ട് വ്യത്യസ്ത സാമ്പത്തിക പ്രോത്സാഹന സംവിധാനങ്ങളും ലക്ഷ്യമിടുന്നു. അതിലൊന്ന് ഇലക്ട്രോലൈസറുകളുടെ ആഭ്യന്തര നിർമാണമാണ്. ഇലക്ട്രോലൈസറുകളാണ് വൈദ്യുതവിശ്ലേഷണത്തിലൂടെ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നത്. ഇവ ഇന്ത്യയിൽ ഉൽപാദിപ്പിക്കാനായാൽ ആ വഴിക്കുള്ള ചെലവു കുറയും. 

ചിത്രം: istockphoto

പൂർണമായും പുനരുപയോഗ ഊർജത്താൽ പ്രവർത്തിക്കുന്ന ഇലക്‌ട്രോലൈസർ ഉപയോഗിച്ച് ജലത്തെ വിഭജിച്ച് നിർമിക്കുന്ന ഹൈഡ്രജൻ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളുടെ വികസനത്തിനായുള്ള ഊർജമായി എത്തിക്കുക എന്നതാണ് ഗ്രീൻ ഹൈഡ്രജൻ മിഷന്റെ ആത്യന്തിക ലക്ഷ്യം. ഏറ്റവും ചെലവ് കുറവിൽ ഇലക്ട്രോലൈസറുകൾ നിർമിക്കുന്നതിൽ ചൈന ഇപ്പോൾത്തന്നെ ആഗോളതലത്തിൽ മുൻപന്തിയിലാണ്. ഈ മേഖലയിൽ വീണ്ടും നല്ല നിക്ഷേപം ഇറക്കാനുള്ള പദ്ധതികൾ ചൈന അണിയറയിൽ തയാറാക്കുന്നുമുണ്ട്. അതിനാൽത്തന്നെ ചൈനയും ഇന്ത്യയുമായി മത്സരിക്കാൻ സാധ്യതയുള്ള മറ്റൊരു മേഖലയായി ഗ്രീൻ ഹൈഡ്രജൻ ഉയർന്നു വരുമെന്നും സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു.

2021 ഓഗസ്റ്റ് 15നാണ് കേന്ദ്രം ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ പ്രഖ്യാപിക്കുന്നത്. 19,744 കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്തു. പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെത്തന്നെ ഇതിനു വേണ്ടി മുന്നിട്ടിറങ്ങിയ രണ്ടു പേരുണ്ട്. അവർ ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരാണ്– അംബാനിയും അദാനിയും.

പദ്ധതിയിലൂടെ രണ്ടാമതായി, ഗ്രീൻ ഹൈഡ്രജന്റെ ഉൽപാദനമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ആരംഭ ഘട്ടത്തിലുള്ള പ്രോജക്ടുകളെ വരെ കേന്ദ്രം പിന്തുണയ്ക്കും. ഹൈഡ്രജന്റെ വൻതോതിലുള്ള ഉൽപാദനവും ഉപയോഗവും പിന്തുണയ്ക്കാൻ കഴിവുള്ള പ്രദേശങ്ങൾ കണ്ടെത്തി വികസിപ്പിക്കാനും നീക്കമുണ്ട്. ഇതുവഴി ഇന്ത്യയെത്തന്നെ ഗ്രീൻ ഹൈഡ്രജന്റെ ഹബാക്കി മാറ്റാനാണ് കേന്ദ്ര നീക്കം. ഗ്രീൻ ഹൈഡ്രജൻ ഇക്കോസിസ്റ്റം സ്ഥാപിക്കുന്നതിന് സഹായകമായ ഒരു നയസംവിധാനവും രൂപീകരിക്കും. ഇതിന്റെ ഭാഗമായി ശക്തമായ മാനദണ്ഡങ്ങളും നിയന്ത്രണ ചട്ടക്കൂടുകളുമുണ്ടാകും. കൂടാതെ, ഗവേഷണത്തിനും വികസനത്തിനും (Research and Development (R&D) ഒരു പൊതു-സ്വകാര്യ പങ്കാളിത്ത ചട്ടക്കൂടും തയാറാക്കും. ഇതിനായാണ് ‘ഷിപ്’ അഥവാ സ്ട്രാറ്റജിക് ഹൈഡ്രജൻ ഇന്നവേഷൻ പാർട്ണർഷിപ് (SHIP) എന്ന പദ്ധതി. 

ചിത്രം: istockphoto

മിഷനു കീഴിൽ ഒരു ഏകോപിത നൈപുണ്യ വികസന പരിപാടിയും ഏറ്റെടുക്കും. ലക്ഷ്യബോധമുള്ള ഗവേഷണ-വികസന പദ്ധതികൾ സമയബന്ധിതമായി തീർക്കുകയായിരിക്കും ഇതുവഴി ലക്ഷ്യമിടുക. ആഗോളതലത്തിൽ തന്നെ മത്സരിക്കാന്‍ ശേഷിയുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിന് അനുയോജ്യമായ രീതിയിലായിരിക്കും പ്രവർത്തനം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും ഏജൻസികളും സ്ഥാപനങ്ങളും ഗ്രീൻ ഹൈഡ്രജൻ മിഷന്റെ വിജയത്തിനായി ഒപ്പമുണ്ടെന്ന് കേന്ദ്രം ഉറപ്പു നൽകുന്നു. ദൗത്യത്തിന്റെ മൊത്തത്തിലുള്ള ഏകോപനവും നിർവഹണവും ഊർജ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലായിരിക്കും. മന്ത്രാലയത്തിലെ, പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിനായിരിക്കും ചുമതല നൽകുക. 

നരേന്ദ്ര മോദി, ഗൗതം അദാനി, മുകേഷ് അംബാനി

ഹരിത ഹൈഡ്രജനു വേണ്ടി കച്ചകെട്ടി അംബാനി, അദാനി

2021 ഓഗസ്റ്റ് 15നാണ് കേന്ദ്രം ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ പ്രഖ്യാപിക്കുന്നത്. 19,744 കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്തു. പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെത്തന്നെ ഇതിനു വേണ്ടി മുന്നിട്ടിറങ്ങിയ രണ്ടു പേരുണ്ട്. അവർ ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരാണ്– അംബാനിയും അദാനിയും. കേന്ദ്ര സർക്കാരിന്റെ മനസ്സ് കണ്ടറിഞ്ഞ് ഇരുവരും ഗ്രീൻ ഹൈഡ്രജൻ മിഷനായി കച്ച മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. ഹൈഡ്രജൻ ഇന്ധനത്തിന്റെ ശുദ്ധമായ രൂപമായ ഗ്രീൻ ഹൈഡ്രജനിലേക്ക് മാറാനുള്ള തങ്ങളുടെ പദ്ധതി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും, രാജ്യാന്തര കമ്പനികളുമായി ഒരുമിച്ചു പ്രവർത്തിച്ചു ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതി അദാനിയും കഴിഞ്ഞ വർഷം തന്നെ വെളിപ്പെടുത്തിയിരുന്നു. 

2025ഓടെ പൂർണ രീതിയിൽ ഉൽപ്പാദനസജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് റിലയൻസിന്റെ പദ്ധതി. റിലയൻസിന്റെ പല മേഖലകളിലേക്കുമുള്ള കടന്നുകയറ്റം ആ മേഖലയിലെ മറ്റു സേവനദാതാക്കളെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്. അതുപോലെ ദീർഘ വീക്ഷണമുള്ള ഈ പദ്ധതിയും, ഇന്ത്യയുടെ ഊർജ രംഗത്ത് എത്രമാത്രം മാറ്റം കൊണ്ടുവരും എന്നാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ഇപ്പോൾത്തന്നെ ഗ്രീൻ ഹൈഡ്രജൻ മേഖലയിലേക്ക് കോടികൾ ഒഴുക്കാൻ തയാറാണ്. അതോടൊപ്പം കേന്ദ്ര സർക്കാരിന്റെ പിന്തുണയും സഹായവും കൂടി ചേരുന്നതോടെ കാര്യങ്ങൾ കുറേക്കൂടി എളുപ്പമാകും. എന്നാൽ അംബാനി മാത്രമല്ല അദാനിയും ഈ മേഖലയിലേക്ക് കോടികൾ ഒഴുക്കാൻ ഒരുങ്ങുകയാണ്. സ്വകാര്യ പങ്കാളിത്തത്തോടൊപ്പം, കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള നാഷനൽ തെർമൽ പവർ കോർപറേഷനും (എൻടിപിസി) വിട്ടുകൊടുക്കാൻ തയ്യാറല്ല.  അതോടെ രാജ്യം ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കടുത്ത പോരാട്ടത്തിനായിരിക്കും ഗ്രീൻ ഹൈഡ്രജൻ ഉൽപാദന മേഖല സാക്ഷ്യം വഹിക്കുക.

ദേശീയ ഹരിത ഹൈഡ്രജൻ സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽ കേന്ദ്ര ഊർജമന്ത്രി ആർ.കെ.സിങ്. ചിത്രം: twitter/OfficeOfRKSingh

ഗ്രീൻ ഹൈഡ്രജൻ പദ്ധതിയിൽ നമുക്ക് എന്തു നേട്ടം?

അംബാനിയും അദാനിയും മാത്രമല്ല ഇന്ത്യയിലെ പല കമ്പനികളും പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളിലേക്കും ഗ്രീൻ ഹൈഡ്രജൻ പദ്ധതികളിലേക്കും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നുണ്ട്. ഈ കമ്പനികളെല്ലാം തന്നെ 20 വർഷത്തേക്കെങ്കിലും മുൻകൂട്ടിക്കണ്ടുകൊണ്ടുള്ള പ്രവർത്തനമാണ് നടത്തുന്നത്. കേന്ദ്ര സർക്കാർ ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷൻ പ്രഖ്യാപിച്ചതോടെ ഈ മേഖലയിലെ കമ്പനികളുടെ ഓഹരികളിലെല്ലാം ഉയർച്ച ഉണ്ടാകുമെന്നത് വ്യക്തം. കൂടാതെ, വരാനിരിക്കുന്ന ബജറ്റിൽ ഇതിനു വേണ്ടി കൂടുതൽ പണം വകയിരുത്താൻ സാധ്യതയുണ്ടെന്നും വിദഗ്ധർ വിലയിരുത്തുന്നു. 

ദേശീയ ഹരിത ഹൈഡ്രജൻ സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര ഊർജമന്ത്രി ആർ.കെ.സിങ് വിളിച്ചു ചേർത്ത യോഗത്തിൽനിന്ന്. ചിത്രം: twitter/OfficeOfRKSingh

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഗെയിൽ, എൻടിപിസി, ഐഒസി, എൽ ആൻഡ് ടി, അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ജിൻഡാൽ സ്റ്റൈൻലെസ്, ഒഎൻജിസി, ബിപിസിഎൽ തുടങ്ങിയവയെല്ലാം ഈ മേഖലയിലേക്ക് പണം നിക്ഷേപിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കമ്പനികളാണ്. ഇവയെ കൂടാതെ മറ്റു ചില റിന്യൂവബ്ൾ എനർജി കമ്പനികളും പുതിയതായി ഈ മേഖലയിലെ നിക്ഷേപത്തിന് ഒരുങ്ങുന്നുണ്ട്. അംബാനിയേയും അദാനിയേയും പോലെ മാനത്തു കണ്ട്, ഈ മേഖലയിലെ കമ്പനികളുടെ ഓഹരികളിൽ നിക്ഷേപം നടത്തിയാൽ നമ്മുടെ പോക്കറ്റും ‘ഹരിതാഭമായി’ മാറാൻ സാധ്യതയുണ്ടെന്നു ചുരുക്കം.

English Summary: The Union Cabinet Approves National Green Hydrogen Mission; Now all eyes are on Ambani and Adani