. സംരംഭകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന സമയമാണ് ആഘോഷനാളുകൾ. ക്രിസ്മസ് ആയാലും ന്യൂ ഇയർ ആയാലും ബക്രീദായാലും ഓണമായാലുമൊക്കെ എങ്ങനെ തങ്ങളുടെ വിൽപന വർധിപ്പിക്കാം എന്നാണ് ഓരോ സംരംഭകനും ചിന്തിക്കുക. ഫ്ലിപ്കാർട്ട്, ആമസോൺ പോലെയുള്ള ഇ-കൊമേഴ്‌സ് വമ്പന്മാരാകട്ടെ ആഘോഷനാളുകളെ പരമാവധി തങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംരംഭകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന സമയമാണ് ആഘോഷനാളുകൾ. പത്ത് കാശ് കൂടുതൽ കിട്ടാൻ പറ്റിയ സമയം. റിപ്പബ്ലിക് ദിനമായാലും ക്രിസ്മസ് ആയാലും ന്യൂ ഇയറായാലും ബക്രീദായാലും ഓണമായാലുമൊക്കെ എങ്ങനെ തങ്ങളുടെ വിൽപന വർധിപ്പിക്കാം എന്നാണ് ഓരോ സംരംഭകനും ചിന്തിക്കുക. ഫ്ലിപ്കാർട്ട്, ആമസോൺ പോലെയുള്ള ഇ-കൊമേഴ്‌സ് വമ്പന്മാരാകട്ടെ ആഘോഷനാളുകളെ പരമാവധി തങ്ങൾക്ക് അനുകൂലമാക്കാറുമുണ്ട്. ഇത്തരം അവസരങ്ങളിൽ പ്രായോഗികമാക്കാവുന്ന അഞ്ച് തന്ത്രങ്ങളിതാ. 

1. പ്രത്യേക പരസ്യപ്രചരണങ്ങൾ 

ADVERTISEMENT

അതത് ആഘോഷങ്ങളുമായി ബന്ധപ്പെടുത്തി സംരംഭത്തിന്റെ/ഉൽപന്നത്തിന്റെ പരസ്യപ്രചരണങ്ങൾ ശക്തമാക്കുക എന്നതാണ് ആദ്യതന്ത്രം. ഉദാഹരണത്തിന്, കാഡ്ബറി ഡയറി മിൽക്കും ദീപാവലിയുമായി വലിയ ബന്ധമൊന്നുമില്ലെന്നു നമുക്കറിയാം. പക്ഷേ, പ്രത്യേക പരസ്യപരിപാടികളിലൂടെ ഡയറി മിൽക്കിനെ ദീപാവലി മധുരങ്ങളിലൊന്നായി കാഡ്ബറി പ്രതിഷ്ഠിച്ചു. 

ഇതേ തന്ത്രം തന്നെ പെപ്സികോയുടെ ‘കുർകുറെ’യും മുന്നോട്ടു വച്ചു. ‘ദീപാവലിക്കു മധുരം മാത്രം കഴിച്ചാൽ മതിയോ?’ എന്ന ചോദ്യമുയർത്തിക്കൊണ്ടാണ് ‘കുർകുറെ’ തങ്ങളെ ദീപാവലിയുമായി ബന്ധിപ്പിച്ചത്. ഇത്തരത്തിൽ സംരംഭത്തെ/ഉൽപന്നത്തെ ആഘോഷങ്ങളുമായി ബന്ധപ്പെടുത്തി പരസ്യപരിപാടികൾ ആസൂത്രണം ചെയ്യുക. 

2. പ്രത്യേക കിഴിവുകൾ 

ഓരോ ആഘോഷവേളയിലും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പലതായിരിക്കും. അത് മനസ്സിലാക്കി, അതത് സമയങ്ങളിൽ ആവശ്യക്കാർ കൂടുതലുള്ളവയ്ക്കു പ്രത്യേക കിഴിവുകൾ നൽകാം. ‘ഒന്നെടുത്താൽ ഒന്നു സൗജന്യം’ പോലെയുള്ള തന്ത്രങ്ങളും പരീക്ഷിക്കാം. 

ADVERTISEMENT

3. ആശംസിക്കാം 

തങ്ങളുടെ ഉപഭോക്താക്കളുടെ ഒരു ടെലിഫോൺ ഡയറക്ടറി ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. ശേഷം, എസ്എംഎസ് ആയോ വാട്സാപ് സന്ദേശമായോ ആഘോഷനാളുകൾക്കു മുന്നോടിയായി ആശംസകൾ കൈമാറാം. ഇതോടൊപ്പം, ഇതുവരെ ഇടപാടുകൾക്കു തങ്ങളെ പരിഗണിച്ചതിനുള്ള നന്ദിയും ഉപഭോക്താവിനെ അറിയിക്കാം. ഇതു ഭാവിയിലും സംരംഭത്തിലേക്കെത്താനുള്ള ഓർമപ്പെടുത്തലായി ഉപഭോക്താവിന്റെ മനസ്സിലുണ്ടാകും.

4. പ്രത്യേക പരിപാടികൾ 

പല ആഘോഷവേളകളിലും കലാകായിക പരിപാടികൾ ഒഴിച്ചു കൂടാനാകാത്തതാണ്. ഇത്തരം പരിപാടികൾക്കു വേണ്ടി മുന്നിൽ നിൽക്കുന്നത് ഉപഭോക്താക്കളിൽ സംരംഭത്തെക്കുറിച്ചു മതിപ്പുളവാക്കും. ഇതോടൊപ്പം നറുക്കെടുപ്പുകൾ, മറ്റിനം മത്സരങ്ങൾ എന്നിവയ്ക്കും പ്രാധാന്യം നൽകാം. 

ADVERTISEMENT

5. ആശയവിനിമയം 

എന്തു തന്നെ ചെയ്താലും അത് ഉപഭോക്താക്കളിലേക്ക് എത്തിയില്ലെങ്കിൽ അതിനുവേണ്ടിയുള്ള പ്രയത്നവും പണച്ചെലവും വൃഥാവിലാവും. ആഘോഷനാളുകളിൽ സ്ഥാപനം നൽകുന്ന കിഴിവുകൾ, മറ്റ് മത്സരയിനങ്ങൾ, പ്രത്യേക പരസ്യപ്രചരണങ്ങൾ തുടങ്ങിയവ തങ്ങളുടെ ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ട് എന്നു സംരംഭകൻ വ്യക്തമായി ഉറപ്പു വരുത്തണം.

English Summary : Conquer Market in Celebration Days