കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് സംരംഭമായ ഗോഡുഗോ ട്രാവല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 'ഗോഡുഗോ' ഓൺലൈൻ ടാക്‌സി മാര്‍ച്ച് എട്ടു മുതല്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഗോഡുഗോ ചെയര്‍മാന്‍ എസ്.ഐ.നാഥന്‍, റീജ്യണല്‍ ഡയറക്ടര്‍ എസ്.ശ്യം സുന്ദര്‍ എന്നിവര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഗോഡുഗോ ട്രാവല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 'ഗോഡുഗോ' ഓൺലൈൻ ടാക്‌സി മാര്‍ച്ച് എട്ടു മുതല്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഗോഡുഗോ ചെയര്‍മാന്‍ എസ്.ഐ.നാഥന്‍, റീജിയണല്‍ ഡയറക്ടര്‍ എസ്.ശ്യം സുന്ദര്‍ എന്നിവര്‍ അറിയിച്ചു. മാര്‍ച്ച് എട്ടിന് പോർട്ട് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ.എം.ബീന, കളക്ടര്‍ ഡോ.രേണു രാജ്, ചലച്ചിത്രതാരം ഭാവന, എഴുത്തുകാരി കെ.എ ബീന, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മുന്‍ പൈലറ്റ് ശ്രീവിദ്യ രാജന്‍, കമ്പനി മാനേജിങ് ഡയറക്ടര്‍ ഐ. ക്ലാരിസ്സ, ഡയറക്ടര്‍ കെയ്റ്റ്‌ലിന്‍ മിസ്റ്റികാ എന്നിവര്‍ ചേര്‍ന്ന് ടാക്സി ആപ്പ് ഉദ്ഘാടനം ചെയ്യും.

യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും കൂടുതല്‍ സുരക്ഷിതത്വവും സൗകര്യവും പ്രദാനം ചെയ്യുന്ന 'ഗോഡുഗോ' ആപ്പ് പ്ലേ സ്‌റ്റോര്‍ അല്ലെങ്കില്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. കേരളത്തിലെവിടെയും യാത്ര ചെയ്യാം. യാത്രയ്ക്കിടയില്‍ യാത്രക്കാര്‍ക്കോ ഡ്രൈവര്‍ക്കോ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ 'ഗോഡുഗോ' ആപ്പിലെ അഡ്വാന്‍സ്ഡ് എസ്.ഒ.എസ് സിസ്റ്റത്തിലെ ബട്ടണ്‍ന്റെ സഹായത്തോടെ വാഹനത്തിന്റെ നമ്പര്‍ സഹിതം അടുത്ത പോലീസ് സ്‌റ്റേഷനിലേക്കും യാത്രക്കാരുടെയോ ഡ്രൈവറുടെയോ ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന അവരുടെ അടുത്ത വ്യക്തികളിലേക്കും  കൂടാതെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗോഡുഗോ ആപ്പ് ഉപയോക്താക്കള്‍ക്കും സന്ദേശം എത്തിക്കുമെന്നതാണ് പ്രത്യേകതയെന്ന് എസ്.ഐ.നാഥന്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് ക്യാഷ്, യുപിഐ, കാര്‍ഡ്, വാലറ്റ് തുടങ്ങി ഏതു രീതിയിലും യാത്രയുടെ പണം അടയ്ക്കാം. എച്ച്.ആര്‍.ഡയറക്ടര്‍ ടി.ആര്‍.അക്ഷയ്, ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജെ.ധന വെങ്കടേഷ്, അഡൈ്വസര്‍ ക്യാപ്റ്റന്‍ ശശി മണിക്കത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

ADVERTISEMENT

English Summary : Godogo online Taxi will Start Operation on Women's Day

ADVERTISEMENT