ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ലെന്‍സ്‌കാര്‍ട്ടില്‍ (Lenskart Solutions Pvt.) നിക്ഷേപത്തിനൊരുങ്ങി അബുദാബി ഇന്‍വസ്റ്റ്‌മെന്റ് അതോറിറ്റി (ADIA). 500 മില്യണ്‍ ഡോളറിന്റെ (ഏകദേശം 4000 കോടി രൂപ) ഓഹരികളാവും ഏറ്റെടുക്കുക. ഇതു സംബന്ധിച്ച പ്രഖ്യാപനം ഈ ആഴ്ച തന്നെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട് എഡിഐഎയുടെ നിക്ഷേപം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ലെന്‍സ്‌കാര്‍ട്ടില്‍ (Lenskart Solutions Pvt.) നിക്ഷേപത്തിനൊരുങ്ങി അബുദാബി ഇന്‍വസ്റ്റ്‌മെന്റ് അതോറിറ്റി (ADIA). 500 മില്യണ്‍ ഡോളറിന്റെ (ഏകദേശം 4000 കോടി രൂപ) ഓഹരികളാവും ഏറ്റെടുക്കുക. ഇതു സംബന്ധിച്ച പ്രഖ്യാപനം ഈ ആഴ്ച തന്നെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്

എഡിഐഎയുടെ നിക്ഷേപം എത്തുന്നതോടെ ലെന്‍സ്‌കാര്‍ട്ടിന്റെ വിപണി മൂല്യം 4 ബില്യണ്‍ ഡോളറിന് മുകളിലെത്തും. ആഗോളതലത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഫണ്ടിങ് ക്ഷാമം നേരിടുന്നതിനിടെ ആണ് ലെന്‍സ്‌കാര്‍ട്ടിലെ നിക്ഷേപം എന്നതു ശ്രദ്ധേമാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ മാത്രം മുന്‍മാസത്തെ അപേക്ഷിച്ച് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ഫണ്ടിങില്‍ 38 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അനലിറ്റിക്കല്‍ സ്ഥാപനമായ ട്രാക്‌സന്‍ (Tracxn) നല്‍കുന്ന വിവരങ്ങള്‍ പ്രകാരം 59.8 കോടി ഡോളറിന്റെ നിക്ഷേപങ്ങളാണ് ഫെബ്രുവരിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ചത്.  

ADVERTISEMENT

ജാപ്പനീസ് ഐവെയര്‍ ബ്രാന്‍ഡായ ഓണ്‍ഡെയ്‌സിന്റെ (Owndays) ഭൂരിപക്ഷ ഓഹരികള്‍ കഴിഞ്ഞ വര്‍ഷം ലെന്‍സ്‌കാര്‍ട്ട് സ്വന്തമാക്കിയിരുന്നു. 2024ല്‍ ഐപിഒ നടത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. കമ്പനി ലാഭത്തിലാണെന്നും 48 മാസത്തിനുള്ളില്‍ ഐപിഒ നടത്തുമെന്നും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സിഇഒ കൂടിയായ പിയുഷ് ബന്‍സാല്‍ അറിയിച്ചിരുന്നു. കെകആര്‍& കോ, സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ്, ടെമാസെക്ക് ഹോള്‍ഡിംഗ്‌സ്, പ്രേംജിഇന്‍വെസ്റ്റ് തുടങ്ങിയവയ്ക്ക് നിക്ഷേപമുള്ള കമ്പനിയാണ് ലെന്‍സ്‌കാര്‍ട്ട്.  പിയുഷ് ബന്‍സാല്‍, അമിത് ചൗധരി എന്നിവര്‍ ചേര്‍ന്ന് 2010ല്‍ ആണ് ലെന്‍സ്‌കാര്‍ട്ട് സ്ഥാപിക്കുന്നത്. കണ്ണടകളും കോണ്‍ടാക്ട് ലെന്‍സുകളും വില്‍ക്കുന്ന കമ്പനിക്ക് യുഎസ്എ, യുഎഇ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്. 

English Summary: Lenskart Investment News