2012 നും, 2022 നും ഇടയിൽ ഇന്ത്യയിൽ സോംബി കമ്പനികളുടെ വളർച്ച കൂടുന്നു എന്നൊരു വാർത്ത സാമ്പത്തിക ലോകത്ത് നിന്നു വരുന്നുണ്ട്.ഹൊറർ സിനിമകളിൽ കാണുന്ന മനുഷ്യനെ ആക്രമിക്കുകയോ തിന്നുകയോ ചെയ്യുന്ന സോംബികളെ നമുക്ക് പരിചയമുണ്ടാകും. എന്നാൽ എന്താണ് സോംബി കമ്പനികൾ? എങ്ങനെയാണ് അത് സാധാരണക്കാരനെ ബാധിക്കുന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യയിൽ സോംബി കമ്പനികളുടെ വളർച്ച കൂടുന്നു എന്നൊരു വാർത്ത സാമ്പത്തിക ലോകത്ത് നിന്നു വരുന്നുണ്ട്.ഹൊറർ സിനിമകളിൽ കാണുന്ന മനുഷ്യനെ ആക്രമിക്കുകയോ തിന്നുകയോ ചെയ്യുന്ന സോംബികളെ നമുക്ക് പരിചയമുണ്ടാകും.  എന്നാൽ എന്താണ് സോംബി കമ്പനികൾ? എങ്ങനെയാണ് അത് സാധാരണക്കാരനെ ബാധിക്കുന്നത്? സോംബി കമ്പനികൾ കൂടുന്നതുകൊണ്ട്  ബാങ്കുകൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ? വിശദമായി പരിശോധിക്

എന്താണ് സോംബി കമ്പനി?

ADVERTISEMENT

പല കമ്പനികളും, വളർച്ചയുടെ ഘട്ടത്തിൽ കടമെടുപ്പ് നടത്തുന്നവയായിരിക്കും. ചില കമ്പനികൾക്ക് കടങ്ങൾ കൃത്യമായി തിരിച്ചടച്ചു വളരാൻ സാധിക്കുമെങ്കിൽ, മറ്റ് ചില കമ്പനികൾക്ക് കട ബാധ്യത കൈകാര്യം ചെയാൻ കഴിയാത്ത വിധത്തിൽ ആയിത്തീരും. ദീർഘകാലത്തിൽ നന്നായി വളരാൻ ഇത്തരം കമ്പനികൾക്കാവില്ല. കടം കൊടുക്കുന്ന സാമ്പത്തിക സ്ഥാപനങ്ങൾക്ക് വരെ ഇത്തരം കമ്പനികൾ ബാധ്യത ഉണ്ടാക്കും. ഇത്തരക്കാരെയാണ് സോംബി കമ്പനികൾ എന്ന് വിളിക്കുന്നത്.അതായത് അവരുടെ കട ബാധ്യതകൾ നികത്താൻ തക്കവണ്ണം പോലും ലാഭം ഉണ്ടാക്കാത്തവയാണ് സോംബി കമ്പനികൾ. ഇന്ത്യയിൽ ഇത്തരം കമ്പനിയുടെ വളർച്ച കൂടുകയാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

സോംബി കമ്പനികൾ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതെങ്ങനെ?

ADVERTISEMENT

സോംബി സ്ഥാപനങ്ങൾ കൂടുന്നത് സമ്പദ് വ്യവസ്ഥക്ക് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത് ഉൽപ്പന്ന വിപണി വിലയെ മോശമായി ബാധിക്കുകയും, തൊഴിൽ കുറയ്ക്കുകയും, സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള ഉൽപ്പാദനക്ഷമതയെ ബാധിക്കുകയും ചെയ്യും. സമ്പദ് വ്യവസ്ഥ വളരുന്ന സമയങ്ങളിൽ സോംബി കമ്പനികൾക്ക് കൂടുതൽ കടം ലഭിക്കുകയും അവയുടെ ഉൽപ്പാദനം കൂടുകയും ചെയ്യും. എന്നാൽ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ മുരടിപ്പ് ഉണ്ടായാൽ ആദ്യം അത് സോംബി കമ്പനികളെ ബാധിക്കും. കോവിഡ് മഹാമാരിയുടെ സമയത്ത് ഇന്ത്യൻ  സമ്പദ് വ്യവസ്ഥയിൽ പണലഭ്യത ഉണ്ടായത് ഇത്തരം കമ്പനികളെ പ്രോത്സാഹിപ്പിച്ചിരുന്നു. പല ടെക് സ്റ്റാർട്ടപ്പുകളും ആ സമയത്ത് തഴച്ചു വളർന്നിരുന്നു. എന്നാൽ പലിശ നിരക്കുകൾ ഉയരാൻ  തുടങ്ങിയതോടെ ഇത്തരം സ്റ്റാർട്ടപ്പുകളുടെ  നിലനിൽപ്പ് അവതാളത്തിലാവുകയും, അവ സോംബികളാകുകയും ചെയ്തു.

അമേരിക്കൻ ബാങ്കിങ് പ്രതിസന്ധി ഇന്ത്യൻ സോംബി കമ്പനികളെ വളർത്തിയോ? 

ADVERTISEMENT

അമേരിക്കയിൽ തകർച്ച നേരിട്ട, സിൽവർ ഗേറ്റിനും, സിലിക്കൺ വാലി  ബാങ്കിനും, സിഗ്നേച്ചർ ബാങ്കിനും ഇത്തരം കമ്പനികളെ സഹായിക്കുന്ന നയം ഉണ്ടായിരുന്നു. എന്നാൽ അമേരിക്കൻ ബാങ്കിങ് തകർച്ച പല ഇന്ത്യൻ കമ്പനികളെയും, സ്റ്റാർട്ടപ്പുകളെയും സോംബികളാക്കി   മാറ്റി എന്ന അടക്കം പറച്ചിലുകൾ ഇപ്പോൾ കേൾക്കുന്നുണ്ട്. കാരണം ഇന്ത്യയിലെ പല കമ്പനികളിലും, സ്റ്റാർട്ടപ്പുകളിലും  അമേരിക്കൻ ബാങ്കുകൾ നേരിട്ടും, അല്ലാതെയും നിക്ഷേപം നടത്തിയിരുന്നു. അതുപോലെ ഇന്ത്യൻ കമ്പനികൾ കുറഞ്ഞ പലിശക്ക് അമേരിക്കൻ ബാങ്കുകളിൽനിന്നും കടമെടുപ്പ് നടത്തിയിരുന്നു. അത്തരം കടമെടുപ്പും, നിക്ഷേപവും പെട്ടെന്നു നിലച്ചതും വീണ്ടും സോംബി കമ്പനികളെ ഇന്ത്യയിൽ വളർത്താനിടയുണ്ട്. 

സാധാരണക്കാരെ എങ്ങനെ ബാധിക്കും?

ഇന്ത്യൻ പൊതുമേഖലാ ബാങ്കുകളിൽ നിന്നും കടമെടുത്ത് വിദേശത്തേക്ക് കടന്നുകളഞ്ഞ പല വൻകിട ബിസിനസുകാരുടെയും പ്രവർത്തികൾ മൂലം കേന്ദ്ര സർക്കാരിന് ഈ ബാങ്കുകളെ പലപ്പോഴും സാമ്പത്തികമായി പിന്താങ്ങേണ്ടി വന്നിട്ടുണ്ട്. ഇതോടൊപ്പം ചെറുകിട കമ്പനികളും, സ്റ്റാർട്ടപ്പുകളും കൂടി കടം തിരിച്ചടച്ചില്ലെങ്കിൽ വീണ്ടും അത് ഇന്ത്യൻ ബാങ്കുകൾക്ക് ദീർഘകാലത്തെ പ്രതിസന്ധിയുണ്ടാക്കിയേക്കും. ഇത്തരം പ്രതിസന്ധിയുടെ ഭാരം സാധാരണ നികുതിദായകർതന്നെ  വഹിക്കേണ്ടി വരാം. അല്ലെങ്കിൽ സാധാരണക്കാരന് ലഭിക്കേണ്ട ബജറ്റ് വിഹിതം ഇത്തരം സാമ്പത്തിക സ്ഥാപനങ്ങളെ താങ്ങി നിർത്താൻ കേന്ദ്ര സർക്കാരിന്  ഉപയോഗിക്കേണ്ടതായും വരും. 

English Summary : Know More About Zombie Companies