ലോകം മുഴുവനും കേരളത്തിലെ ഉല്പന്നങ്ങൾക്ക് മെക്സിക്കൻ വിപണിയിൽ പുത്തൻ സാധ്യതകൾ തുറന്നു കൊടുക്കുമെന്ന് ഇൻഡ്യയിലെ മെക്സിക്കൻ അംബാസിഡർ ഫെഡറികോ സാലസ് ലോട്ട്ഫെ പറഞ്ഞു. Latin American Caribbean ട്രേഡ് കമ്മീഷണറായി മണികണ്ഠൻ സൂര്യ വെങ്കട്ടയെ നിയമിച്ച ഇന്ത്യ- മെക്സിക്കോ കോൺഫറൻസ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം മുഴുവനും മലയാളികളുണ്ടെങ്കിലും മെക്സികോയിൽ മലയാളി സാന്നിധ്യം താരതമ്യേന കുറവാണ്. എന്നാൽ ഇനി സ്ഥിതി മാറുന്നു. കേരളത്തിലെ ഉല്പന്നങ്ങൾക്ക് മെക്സിക്കൻ വിപണിയിൽ പുത്തൻ സാധ്യതകൾ തുറന്നു കൊടുക്കുമെന്ന് ഇൻഡ്യയിലെ മെക്സിക്കൻ അംബാസിഡർ ഫെഡറികോ സാലസ് ലോട്ട്ഫെ പറഞ്ഞു. ലാറ്റിൻ അമേരിക്കൻ  ട്രേഡ് കമ്മീഷണറായി  മണികണ്ഠൻ സൂര്യ വെങ്കട്ടയെ നിയമിച്ചു. ഇന്ത്യ- മെക്സിക്കോ കോൺഫറൻസ്  കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മെക്സിക്കൻ അംബാസിഡർ.

ADVERTISEMENT

വിപുലമായ അവസരങ്ങൾ

മെക്സിക്കോയുടെ പത്താമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അടിസ്ഥാന സൗകര്യ വികസനം, കൃഷി–ഭക്ഷ്യോൽപ്പന്നങ്ങൾ, ഐടി ആൻഡ് നെറ്റ് വർക്കിങ്, മാനവവിഭവശേഷിയും വൈദഗ്ധ്യ വികസനവും തുടങ്ങി, മേഖലകളിലൊക്കെ വിപുലമായ അവസരങ്ങളാണ് മെക്സിക്കോ ഒരുക്കുന്നത്. കൂടാതെ ആയുർവേദ വെൽനസ് ചികിത്സ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കും. കേരളത്തിൽ നിന്നുള്ള ബിസിനസുകാരെ മെക്സിക്കോയിലേക്ക് ക്ഷണിച്ച അദ്ദേഹം മെക്സിക്കോയിൽ നിന്നുള്ള സംരംഭകരെ കേരളത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്നും അറിയിച്ചു.

ADVERTISEMENT

ടൂറിസം മേഖലയ്ക്കും ഉണർവ്

കേരളത്തിന്റെ പരമ്പരാഗത വിഭവങ്ങൾക്കും സുഗന്ധവ്യഞ്ജനങ്ങൾ അടക്കമുള്ള കാർഷിക വിഭവങ്ങൾക്കും കയർ ഉൽപന്നങ്ങൾക്കും തുണിത്തരങ്ങൾക്കും മെക്സിക്കോയിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും വൻ സ്വീകാര്യതയുണ്ടെന്നും ഇതിനായി ലാറ്റിനമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ പിന്തുണ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അംബാസിഡർ അറിയിച്ചു. കേരളവും മെക്സിക്കോയും തമ്മിലുള്ള വ്യാപാരബന്ധം ടൂറിസം മേഖലയ്ക്കും ഉണർവേകുമെന്നാണ് പ്രതീക്ഷ. കൊച്ചിയിൽ നടന്ന ചടങ്ങിൽ വിവിധ  മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. സ്പൈസസ് ബോർഡ്, കയർ ബോർഡ് എന്നീ സ്ഥാപനങ്ങൾ ഉല്പന്നങ്ങൾ പരിചയപ്പെടുത്തി. മെക്സിക്കൻ കോൺസുലേറ്റൂമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലാറ്റിൻ അമേരിക്കൻ കരീബിയൻ ട്രേഡ് കമ്മീഷണറുടെ ഓഫീസ് വൈറ്റിലയിൽ അംബാസിഡർ ഉൽഘാടനം ചെയ്തു.