ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള (ഇവി) ലിഥിയം-അയണ്‍ ബാറ്ററികള്‍ നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പ് പുതിയ ഫാക്ടറി ആരംഭിക്കുന്നു. ഇതിനായി 13,000 കോടി രൂപയാണ് (1.58 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കുന്നത്. ഗുജറാത്തിലെ സാനന്ദിലാണ് ഫാക്ടറി വരുന്നത്. സാനന്ദില്‍ ടാറ്റ മോട്ടോഴ്‌സിന്റെ കാര്‍ നിര്‍മാണ പ്ലാന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള (ഇവി) ലിഥിയം-അയണ്‍ ബാറ്ററികള്‍ നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പ് പുതിയ ഫാക്ടറി ആരംഭിക്കുന്നു. ഇതിനായി 13,000 കോടി രൂപയാണ് (1.58 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കുന്നത്. ഗുജറാത്തിലെ സാനന്ദിലാണ് ഫാക്ടറി വരുന്നത്. സാനന്ദില്‍ ടാറ്റ മോട്ടോഴ്‌സിന്റെ കാര്‍ നിര്‍മാണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെ സമീപത്തുള്ള ഫോര്‍ഡ് മോട്ടോഴ്‌സിന്റെ പ്ലാന്റും ടാറ്റ ഏറ്റെടുത്തിരുന്നു.  

ആദ്യഘട്ടത്തില്‍ 20 ജിഗാവാട്ടിന്റെ ശേഷിയാവും പുതിയ ഫാക്ടറിക്ക് ഉണ്ടാവുക. രാജ്യത്തെ ആദ്യ ലിഥിയം-അയണ്‍ സെല്‍ നിര്‍മാണ കേന്ദ്രമാവും ഇത്. പദ്ധതി നേരിട്ടും അല്ലാതെയും 13,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് ടാറ്റ അറിയിച്ചത്.   

ADVERTISEMENT

ചൈനയെ ആശ്രയിക്കേണ്ട

ഫാക്ടറി നിലവില്‍ വരുന്നതോടെ] ഇവികള്‍ നിര്‍മിക്കുന്നതിന് ടാറ്റയ്ക്ക് ചൈനീസ്, ദക്ഷിണ കൊറിയന്‍ കമ്പനികളെ ആശ്രയിക്കേണ്ടി വരില്ല.  ടാറ്റയ്ക്ക് കീഴിലുള്ള ജാഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവറിന്റെ ഇവികള്‍ക്കായി യുകെയിലോ സ്‌പെയിനിലോ ബാറ്ററി നിര്‍മാണം ആരംഭിക്കുന്ന കാര്യവും ടാറ്റ പരിഗണിക്കുന്നുണ്ട്. ബാറ്ററി നിര്‍മാണം തുടങ്ങാന്‍ 500 മില്യണ്‍ യൂറോയുടെ സബ്‌സിഡിയാണ് യുകെ സര്‍ക്കാര്‍ ടാറ്റയ്ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം. 

ADVERTISEMENT

2021ല്‍ ടാറ്റ മോട്ടോഴ്‌സ് ഇവികള്‍ക്കായി ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി എന്ന പേരില്‍ പ്രത്യേകം കമ്പനി ആരംഭിച്ചിരുന്നു. അഞ്ച് വര്‍ഷം കൊണ്ട്‌ 2 ബില്യണ്‍ ഡോളറിലധികം നിക്ഷേപമാണ് മേഖലയില്‍ കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ 85 ശതമാനത്തോളം വിഹിതവുമായി ഒന്നാമതാണ് ടാറ്റ. നിലവില്‍ 535.90 രൂപയാണ് ടാറ്റ മോട്ടോഴ്‌സ് ഓഹരികളുടെ വില.

English Summary : Tata plan 13000 cr EV cell Plant in Gujarat

ADVERTISEMENT