ഇന്ത്യയിലെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ യുണിമണിയും സിഎസ്‌സി ഇ-ഗവേണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡും പുതിയ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് സിഎസ്‌സി ഇ-ഗവേണന്‍സ് സര്‍വീസസ്. ഇരുകമ്പനികളും തമ്മിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ യുണിമണിയും സിഎസ്‌സി ഇ-ഗവേണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡും പുതിയ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് സിഎസ്‌സി ഇ-ഗവേണന്‍സ് സര്‍വീസസ്. 

ഇരുകമ്പനികളും തമ്മിലുള്ള പങ്കാളിത്ത കരാര്‍ തുടക്കത്തില്‍ ശ്രദ്ധയൂന്നുക എയര്‍ ട്രാവല്‍ സേവനങ്ങള്‍ പുതിയ തലത്തിലേക്ക് എത്തിക്കുന്നതിനായിരിക്കും. യാത്രികര്‍ക്ക് തടസമില്ലാത്ത ബുക്കിങ് സേവനങ്ങള്‍ നല്‍കുക, താങ്ങാവുന്ന ടിക്കറ്റ് നിരക്കുകള്‍ ലഭ്യമാക്കുക, മികച്ച ഉപഭോക്തൃ പിന്തുണ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായിരിക്കും ഊന്നല്‍ നല്‍കുക. 

ADVERTISEMENT

ധനകാര്യ സേവന മേഖലയിലുള്ള യൂണിമണിയുടെ പരിചയസമ്പത്തും സിഎസ്‌സിയുടെ സാങ്കേതിക മികവും ചേരുമ്പോള്‍, ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതല്‍ വിമാനത്തില്‍ കയറുന്നത് വരെയുള്ള പ്രക്രിയയില്‍ ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്തതും മികവാര്‍ന്നതുമായ സേവനങ്ങള്‍ ലഭ്യമാകുമെന്ന് ഇരുകമ്പനികളും അറിയിച്ചു. 

'ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ അവരുടെ വീട്ടുപടിക്കല്‍ എത്തിക്കുകയെന്ന ദൗത്യവുമായാണ് സിഎസ്‌സിയുടെ പ്രവര്‍ത്തനം. സമാന ദിശയിലുള്ള നീക്കമാണ് പുതിയ പങ്കാളിത്തവും. ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ സഞ്ചരിക്കാന്‍ തുടങ്ങിയതോടെ ഗതാഗതസൗകര്യങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും ആവശ്യകതയേറി. നഗരങ്ങളില്‍ ഇത്തരം സേവനങ്ങള്‍ സുലഭമാണ്. എന്നാല്‍ ഗ്രാമങ്ങളില്‍ വിശ്വാസ്യതയോടെ ട്രാവല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനങ്ങള്‍ക്ക് ക്ഷാമമുണ്ട്. ഇത്തരത്തിലുള്ള എല്ലാ സേവനങ്ങളും ഞങ്ങളുടെ സിഎസ്‌സി വിഎല്‍ഇ (വില്ലേജ് ലെവല്‍ എന്‍ട്രപ്രണേഴ്‌സ്) നല്‍കും,' സിഎസ്‌സി എസ്പിവി മാനേജിങ് ഡയറക്റ്ററും സിഇഒയുമായ സഞ്ജയ് രാകേഷ് പറഞ്ഞു. 

ADVERTISEMENT

യുണിമണിയുടെ ട്രാവല്‍ ബുക്കിങ് പ്ലാറ്റ്‌ഫോം ഡിജിറ്റല്‍ സേവ പോര്‍ട്ടലുമായി ബന്ധിപ്പിച്ചാണ് പുതിയ സേവനങ്ങള്‍ നല്‍കുന്നത്. വിഎല്‍ഇകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട ലോഗിന്‍ ഐഡികള്‍ നല്‍കും, അതുപയോഗിച്ച് എയര്‍ട്രാവല്‍ ടിക്കറ്റുകളും ഹോട്ടല്‍ റൂമുകളും അവര്‍ക്ക് ബുക്ക് ചെയ്യാം. മാത്രമല്ല, സ്വര്‍ണ വായ്പയ്ക്കായുള്ള പുതിയ ലീഡുകള്‍ ജനറേറ്റ് ചെയ്യാനും യുണിമണിയിലൂടെ ഇഎംഐ കളക്ഷന്‍ സാധ്യമാക്കാനും വിഎല്‍ഇകള്‍ക്ക് കഴിയും. 

പണം കൈമാറ്റം, വിദേശ വിനിമയം, പണമിടപാട് സേവനങ്ങള്‍, വായ്പാ സേവനങ്ങള്‍ തുടങ്ങിയവ നല്‍കുന്ന ആഗോള ധനകാര്യ സേവന കമ്പനിയാണ് നേരത്തെ യുഎഇ എക്‌സ്‌ചേഞ്ച് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന യുണിമണി. 'ഇന്നവേഷനിലും ഉപഭോക്തൃ സംതൃപ്തിയിലുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള സാക്ഷ്യപത്രമാണ് ഈ പങ്കാളിത്തം. ഞങ്ങളുടെ കൂട്ടായ പരിശ്രമങ്ങള്‍ വ്യക്തികളെയും കുടുംബങ്ങളെയും സംരംഭങ്ങളെയുമെല്ലാം ശാക്തീകരിക്കുന്ന ഒരു നല്ല ഭാവിയെ ലക്ഷ്യമിട്ടുള്ളതാണ്. പുതിയ ചക്രവാളങ്ങളിലേക്ക് പ്രവേശിക്കുന്നതിനും അനായാസേന ബന്ധപ്പെട്ടിരിക്കാനും അത് ഉപഭോക്താക്കളെ സഹായിക്കും,' യുണിമണി സിഇഒ കൃഷ്ണന്‍ ആര്‍ പറഞ്ഞു. 

ADVERTISEMENT

നൂതനാത്മകമായ കൂടുതല്‍ സേവനങ്ങള്‍ അവതരിപ്പിക്കുന്നതിന് ഭാവിയില്‍ കൂടുതല്‍ പങ്കാളിത്തങ്ങളില്‍ ഏര്‍പ്പെടാനും യുണിമണിക്ക് പദ്ധതിയുണ്ട്. ഹോട്ടല്‍ ബുക്കിങ്, ഹോളിഡേ പാക്കേജുകള്‍, ആഭ്യമന്തര പണം കൈമാറ്റം, പ്രഭു മണി ട്രാന്‍സ്ഫര്‍ തുടങ്ങിയവയെല്ലാം ഭാവി പദ്ധതികളില്‍ ഉള്‍പ്പെടും.യുണിമണി സിഎഫ്ഒ മനോജ് മാത്യു, ട്രാവല്‍ ആന്‍ഡ് ഹോളിഡെയ്‌സ് നാഷണല്‍ ഹെഡ് ജോണ്‍ ജോര്‍ജ് തുടങ്ങിയവരും പുതിയ പങ്കാളിത്തം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സിഇഒ കൃഷ്ണനൊപ്പം പങ്കെടുത്തു.

English Summary:Unimoni, CSC ties up for air services, future expansion