തെരഞ്ഞെടുപ്പ് മൂലം സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത് കുറഞ്ഞിരിക്കുന്നതിനാല്‍ ബാങ്കിങ് രംഗത്ത് പണലഭ്യതക്കുറവ് രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. മെയില്‍ 40,859 കോടി രൂപയുടെ കമ്മിയാണ് ഉള്ളത്.കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 15,857 കോടി രൂപ മിച്ചം ഉണ്ടായിരുന്ന സ്ഥാനത്താണ് ഇത്. ഏപ്രില്‍ മുതല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെരഞ്ഞെടുപ്പ് മൂലം സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത് കുറഞ്ഞതിനാല്‍ ബാങ്കിങ് രംഗത്ത് പണലഭ്യതക്കുറവ് രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. മെയില്‍ 40,859 കോടി രൂപയുടെ കമ്മിയാണ് ഉള്ളത്.കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 15,857 കോടി രൂപ മിച്ചം ഉണ്ടായിരുന്ന സ്ഥാനത്താണ് ഇത്.ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ പണം ചെലവഴിക്കല്‍ നിയന്ത്രിച്ചു തുടങ്ങിയതാണ് ബാങ്കിങ് രംഗത്ത് പ്രതിസന്ധി രൂക്ഷമാക്കിയത്. പണ ലഭ്യത കുറയുന്നത് ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് കുറയ്ക്കാന്‍ ഇടയാക്കിയേക്കും. ഏപ്രിലില്‍ 1.49 ലക്ഷം കോടി രൂപയായി പണകമ്മി കുതിച്ച് ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിയ്ക്കാന്‍ ആര്‍.ബി.ഐ നടപടികള്‍ സ്വീകരിച്ചതാണ് മെയ് മാസത്തിൽ കമ്മിയില്‍ കാര്യമായ വ്യത്യാസം വരുത്തിയത്. ബാങ്കുകളുടെ നിക്ഷേപ വളര്‍ച്ചയേക്കാള്‍ വായ്പാ വളര്‍ച്ച ഉയരുന്നതും പണ ലഭ്യതക്കുറവ്  ഉയരാന്‍ കാരണമാകുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടും എന്നാണ് അനുമാനം.

ADVERTISEMENT