അനില്‍ അംബാനിയുടെ നേൃത്വത്തിലുള്ള റിലയന്‍സ് ക്യാപിറ്റല്‍ മ്യൂച്വല്‍ ഫണ്ട് ബിസിനസ്സില്‍ നിന്നും പിന്‍മാറാന്‍ ഒരുങ്ങുന്നു. റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസ്സറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിലെ കമ്പനിയുടെ ഓഹരി വിഹിതം പൂര്‍ണമായും വിദേശ പങ്കാളിയായ നിപ്പോണ്‍ ലൈഫ് ഇന്‍ഷൂറന്‍സിന് കൈമാറാനാണ് തീരുമാനം. ഇത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനില്‍ അംബാനിയുടെ നേൃത്വത്തിലുള്ള റിലയന്‍സ് ക്യാപിറ്റല്‍ മ്യൂച്വല്‍ ഫണ്ട് ബിസിനസ്സില്‍ നിന്നും പിന്‍മാറാന്‍ ഒരുങ്ങുന്നു. റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസ്സറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിലെ കമ്പനിയുടെ ഓഹരി വിഹിതം പൂര്‍ണമായും  വിദേശ പങ്കാളിയായ നിപ്പോണ്‍ ലൈഫ് ഇന്‍ഷൂറന്‍സിന് കൈമാറാനാണ് തീരുമാനം.

ഇത് സംബന്ധിച്ച് ജപ്പാന്‍ കമ്പനിയായ നിപ്പോണ്‍ ലൈഫ് ഇന്‍ഷൂറന്‍സുമായി കരാറില്‍ ഒപ്പു വച്ചതായി റിലയന്‍സ് ക്യാപിറ്റല്‍ അറിയിച്ചു.
നിലവില്‍ റിലയന്‍സ് ക്യാപിറ്റലിനും നിപ്പോണ്‍ ലൈഫിനും 42.88 ശതമാനം വീതം ഓഹരി വിഹിതമാണ് അസ്സറ്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ഉള്ളത്. ശേഷിക്കുന്ന ഓഹരികള്‍ പൊതു ഓഹരി ഉടമകളുടെ കൈവശമാണ്.ഓഹരി വില്‍പ്പനയിലൂടെ 6,000 കോടി രൂപ സമാഹരിക്കാനാണ് റിലയന്‍സ് ക്യാപിറ്റല്‍ ലക്ഷ്യമിടുന്നത്. നിലവിലെ കടബാധ്യത കുറയ്ക്കാനായി ഈ ഫണ്ട് ചെലവഴിക്കാനാണ് കമ്പനിയുടെ തീരുമാനം.
പൊതു ഓഹരി ഉടമകളില്‍ നിന്നും ഓഹരികള്‍ ഏറ്റെടുക്കുന്നതിനായി നിപ്പോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഓപ്പണ്‍ ഓഫര്‍ നടത്തും. പ്രതി ഓഹരി 230 രൂപയാണ്  നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. കമ്പനിയിലെ ഓഹരി വിഹിതം 75 ശതമാനമായി ഉയര്‍ത്താനാണ് നിപ്പോണ്‍ ലക്ഷ്യമിടുന്നത്.