ഇന്‍ട്രോ -ലോക്ഡൗണ്‍ മൂലം. കോവിഡ് 19 ഉം തുടര്‍ന്നുണ്ടായ ലോക്ഡൗണും മൂലം പ്രവാസി ഇന്ത്യക്കാര്‍ക്ക് പല വിധ പ്രശ്‌നങ്ങളാണ് നേരിടേണ്ടി വന്നത്. അതിലൊന്നാണ് എന്‍ ആര്‍ഐ പദവി നിലവിര്‍ത്താനാവശ്യമായ ദിവസങ്ങള്‍ വിദേശത്ത് തങ്ങാനായില്ല എന്നത്. നിലിവലെ നിയമം അനുസരിച്ച് മാർച്ച് 2020 ൽ അവസാനിച്ച സാമ്പത്തിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് 19 ഉം തുടര്‍ന്നുണ്ടായ ലോക്ഡൗണും മൂലം പ്രവാസികൾക്ക് പല വിധ പ്രശ്‌നങ്ങളാണ് നേരിടേണ്ടി വന്നത്. അതിലൊന്നാണ്  എന്‍ ആര്‍ഐ പദവി നിലനിര്‍ത്താനാവശ്യമായ ദിവസങ്ങള്‍  വിദേശത്ത്  തങ്ങാനായില്ല എന്നത്.നിലവിലെ  നിയമം അനുസരിച്ച് മാർച്ച്  2020ൽ അവസാനിച്ച സാമ്പത്തിക വര്‍ഷം, വിദേശത്തു ജോലിക്കായോ ബിസിനസിനായോ പോയവർ, 182 ദിവസത്തില്‍ അധികം ഇന്ത്യയില്‍ താമസിച്ചാല്‍ എന്‍ആര്‍ഐ പദവി ലഭിക്കില്ല. പക്ഷേ കോവിഡിനെ തുടര്‍ന്നു നിലനില്‍ക്കുന്ന സാഹചര്യം പരിഗണിച്ച് ഇക്കാര്യത്തില്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ആര്‍ക്കെല്ലാം കിട്ടും ഇളവുകള്‍

ADVERTISEMENT

∙അവധിക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ നാട്ടില്‍ വന്നിട്ട്  ലോക്ഡൗണ്‍ കാരണം തിരികെ പോകാനാകാത്തവർ

∙കോവിഡ് കാരണം വിദേശത്തു നിന്ന് വന്നവര്‍

∙കോവിഡ് വ്യാപനവും ലോക്ഡൗണും  കാരണം ജോലി നഷ്ടപ്പെട്ട്‌ നാട്ടിലേക്കു മടങ്ങേണ്ടി വന്നവര്‍

∙ഇനി ഒരു ഉയര്‍ത്തെഴുന്നേല്‍പിനു  ഏറെ കാത്തിരിക്കേണ്ടി വരുമെന്ന് ഭയന്ന് താല്‍ക്കാലികമായി നാട്ടില്‍ എന്തെങ്കിലും ചെയ്ത്  ജീവിക്കാമെന്ന് കരുതുന്നവര്‍

ADVERTISEMENT

ഇവരെല്ലാം തങ്ങള്‍ ഏത്  വിഭാഗത്തില്‍ ഉള്‍പ്പെടുമെന്നു  മനസ്സിലാക്കി അതനുസരിച്ചു ചില  മുന്‍കരുതലുകള്‍ എടുത്താല്‍ നിയമാനുസൃതമായ ഇളവുകള്‍ ലഭ്യമാക്കാം.

എന്തെല്ലാം  ഇളവുകള്‍

ലോക്ഡൗണ്‍  മൂലം വിദേശത്തേക്ക് മടങ്ങാനാകാത്തവര്‍ക്കും  നാട്ടില്‍ വന്ന് ക്വാറന്റീനില്‍ ആയി തിരികെ പോകാനാവാത്തവര്‍ക്കും ഇത്തവണത്തേക്കു മാത്രമായി ചില അധിക ഇളവുകള്‍ ലഭ്യമാണ്.

1. രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് 22 മുതല്‍ 31വരെയുള്ള ദിനങ്ങള്‍ ഇന്ത്യയില്‍ ചിലവഴിച്ചവയായി കണക്കാക്കേണ്ടതില്ല.

ADVERTISEMENT

2. മാര്‍ച്ച് 1 നോ അതിനു ശേഷമോ  ക്വാറന്റീനില്‍ ആകുകയും മാര്‍ച്ച് 31ന് മുന്‍പ് വിദേശത്ത്  പോകാന്‍ സാധിക്കുകയും ചെയ്തവര്‍ക്ക്

മാര്‍ച്ച് 1 മുതല്‍ വിദേശത്തേക്ക് പോയത് വരെയുള്ള നാളുകളും  ഇവിടെ താമസിച്ചതായി പരിഗണിക്കില്ല .

3.  മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ തന്നെ  മാര്‍ച്ച് 31 ന് മുന്‍പ് തിരികെ പോകാനാത്തവര്‍ക്ക് മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള ദിനങ്ങള്‍

ഇന്ത്യയില്‍ താമസിച്ച ദിവസങ്ങളില്‍ നിന്ന് കുറയ്ക്കാനും സാധിക്കും.

ഇന്ത്യയില്‍ ചിലവഴിച്ച നാളുകളാണ് എൻ ആർ ഐ സ്റ്റാറ്റസ് നിര്‍ണയിക്കുന്നത് എന്നതിനാല്‍ ഇതിന്റ പ്രാധാന്യം വളരെ വലുതാണ്. എന്‍ ആര്‍ എ (നോണ്‍ റസിഡന്റ് ഇന്ത്യന്‍)  എന്ന വിഭാഗത്തിലോ, ആര്‍എന്‍ഒആര്‍ (റസിഡന്റ് ബട്ട് നോട്ട്  ഓര്‍ഡിനറിലി റസിഡന്റ്) എന്ന വിഭാഗത്തിലോ പെട്ടാല്‍ വിദേശത്തു നിന്ന് ലഭിക്കുന്ന  ശമ്പളം , പെന്‍ഷന്‍, കമ്മീഷന്‍  എന്നീ വരുമാനങ്ങള്‍ക്കോ  വ്യാപാരത്തില്‍ നിന്നുള്ള ലാഭത്തിനോ  നികുതി നല്‍കേണ്ടതില്ല.  ഇന്ത്യയില്‍  തന്നെ ഒരു വിദേശ ഇന്ത്യക്കാരന്‍ എന്ന നിലയില്‍  നടത്തിയ ചില  നിക്ഷേപങ്ങളുടെ വരുമാനത്തിനും  നികുതി നല്‍കേണ്ടതില്ല. ഈ നികുതി ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ നിങ്ങള്‍  ഈ വിഭാഗത്തില്‍ പെടും എന്നുറപ്പാക്കണം. അതിനു മേല്‍പ്പറഞ്ഞ ഇളവുകള്‍ ഉപയോഗപ്പെടുത്താനാകും

English Summery:Nri may get these Benefits