ആഗോള സുഗന്ധവ്യഞ്ജന വിപണിയിൽ ശ്രദ്ധ നേടുന്ന മലയാളി സ്പൈസ് ടെക് സ്റ്റാർട്ടപ് കമ്പനിയായ ഗ്രോകോംസ് പുതിയ ഘട്ടം നിക്ഷേപ സമാഹരണത്തിൽ നേടിയതു 3.5 മില്യൻ ഡോളർ; എകദേശം 29.13 കോടി രൂപ. ജെഎസ്ഡബ്ല്യു വെഞ്ചേഴ്സും അരളി വെഞ്ചേഴ്സുമാണു പ്രധാന നിക്ഷേപകർ. അഗ്രി ടെക് മേഖലയിൽ ഇരു കമ്പനികളുടെയും ആദ്യ നിക്ഷേപമാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ആഗോള സുഗന്ധവ്യഞ്ജന വിപണിയിൽ ശ്രദ്ധ നേടുന്ന മലയാളി സ്പൈസ് ടെക് സ്റ്റാർട്ടപ് കമ്പനിയായ ഗ്രോകോംസ് പുതിയ ഘട്ടം നിക്ഷേപ സമാഹരണത്തിൽ നേടിയതു 3.5 മില്യൻ ഡോളർ; എകദേശം 29.13 കോടി രൂപ. ജെഎസ്ഡബ്ല്യു വെഞ്ചേഴ്സും അരളി വെഞ്ചേഴ്സുമാണു പ്രധാന നിക്ഷേപകർ. അഗ്രി ടെക് മേഖലയിൽ ഇരു കമ്പനികളുടെയും ആദ്യ നിക്ഷേപമാണിത്. കഴിഞ്ഞ വർഷം 1.1 മില്യൻ ഡോളർ നിക്ഷേപിച്ച ഇൻഫോഎഡ്ജ് പുതിയ നിക്ഷേപ സമാഹരണത്തിലും പങ്കാളിയാണ്. 

ജോർജ് കുര്യൻ കണ്ണന്താനം, ബിബിൻ മാത്യൂസ്, പി.നരേന്ദ്രനാഥ് എന്നിവർ ചേർന്നു 2021 ൽ കൊച്ചി ആസ്ഥാനമായി സ്ഥാപിച്ച ഗ്രോകോംസ് പ്രധാനമായും പ്രവർത്തിക്കുന്നതു സുഗന്ധവ്യഞ്ജന മേഖലയിലാണ്. കർഷകരിൽ നിന്നു വാങ്ങുന്ന സുഗന്ധവ്യഞ്ജനങ്ങൾ, അനുബന്ധ ഉൽപന്നങ്ങളായ ഒലിയൊ റെസിൻസ്, എസൻഷ്യൽ ഓയിൽസ് തുടങ്ങിയവ ആഗോളതലത്തിൽ ഭക്ഷ്യോൽപന്ന നിർമാതാക്കൾക്കും എഫ്എംസിജി കമ്പനികൾക്കും ലഭ്യമാക്കുകയാണു ചെയ്യുന്നത്. 

ADVERTISEMENT

കമ്പനികളെയും കർഷകരെയും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ബന്ധിപ്പിക്കുകയാണു ഗ്രോകോംസ് ചെയ്യുന്നത്. സമാന മനസ്സുള്ള നിക്ഷേപകരുമായുള്ള സഹകരണം ഗ്രോംകോംസിന്റെ ആഗോള സാന്നിധ്യം ശക്തിപ്പെടുത്താൻ സഹായിക്കുമെന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജോർജ് കുര്യൻ ‘മനോരമ’യോടു പറഞ്ഞു. ആഗോള വിപണന ശൃംഖല വിപുലീകരിക്കാനും സാങ്കേതികവിദ്യാ വികസനത്തിനും നിക്ഷേപത്തുക ഉപയോഗിക്കും.

English Summary:

Spicetech startup Growcoms